വീടിനു പുറത്തിറങ്ങാന്‍ പോലീസ് വെബ്സൈറ്റിലൂടെ ആയിരക്കണക്കിനു അപേക്ഷകളാണ് സംസ്ഥാനത്ത് ഒഴുകിയെത്തുന്നത്. ഇങ്ങനെ ഒരു ഇ-പാസിന് അപേക്ഷയിലെ ആവശ്യം കണ്ട പോലീസ് ഞെട്ടി. കണ്ണൂര്‍ ഇരിണാവ് സ്വദേശിയുടെ വിചിത്രമായ അപേക്ഷ കണ്ടാണ് പോലീസ് ഞെട്ടിയത്. കണ്ണൂരിലുള്ള ഒരു സ്ഥലത്തു വൈകുന്നേരം സെക്‌സിന് പോകണം എന്നായിരുന്നു അപേക്ഷകന്റെ ആവശ്യം. അപേക്ഷ വായിച്ചു ഞെട്ടിയ പോലീസ് വിവരം എഎസ്പിക്കു കൈമാറി. കക്ഷിയെ കൈയോടെ പൊക്കാന്‍ വളപട്ടണം പോലീസിനു നിര്‍ദേശവും നല്കി. തുടര്‍ന്നു പോലീസ് ആളെ കണ്ടെത്തി കണ്ണൂര്‍ എസ്പി ഓഫീസിലെത്തിച്ചു. കക്ഷിയെ ചോദ്യം ചെയ്തപ്പോഴാണ് പോലീസ് ഉദ്യോഗസ്ഥര്‍ ചിരിച്ചു തുടങ്ങിയത്. ‘സിക്സ് ഒ ക്ലോക്കിന് ‘പുറത്തിറങ്ങണം എന്നാണ് കക്ഷി എഴുതാന്‍ ആഗ്രഹിച്ചത്. എന്നാല്‍, എഴുതി വന്നപ്പോള്‍ സിക്സ് സെക്സ് ആയതാണ്.
എഴുതിയതിലുള്ള തെറ്റ് ആള് മനസിലാക്കാതെയാണ് അപേക്ഷ അയച്ചത്.കാലത്ത് അടുത്തുള്ള കടകളിലും മറ്റും പോകാൻ സത്യവാങ്മൂലം മതിയെങ്കിലും ദീര്‍ഘദൂരയാത്രകള്‍ക്കും മറ്റ് അടിയന്തര ഘട്ടങ്ങളിലും പോലീസിൻ്റെ ഇ – പാസ് വാങ്ങണമെന്നാണ് സര്‍ക്കാര്‍ നിര്‍ദേശം. എന്നാൽ ഇതിനായി തയ്യാറാക്കിയ ഓൺലൈൻ സംവിധാനത്തിൽ അനാവശ്യ അപേക്ഷകളുടെ പ്രളയമാണെന്നാണ് പോലീസിൻ്റെ പരാതി. വെറുതെ തമാശയ്ക്കും പരീക്ഷണത്തിനുമായി അപേക്ഷിക്കുന്നവരുടെ തിരക്ക് മൂലം സൈറ്റിൽ സാങ്കേതിക തടസ്സം തുടങ്ങിയതോടെ നിര്‍ദേശവുമായി ഡിജിപി ലോക്നാഥ് ബെഹ്റ തന്നെ രംഗത്തെത്തി. ഇതിനു പിന്നാലെയാണ് പോലീസിനെ ഞെട്ടിച്ച ഒരു അപേക്ഷ ലഭിക്കുന്നത്. കഴിഞ്ഞ ദിവസം കണ്ണൂര്‍ ജില്ലയിലാണ് വിചിത്രമായ അപേക്ഷ പോലീസിനു ലഭിച്ചത്. കണ്ണൂരിലുള്ള ഒരു സ്ഥലത്ത് വൈകിട്ട് ‘സെക്സിനു പോകണം’ എന്നായിരുന്നു അപേക്ഷയിലെ ആവശ്യം. അടിയന്തരഘട്ടങ്ങളിൽ മാത്രം യാത്ര അനുവദിക്കുന്ന ലോക്ക്ഡൗൺ കാലത്ത് ലഭിച്ച അപേക്ഷ കണ്ട് പോലീസ് അമ്പരന്നു.
