12 കോടിക്കായി കേസ് കൊടുക്കുമന്ന് പറഞ്ഞ സെയ്തലവി ഒടുവിൽ ലൈവിൽ. മുഴുവൻ പറ്റിച്ചതാണ് .

ഈ വർഷത്തെ ഓണം ബംബറിനെ ചൊല്ലി നിരവധി വിവാദങ്ങൾ ആണ് ഉണ്ടായത്. നറുക്കെടുപ്പിന് പിന്നാലെ 12 കോടി ലോട്ടറി അടിച്ചു എന്ന അവകാശവാദവുമായി ആണ് ദുബായിൽ ഹോട്ടൽ ജീവനക്കാരനായ സെയ്തലവി രംഗത്തെത്തിയത്. നാട്ടിലെ സുഹൃത്ത് വഴി എടുത്ത ടിക്കറ്റ് ആണെന്നും, ടിക്കറ്റ് ഉടൻ ബാങ്ക് ഏൽപ്പിക്കും എന്നുമെല്ലാം സെയ്തലവി പറഞ്ഞിരുന്നു. എന്നാൽ മണിക്കൂറുകൾ മാത്രമായിരുന്നു സെയ്തലവി എന്ന ഭാഗ്യവാൻ്റെ ആയുസ്സ്. പിന്നാലെ വൈകുന്നേരത്തോടെ യഥാർത്ഥ ഭാഗ്യവാൻ ജയപാലൻ ടിക്കറ്റ് ബാങ്കിൽ സമർപ്പിച്ചതോടെ ആണ് ഈ വിവാദങ്ങൾ കെട്ടടങ്ങിയത്.ഇതിനുപിന്നാലെ സുഹൃത്ത് പറ്റിച്ചെന്നും, താൻ കേസ് കൊടുക്കുമെന്നും, ഫോൺ റിക്കവറിക്ക് നൽകുമെന്നുമെല്ലാം സെയ്തലവി മാധ്യമങ്ങൾക്കുമുന്നിൽ തുറന്നടിച്ചിരുന്നു. എന്നാൽ ഇപ്പോൾ ഈ ലോട്ടറി നാടകങ്ങൾക്ക് വീണ്ടും വഴിത്തിരിവുണ്ടായിരിക്കുകയാണ്.

ഒന്നാംസമ്മാനമായ 12 കോടി അടിച്ചത് തൻ്റെ ടിക്കറ്റിനാണെന്ന് പറഞ്ഞത് കളവാണെന്ന് ഏറ്റുപറഞ്ഞ് ആണ് സെയ്തലവി ഇപ്പോൾ രംഗത്തെത്തിയത്. കൂട്ടുകാരെ കബളിപ്പിക്കാൻ വേണ്ടി ചെയ്തതാണെന്നും ,എന്നാൽ സംഭവം കൈവിട്ടു പോവുകയായിരുന്നുവെന്നും സെയ്തലവി വീഡിയോ സന്ദേശത്തിൽ പറഞ്ഞു. ഇത്രയും വലിയ വിഷയം ആകുമിതെന്ന് കരുതിയില്ല.എല്ലാവരോടും മാപ്പ് ചോദിക്കുന്നു എന്നും അദ്ദേഹം പറഞ്ഞു.വാർത്ത സോഷ്യൽ മീഡിയയിൽ പ്രചരിച്ചതോടെ തെറ്റ് ഏറ്റു പറയാനുള്ള മാനസികാവസ്ഥ നഷ്ടപ്പെടുകയായിരുന്നുവെന്നും, കൂട്ടുകാർക്കും മറ്റുള്ളവർക്കും ഉണ്ടായ ബുദ്ധിമുട്ടുകളിൽ വേദനയുണ്ടെന്നും സെയ്തലവി അറിയിച്ചു.അതേസമയം നേരത്തെ തന്നെ സെയ്തലവിക്ക് വേണ്ടി ടിക്കറ്റ് എടുത്തെന്ന് പറഞ്ഞ സുഹൃത്ത് ഇത് സെയ്തലവിയുടെ നാടകമാണെന്ന് പറഞ്ഞ് രംഗത്തെത്തിയിരുന്നു. ചാനലുകാർ എത്തുമ്പോൾ ഞാൻ എന്തെങ്കിലും വി ടാസ് പറഞ്ഞോളാമെന്നാണ് അഹമ്മദിനോട് സെയ്തലവി പറഞ്ഞത്. ഇതിൻ്റെ ഓഡിയോ ക്ലിപ്പും വൈറൽ ആവുകയാണ്.

Leave a Reply

Your email address will not be published. Required fields are marked *