കോ വിഡ് പ്രതിസന്ധി രൂക്ഷമായതോടെ കേരളത്തിൽ ഇപ്പോൾ ലോക്ക് ഡൗൺ ആണ്. ദിവസ വേതനക്കാർ എല്ലാം വീടുകൾക്കുള്ളിൽ കഴിഞ്ഞു കൂടുന്നു. മിക്ക കടകളും തുറന്നു പ്രവർത്തിക്കുന്നില്ല. തെരുവിൽ കഴിയുന്ന മനുഷ്യരുടെയും മൃഗങ്ങയുടെയും അവസ്ഥ ഏറെ പരിതാപകരമാണ്. ഇവരെല്ലാം ആരാലും ശ്രദ്ധിക്കപ്പെടാതെ കഴിഞ്ഞു പോകുകയാണ്. ഇപ്പോൾ സോഷ്യൽ മീഡിയ വഴി വൈറൽ ആകുന്നത് ഒരു കുട്ടിയുടെ വലിയ മനസിന്റെ വീഡിയോ ആണ്. ഒരു മണിക്കൂർ കൊണ്ട് ഞാൻ കണ്ട മനോഹരമായ കാഴ്ച എന്ന തലക്കെട്ടോടു കൂടിയാണ് വീഡിയോ ആരോ സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്തിരിക്കുന്നത്. ജോലിക്കു പോയ അമ്മയെ വയ്ക്കാൻ ആര്യനാട് പോയതാണ് ഞാൻ. ‘അമ്മ അടുത്തുള്ള ചെന്തക മംഗലം ബേക്കറിയിൽ പാൽ വാങ്ങാൻ പോയ നേരം, പുറത്തു ഞാൻ നിൽക്കുന്നുണ്ടായിരുന്നു. ബേക്കറിയുടെ മുമ്പിൽ ഒരു നായ ഇരിപ്പുണ്ടായിരുന്നു. അതേസമയം ബേക്കറിയിൽ കുറച്ചു പേർ സാധനങ്ങൾ വാങ്ങുവാൻ വന്നിരുന്നു. അവരോടൊപ്പം ബേക്കറിയിൽ ഒരു പയ്യൻ നിക്കുന്നുണ്ടായിരുന്നു.
അവൻ രണ്ട് പാക്കറ്റ് ബിസ്‌ക്കറ് വാങ്ങി പുറത്തു വന്നു. എന്നിട്ടു അവിടെ നിൽക്കുന്നുണ്ടായിരുന്നു നായയെ കൈ കാണിച്ചു വിളിച്ചു അരികിലേക്ക് വരുത്തി.നായ അവനോടൊപ്പം കുറച്ചു മുന്നോട്ടു പോയി. അവിടെ നിന്ന ശേഷം അവൻ കൈയിൽ സൂക്ഷിച്ചിരുന്ന ആ രണ്ട് പാക്കറ്റ് ബിസ്‌ക്കറ് പൊട്ടിച്ചു നായക്ക് മുമ്പിലേക്ക് ഇട്ടു കൊടുത്തു. ഞാൻ വീഡിയോ എടുക്കുന്നത് അവൻ കണ്ടില്ല. കൊടുത്തു കഴിഞ്ഞതിനു ശേഷം അവൻ ഓടി പോയി. അവനെ കാണാൻ പറ്റിയില്ല. നാളെ എവിടെ ആയാലും ഞാൻ ആ പയ്യനെ കണ്ടു പിടിക്കുക തന്നെ ചെയ്യും. ഇതാണ് ന്യൂ ജെനെറേഷൻ. ഇതാണ് പോസ്റ്റിന്റെ ഉള്ളടക്കം. ലോക്ക് ഡൗൺ സമയത്തും സഹ ജീവികളോടുള്ള സ്നേഹം ഓർത്ത പൊന്നു മോന് വേണ്ടി കൈ അടിക്കുകയാണ് സോഷ്യൽ മീഡിയ ലോകം. അതെ സമയം മെയ് എട്ടിന് ആറ് മണി മുതൽ മെയ് 16 വരെയായിരിക്കും ലോക്ക് ഡൗൺ. സംസ്ഥാനത്തെ കൊവിഡ് കണക്കുകൾ ഏറി വരുന്നതിനിടെയാണ് തീരുമാനമെന്ന് മുഖ്യമന്ത്രി അറിയിച്ചു. അനാവശ്യമായി പുറത്തിറങ്ങിയാൽ കേ സെടുക്കും. അവശ്യ സേവനങ്ങൾക്ക് മാത്രമാണ് അനുമതി. കർശന നിയന്ത്രണത്തിലൂടെ രോഗ വ്യാപനം പിടിച്ചുകെട്ടാനാണ് സർക്കാർ ലക്ഷ്യമിടുന്നതെന്നു മുഖ്യമന്ത്രി പിണറായി വിജയൻ ഇതിനോടകം വ്യക്തമാക്കിയിരുന്നു.
സമ്പർക്കം കുറയ്ക്കാൻ ലോക്ക്ഡൗൺ പോലെ ഫലപ്രദമായ നടപടി വേറെയില്ല. ലോക്ക്ഡൗൺ പ്രഖ്യാപിച്ച ഉടനെ രോഗികളുടെ എണ്ണം കുറയില്ല. അതിന് ഒരാഴ്ചയിൽ കൂടുതൽ എടുക്കുമെന്നും മുഖ്യമന്ത്രി നേരത്തെ പറഞ്ഞിരുന്നു. സർക്കാർ നിർദേശങ്ങൾ പൊ ലീസ് കർശനമായി നടപ്പാക്കും. ഇതിനായി ഇരുപത്തി അയ്യായിരത്തോളം പൊലീസ് ഉദ്യോഗസ്ഥരെയാണ് നിയോഗിച്ചിരിക്കുന്നത്. നിയന്ത്രണങ്ങൾ ലം ഘിക്കുന്നവർക്കെതിരെ ദുരന്ത നിവാരണ നി യമവും പകർച്ച വ്യാധി നിയന്ത്രണ നിയമവും പ്രകാരം കേ സെടുക്കും.