‘അമ്മ ആരോടും മിണ്ടില്ല ഒരു മുറിയിൽ തന്നെ -ചേച്ചിയാരുന്നു ഞങ്ങൾക്കെല്ലാം-ശരണ്യയുടെ സഹോദരനും സഹോദരിയും

ചെമ്പഴന്തിയിലെ സ്നേഹസീമയിൽ ഇരുന്ന് അകലെ നിന്ന് ഒഴുകിയെത്തുന്ന ബാങ്കുവിളിയും, പള്ളി മണിയും കേൾക്കാം. ശ്വസിക്കുന്ന കാറ്റിൽ മുറ്റത്തെ അമ്പലത്തിൽ നിന്നുള്ള കരിപ്പൂരിൻ്റെയും ചന്ദനത്തിൻ്റെയും ഗന്ധം. പക്ഷേ ദൈവങ്ങളൊന്യം ഇവരുടെ പ്രാർത്ഥന കേട്ടില്ല. തലച്ചോറിലെ അർബുദം നീക്കാൻ ഒൻപത് തവണ ബ്രെയിൻ സർജറിയും, തൈറോയ്ഡ് ഗ്രന്ഥി നീക്കം ചെയ്യാനുള്ള രണ്ട് ശസ്ത്രക്രിയകളും പിന്നിടേണ്ടി വന്നിട്ടും സ്വന്തം വീട്ടിൽ ഒരു ഓണം പോലും ആഘോഷിക്കാൻ ആകാതെ വി,ട പറഞ്ഞ അഭിനയത്രി ശരണ്യയുടെ വീടാണിത്. മകളുടെ ചിരി മാഞ്ഞു പോയതോടെ മനസ്സ് തകർന്ന അമ്മ ഗീത മുറിയിൽനിന്നും പുറത്തിറങ്ങിയിട്ടില്ല. കൗൺസിലിങ്ങും മരുന്നുകളുമായി അമ്മയെ ജീവിതത്തിലേക്ക് തിരിച്ചു കൊണ്ടുവരാനുള്ള ശ്രമത്തിലാണ് ശരണ്യയുടെ അനിയൻ ശരൺജിത്തും, അനിയത്തി.ശോണിമയും .കണ്ണീരിൻ്റെ നനവ് ഉണങ്ങാത്ത ആ വീടിന് കാവലായി സ്നേഹ തണൽ വിരിച്ച് സീമ ജി നായരുമുണ്ട്.

അഭിനയമായിരുന്നു ശരണ്യയുടെ ജീവൻ. സ്കൂളിൽ പഠിക്കുമ്പോഴേ ഡാൻസും പാട്ടും ഒക്കെ ഭയങ്കര ഇഷ്ടമായിരുന്നു. ചാനലുകളിൽ പരിപാടികളിൽ ആങ്കറിങ് ചെയ്യുന്ന സമയത്തെ ഫോട്ടോ മനോരമ ആഴ്ചപ്പതിപ്പിൻ്റെ മുഖചിത്രമായി വന്നതാണ് ടേണിങ് പോയിൻ്റന്ന് ഷോണിമ പറയുന്നു. ഭയങ്കര എക്സൈറ്റഡായിരുന്നു എല്ലാവരും. ഞങ്ങളുടെ നാടായ പഴയങ്ങാടി ഒരു നാട്ടിൽ പുറമാണ്. ചേച്ചിയുടെ ഫോട്ടോ മാഗസിൻ്റെ കവറായ ഗമയിലാണ് ഞാൻ അന്ന് സ്കൂളിലൊക്കെ പോയിരുന്നത്.ആ കവർ ഫോട്ടോ കണ്ടിട്ടാണ് ബാലന്ദ്രമേനോൻ സീരിയലിലേക്ക് വിളിച്ചത്. ദൂരദർശനു വേണ്ടിയുള്ള സൂര്യോദയത്തിൽ മേനോൻ സാറിന് റ മകളായാണ് ചേച്ചി അഭിനയിച്ചത്. അതിനുശേഷമായിരുന്നു മന്ത്രകോടി. അത് ഹിറ്റായി. കരിയർ ബേക്കായത് രഹസ്യമാണ്. അതിനുവേണ്ടി നീളം മുടിയൊക്കെ വെട്ടി മോഡേൺ ലുക്ക് ആയി മാറിയിരുന്നു. ചാക്കോ രണ്ടാമൻ, തലപ്പാവ് തുടങ്ങിയ സിനിമകളിലും വേഷം കിട്ടി.’ ചോട്ടാ മുംബൈയിലെ ‘ ലാലേട്ടൻ്റെ അനിയത്തിയുടെ റോളും ഏറെ ശ്രദ്ധേയമായി മാറിയിരുന്നു.

