മെയ് 11ന് വൈകുന്നേരം 6 മണി മുതല്‍ പുതുക്കിയ ഇന്‍സ്റ്റിറ്റ്യൂഷണല്‍ ക്വാറന്‍റീന്‍ നടപടിക്രമം പ്രാബല്യത്തില്‍ വരും. നിയമം ലംഘിക്കുന്നവര്‍ക്കെതിരെ ശക്തമായ നടപടികള്‍ സ്വീകരിക്കും. ഇന്ത്യയില്‍ നിന്നുള്ള യാത്രക്കാര്‍ക്ക് വിലക്ക് ഏര്‍പ്പെടുത്തിയിരിക്കുകയാണ് ഒമാന്‍. കൊവിഡ് വ്യാപനം ഇന്ത്യയില്‍ കൂടുന്ന പശ്ചാത്തലത്തിലായിരുന്നു തീരുമാനം. ലോക്ക്ഡൗണ്‍ ഉള്‍പ്പടെ നിരവധി നിയന്ത്രണങ്ങള്‍ ആണ് സുപ്രീംകമ്മിറ്റി പ്രഖ്യാപിച്ചത്. ഇപ്പോള്‍ രോഗത്തിന്‍റെ വ്യാപ്തി ഒമാനില്‍ കുറവാണ്. നിയന്ത്രണം കൂടുതൽ കർശനമാകാൻ തുടങ്ങിയതോടെ പ്രതിദിന രോഗികളുടെ എണ്ണം കുറഞ്ഞു. ആരോഗ്യമന്ത്രാലയം പുറത്തുവിട്ട കണക്കുപ്രകാരം പുതിയ രോഗികളുടെ എണ്ണത്തില്‍ വലിയ കുറവാണ് ഉള്ളത്. എന്നാല്‍ മരണപ്പെടുന്നവരുടെ എണ്ണവും ഐ.സി.യുവിലെ രോഗികളുടെ എണ്ണവും കുറയാത്തത് വലിയ ആശങ്ക സൃഷ്ട്ടിക്കുന്നു. ക്വാറന്റൈന്‍ സൗകര്യമില്ലാത്തതിനാല്‍ പെരുവഴിയില്‍.
ഇന്ന് പുലര്‍ച്ചെ കരിപ്പൂരിലിറങ്ങിയവരാണ് കോഴിക്കോട് പുതിയ ബസ് സ്റ്റാന്‍ഡില്‍ കെഎസ്ആര്‍ടിസി ബസില്‍ തുടരുന്നത്. പ്രശ്‌നപരിഹാരത്തിനു നടപടികള്‍ തുടരുകയാണ്. ഇതിനിടെ യാത്രക്കാരുടെ പ്രതിഷേധവും ശക്തമാകുന്നുണ്ട്.രൂക്ഷമായ ഭാഷയിലാണ് പലരും പ്രതികരിക്കുന്നത്. ഇത് മൂന്നാം ദിവസമാണ് ക്വാറന്റൈന്‍ സൗകര്യം സംബന്ധിച്ച അവ്യക്തത മൂലം പ്രവാസികള്‍ ദുരിതത്തിലാകുന്നത്. കഴിഞ്ഞ ദിവസവും ഇന്നലെയുമായി ദുബായില്‍ നിന്നെത്തിയവര്‍ മണിക്കൂറുകളോളം ബസില്‍ തങ്ങേണ്ട അവസ്ഥ വന്നിരുന്നു. ഒരു ബസില്‍ 27 പേരാണ് ഉള്ളത്. കോഴിക്കോട്, കണ്ണൂര്‍, കാസര്‍ഗോഡ് എന്നിവിടങ്ങളില്‍ നിന്നുള്ളവരാണിവര്‍. കോഴിക്കോട്ടുകാരില്‍ ഏതാനും ചിലരൊഴികെയുള്ളവരെല്ലാം ഇന്‍സ്റ്റിറ്റിയൂഷന്‍ ക്വാറന്റൈന്‍ സൗകര്യം ആവശ്യപ്പെട്ടെങ്കിലും ലഭ്യമല്ലെന്ന് അധികൃതര്‍ അറിയിച്ചു. ടാക്‌സി ഏര്‍പ്പാടാക്കി നല്‍കാമെന്നും വീട്ടിലേക്ക് പോകണമെന്നുമാണ് ഇവരോട് അധികൃതര്‍ ആവശ്യപ്പെട്ടത്. കുട്ടികളും പ്രായമായവരുമൊക്കെയുള്ളതിനാല്‍ ഇതു സാധ്യമല്ലെന്ന് അറിയിച്ചു. പകരം സംവിധാനത്തെക്കുറിച്ച് നിര്‍ദേശമൊന്നുമില്ലെന്ന നിലപാടിലാണ് അധികൃതര്‍.