സംഭവം എസ്‍പിയ്ക്ക് കൈമാറിയതോടെ ഇരിണാവ് സ്വദേശിയായ അപേക്ഷകനെ പൊക്കാൻ വളപട്ടണം പോലീസിനു നിര്‍ദേശം നല്‍കുകയായിരുന്നു. ഇതിനു പിന്നാലെയാണ് ഇയാളെ പോലീസ് കസ്റ്റഡിയിലെടുത്തതെന്നാണ് ന്യൂസ് 18 റിപ്പോര്‍ട്ട്. മുതിര്‍ന്ന ഉദ്യോഗസ്ഥരുടെ നിര്‍ദേശം അനുസരിച്ച് ഉടൻ തന്നെ ഇയാളെ കണ്ണൂര്‍ എസ് പി ഓഫീസിലെത്തിക്കുകയായിരുന്നു. തുടര്‍ന്ന് ഇയാളെ ചോദ്യം ചെയ്തതോടെയാണ് പോലീസിന് അബദ്ധം നസ്സിലായത്. വൈകിട്ട് ആറു മണിയ്ക്ക് പുറത്തിറങ്ങാനായി സിക്സ് ഓ ക്ലോക്കിന് പുറത്തിറങ്ങണം എന്നായിരുന്നു അപേക്ഷകൻ ഉദ്ദേശിച്ചത്. എന്നാൽ വെബ്സൈറ്റിൽ പൂരിപ്പിച്ചു വന്നപ്പോള്‍ സിക്സ് സെക്സായി. ഇക്കാര്യം ശ്രദ്ധിക്കാതെ അപേക്ഷ സബ്മിറ്റ് ചെയ്യുകയായിരുന്നു. സംഭവിച്ച അബദ്ധം തുറന്നു പറഞ്ഞതോടെ അപ്പോള്‍ തന്നെ പോലീസ് അപേക്ഷകനെ സ്റ്റേഷനിൽ നിന്നു വിട്ടയച്ചു. കഴിഞ്ഞ ദിവസങ്ങളിൽ പോലീസിൻ്റെ ഇ – പാസിനു വേണ്ടി വൻ തിരക്കാണ് വെബ്സൈറ്റിൽ അനുഭവപ്പെട്ടത്.
ഒരേ സമയം പതിനായിരത്തിലധികം ആളുകള്‍ എത്തിയതോടെ ആദ്യ ദിവസം തന്നെ വെബ്സൈറ്റ് പണിമുടക്കി. ഇതോടെ വിശദീകരണവുമായി ഡിജിപി ലോക്നാഥ് ബെഹ്റ രംഗത്തെത്തി. അപേക്ഷിക്കുന്ന എല്ലാവര്‍ക്കും പാസ് ലഭിക്കില്ലെന്നും അത്യാവശ്യകാര്യങ്ങള്‍ക്ക് മാത്രമുള്ളതാണ് പാസ് എന്നും ഡിജിപി വ്യക്തമാക്കി. ഓൺലൈൻ പാസ് സംവിധാനം ദുരുപയോഗം ചെയ്താൽ നടപടി സ്വീകരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. പാസ് സംവിധാനം ദുരുപയോഗം ചെയ്യരുതെന്ന് മുഖ്യമന്ത്രി പിണറായി വിജയനും വ്യക്തമാക്കിയിട്ടുണ്ട്. 12 മണിക്കൂറിനകം ഒരു ലക്ഷത്തോളം അപേക്ഷകള്‍ ലഭിച്ചെന്നും യാത്രയുടെ ഉദ്ദേശം വിലയിരുത്തി ഗൗരവസ്ഥിതി ബോധ്യപ്പെട്ടാൽ മാത്രമേ പാസ് അനുവദിക്കാവൂ എന്നാണ് മുഖ്യമന്ത്രി പോലീസിനു നല്‍കിയിരിക്കുന്ന നിര്‍ദേശം