വർഷം 2012. തമിഴിലും തെലുങ്കിലും സീരിയലിൽ കത്തിനിൽക്കുന്ന സമയം. ബ്രേ,ക്ക് കി,ട്ടി,യപ്പോൾ വീട്ടിൽ എല്ലാവർക്കും ഓണക്കോടിയെടുക്കാൻ കടയിൽ നിൽക്കുമ്പോഴാണ് തലചുറ്റി വീണത്. പിന്നെ നടന്നതൊക്കെ ഓർക്കുമ്പോൾ ഇപ്പോൾ കരച്ചിൽ വരും. നേരത്തെ ഇടയ്ക്കിടെ തല വേദന വരുമായിരുന്നു. പക്ഷേ ത,ല,ക,റ,ങ്ങി വീണ് ആശുപത്രിയിൽ ചെന്നപ്പോഴാണ് രോഗം തിരിച്ചറിഞ്ഞത്.അന്ന് താൻ എഞ്ചിനീയറിംങിന് പഠിക്കുന്നു. ഒരു ദിവസം ക്ലാസ്സ് കഴിഞ്ഞു വന്നപ്പോൾ വീട്ടിൽ ആരുമില്ല. സന്ധ്യയോടെ ആശുപത്രിയിൽ നിന്ന് അമ്മയും ചേച്ചിയും ചേട്ടനും വന്നു. ആരും ഒന്നും മിണ്ടുന്നില്ല. നിർബന്ധിച്ച് ചോദിച്ചപ്പോഴാണ് ചേച്ചിക്ക് കാൻസറാണെന്ന് പറഞ്ഞത്. ഞാൻ ചേച്ചിയെ കെട്ടിപ്പിടിച്ചു കരഞ്ഞു. പക്ഷേ ശാന്തമായിരുന്നു ആ മുഖം. ഒരിക്കലും രോഗ കാര്യം പറഞ്ഞ് വിഷമിക്കുന്നത് കണ്ടിട്ടേയില്ല.

ശ്രീചിത്രയിലേക്ക് ശസ്ത്രക്രിയയ്ക്കായി കൊണ്ടുപോയത് കെബി ഗണേഷ് കുമാർ സാറിൻ്റെ ഇടപെടലിനെ തുടർന്നാണ്. ഡോക്ടർ ജോർജ് വെളനിറത്തെകണ്ടപ്പോൾ ശസ്ത്രക്രിയയല്ലാതെ മാർഗമില്ല എന്ന് പറഞ്ഞു.ആ വർഷം തിരുവോണത്തിൻ്റെ പിറ്റേന്ന് ശസ്ത്രക്രിയ നടത്തി. ഒരു മാസത്തെ വിശ്രമത്തിനും ശേഷം വീണ്ടും അഭിനയത്തിൽ സജീവമായി മാറുകയായിരുന്നു. തങ്ങളുടെ ചേച്ചിയെ നഷ്ടപ്പെട്ടതിൻ്റെ വേദന പങ്കുവെക്കുകയാണ് ഈ അനിയനും അനുജത്തിയും. ഇരുവരും അങ്ങനെ സോഷ്യൽ മീഡിയയ്ക്ക് മുന്നിൽ എത്താറില്ലെങ്കില്യം ശരണ്യ ഇരുവർക്കും വേണ്ടി സംസാരിച്ചിരുന്നു. തൻ്റെ എല്ലാ മാണ് ഈ അനുജനും അനുജത്തിയും എന്ന് വാതോരാതെ ശരണ്യ എപ്പോഴും പറയുമായിരുന്നു. ഇപ്പോൾ ചേച്ചി പോയതിനു ശേഷം അമ്മയ്ക്കൊപ്പം ആ വീട്ടിൽ കഴിയുകയാണ് ഞങ്ങൾ. അമ്മയെ ആശ്വസിപ്പിക്കാനാകാതെ വിതുമ്പുകയാണ് ഈ സഹോദരനും സഹോദരിയും.

Leave a Reply

Your email address will not be published. Required fields are marked *