ഹോം ക്വാറന്റൈന് ബുദ്ധിമുട്ടുണ്ടെന്നും അതിനാല്‍ ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്റൈന്‍ വേണമെന്നും മുന്‍കൂട്ടി അറിയിച്ചിരുന്നതായി യാത്രക്കാര്‍ പറയുന്നു. സൗകര്യം ലഭ്യമല്ലെന്ന് അധികൃതര്‍ നേരത്തേ അറിയിച്ചിട്ടില്ല. ബസ് സ്റ്റാന്‍ഡിലെത്തിയപ്പോള്‍ മാത്രമാണ് ഇക്കാര്യം പറയുന്നത്. കുടിവെള്ളം പോലുമില്ലാതെയാണ് തങ്ങള്‍ ബസില്‍ കഴിയുന്നത്. പ്രാഥമിക പ്രഭാത കൃത്യങ്ങള്‍ നിര്‍വഹിക്കാന്‍ പോലും സൗകര്യമില്ല. വിഷയം ഉന്നത അധികാരികളുടെ ശ്രദ്ധയില്‍പ്പെടുത്തിയിട്ടുണ്ടെന്നാണ് ഉദ്യോഗസ്ഥര്‍ പറയുന്നത്. അതേസമയം കൂടുതല്‍ പ്രവാസികള്‍ നാട്ടിലെത്തുന്നതിനിടെ ക്വാറന്റൈന്‍ കേന്ദ്രങ്ങളുടെ പ്രവര്‍ത്തനം അവസാനിപ്പിക്കുന്ന നടപടിയുമായാണ് അധികൃതര്‍ മുന്നോട്ടുപോകുന്നത്. ക്വാറന്റൈന്‍ കേന്ദ്രങ്ങളായി ഏറ്റെടുത്തിരുന്ന കോഴിക്കോട് ജില്ലയിലെ 42 കേന്ദ്രങ്ങള്‍ വിടുതല്‍ ചെയ്തുകൊണ്ട് ജില്ലാ കളക്ടര്‍ എസ്. സാംബശിവറാവു ഇക്കഴിഞ്ഞ 16ന് ഉത്തരവ് നല്‍കി. ഹോട്ടലുകള്‍, ലോഡ്ജുകള്‍, റെസിഡന്‍സികള്‍ എന്നിവിടങ്ങളില്‍ ഒരുക്കിയ സൗകര്യങ്ങളാണ് അവസാനിപ്പിച്ചത്. സര്‍ക്കാര്‍ നിര്‍ദേശപ്രകാരം ഹോം ക്വാറന്റൈന്‍ അനുവദനീയമായതിനാലാണ് നടപടിയെന്ന് ഉത്തരവില്‍ പറയുന്നു. ആളുകള്‍ ക്വാറന്റൈനിലുണ്ടെങ്കില്‍ അവരുടെ നിരീക്ഷണകാലാവധി പൂര്‍ത്തിയാകുന്ന പക്ഷം പ്രവര്‍ത്തനം അവസാനിപ്പിക്കാം. തുടര്‍ന്ന് അണുനശീകരണവും മാലിന്യസംസ്‌കരണവുമടക്കമുള്ള നടപടികള്‍ സ്വീകരിക്കണമെന്നും ഉത്തരവിലുണ്ട്. ഹോം ക്വാറന്റൈന്‍ അനുവദിക്കുന്നതിനാല്‍ കെയര്‍ സെന്ററുകള്‍ തെരഞ്ഞെടുക്കുന്നവരുടെ എണ്ണം കുറഞ്ഞിട്ടുണ്ടെന്നാണ് അധികൃതരുടെ ഭാഷ്യം. അതേസമയം ക്വാറന്റൈന്‍ കേന്ദ്രങ്ങളുടെ പ്രവര്‍ത്തനം അവസാനിപ്പിക്കുന്നതിനെതിരേ പ്രവാസിസംഘടനകളും രാഷ്ട്രീയ പാര്‍ട്ടികളും രംഗത്തുവന്നിട്ടുണ്ട്.