മനോഹരന്‍ മാസ്റ്റർ ചെയ്തത് കയ്യോടെ പൊക്കിയപ്പോൾ അമ്പരന്ന് നാട്ടുകാർ, കാസർഗോഡ് സംഭവിച്ചത്..

കാസര്‍ഗോഡ് നിന്നുമാണ് ഞെട്ടിക്കുന്ന സംഭവം പുറത്ത് വരുന്നത്. നാട്ടിലെ മാന്യനായ അധ്യാപകന്റെ മുഖം മൂടി അഴിഞ്ഞു വീണതോടെ അമ്പരന്നിരിക്കുകയാണ് നാട്ടുകാർ. ഭാര്യയുടെ ബെഡ്റൂമില്‍ ഒളിഞ്ഞു നോക്കിയ ഓലാട്ട് കോളനിയിലെ അദ്ധ്യാപകനാണ് പിടിയിലായത്. മുന്‍ പൊലീസ് കാരനും ഇപ്പോള്‍ ചെറുവത്തൂരിലെ കുഞ്ഞിപ്പാറ വെല്‍ഫേര്‍ യൂ പി സ്‌കൂളിലെ അദ്ധ്യാപകനും കൂടിയായ മനോഹരന്‍ ആണ് പിടിയില്‍ ആയത്. ബന്ധുവിന്റെ മരണാനന്തര ചടങ്ങുകള്‍ക്കു ശേഷം രാത്രി 10.30 നു വീട്ടില്‍ എത്തിയ ഭര്‍ത്താവ് തന്റെ ഗര്‍ഭിണി ആയ ഭാര്യയുടെ ബെഡ്റൂമിലേക് ജനല്‍ വഴി ഒളിഞ്ഞു നോക്കുന്ന അദ്ധ്യാപകന്‍ ആയ മനോഹരനെ ആണ് കണ്ടത്. ഭര്‍ത്താവിനെ കണ്ട മനോഹരന്‍ ഓടി രക്ഷപെടാന്‍ ശ്രമിക്കുമ്ബോള്‍ പിന്തുടര്‍ന്ന് കയ്യില്‍ പിടികൂടി. ഭര്‍ത്താവിനെ ചവിട്ടി താഴെ ഇട്ട മനോഹരന്‍ ഓടി അടുത്തുള്ള തന്റെ ആത്മ സുഹൃത്തിന്റെ വീട്ടില്‍ ഓടി കയറി.

പിന്തുടര്‍ന്ന് എത്തിയ ഭര്‍ത്താവ് മനോഹരനെ ആ വീട്ടില്‍ നിന്നും പുറത്തിറക്കാന്‍ ആവശ്യപ്പെട്ടു. എന്നാല്‍ വീട്ടുടമ പുറത്തിറക്കാന്‍ വിസമ്മതിച്ചു.എന്നാല്‍ മറ്റുള്ളവരെ വിവരം അറിയിക്കാന്‍ ഭര്‍ത്താവ് പോയ തക്കം നോക്കി മനോഹരന്‍ തന്റെ സ്വന്തം വീട്ടിലേക് ഓടി രക്ഷപെടുകയായിരുന്നു. കുടുങ്ങുമെന്ന് ഉറപ്പായ മനോഹരന്‍ തന്റെ ഭാര്യയെ പറഞ്ഞു തെറ്റിദ്ദരിപ്പിച്ചു. തക്കം നോക്കി മനോഹരനും ഭാര്യയും വഴിയില്‍ ഭര്‍ത്താവിനെ തടഞ്ഞു നിര്‍ത്തുകയും അസഭ്യ വാക്കുകള്‍ പ്രയോഗിക്കുകയും മര്‍ദിക്കുകയും ചെയ്തു. ഇത് മനഃപൂര്‍വം സ്ത്രീകളെ മുന്നില്‍ നിര്‍ത്തി കേസില്‍ കുടുക്കുവാനുള്ള നാടകമാണെന്ന് മനസിലാക്കിയ ഭര്‍ത്താവ് അവിടെ നിന്നും പിന്മാറുകയായിരുന്നു. ഇതിനു മുന്‍പും ഭാര്യയെ മുന്‍പില്‍ നിര്‍ത്തി കള്ളക്കേസില്‍ ആളുകളെ കുടുക്കിയിട്ടുണ്ട്. ഇതാണ് മനോഹരന്റെ സ്വഭാവ രീതി.

ഈ സാഹചര്യത്തിലാണ് പൊലീസില്‍ കുടുംബം പരാതി കൊടുത്തത്. പൊലീസ് വിശദ അന്വേഷണം നടത്തി എഫ് ഐ ആറും ഇട്ടു. വീട്ടില്‍ ഒളിഞ്ഞു നോക്കിയതും അവിടെ വച്ച്‌ ആക്രമിച്ചെന്നും മൊഴിയില്‍ യുവതി പറയുന്നു. ബെഡ് റൂമില്‍ ഒളിഞ്ഞു നോക്കിയത് ചോദ്യം ചെയ്ത ഭര്‍ത്താവിനെ കൈയേറ്റം ചെയ്തു. പിടിച്ചു മാറ്റാന്‍ പോയ തന്നെ ദേഹത്തു കയറി പിടിക്കുകയും പിടിച്ചു തള്ളുകയും ചെയ്തുവെന്നും ഗര്‍ഭിണിയായ സ്ത്രീ ആരോപിച്ചിട്ടുണ്ട്. ഇതിന്റെ അടിസ്ഥാനത്തിലാണ് പൊലീസ് നടപടികളിലേക്ക് കടന്നത്. എഫ് ഐ ആറില്‍ മനോഹരന്‍ മാസ്റ്റര്‍ എന്നാണ് പ്രതിയുടെ പേര്.

Leave a Reply

Your email address will not be published. Required fields are marked *