ദയ അശ്വതിയുടെ ലൈവ് വീഡിയോ വൈറൽ ആകുന്നു. ബിഗ് ബോസിന് മുൻപും ശേഷവും സോഷ്യൽ മീഡിയ വഴി ദയ പങ്കിട്ട ലൈവ് വീഡിയോകൾ ഏറെ വൈറൽ ആയിരുന്നു. കഴിഞ്ഞ ദിവസം ദയ പങ്കിട്ട ഒരു ചിത്രവും അതെ ചുറ്റി പറ്റി തനിക്ക് നേരിടേണ്ടി വന്ന സൈബർ അറ്റാക്കിനെക്കുറിച്ചുമാണ് ലൈവിലൂടെ ദയ തുറന്നു പറയുന്നത്. ഐസ്ക്രീം കഴിക്കുന്ന ചിത്രം ആയിരുന്നു ദയ പോസ്റ്റ് ചെയ്തത്. എന്നാൽ ചിത്രം പങ്കിട്ട ഉടൻ തന്നെ നിരവധി ആളുകൾ ആണ് മോശം കമന്റുകൾ നൽകി രംഗത്ത് വന്നത്. ഐസ്ക്രീം കഴിക്കുന്ന ഒരു ഫോട്ടോ ഞാൻ പോസ്റ്റ് ചെയ്തപ്പോൾ , എൻ്റെ ശിവനേ നമ്മുടെ കേരളത്തിലെ ചില മലയാളികളുടെ മനസിലിരിപ്പും കോഴിത്തരവും ഞാൻ കണ്ടു എൻ്റെ പൊന്നോ. ഇത്രയും തരം താഴ്ന്ന് ചിന്തിക്കുന്ന ‘ചിലർ ഉണ്ട് എന്നും മനസിലായി.
എന്നാണ് ദയ പറയുന്നത് മാത്രമല്ല, ഇത്രയും അധഃപതിച്ചുപോയോ മലയാളികളുടെ സംസ്കാരം എന്നും ദയ ചോദിക്കുന്നു. വെറുതെയല്ല കേരളത്തിൽ ഇത്രയധികം സ്ത്രീ പീഡനങ്ങൾ പെരുകുന്നത് എന്നും ദയ പറയുന്നു. രഹ്ന ഫാത്തിമയുടെ ന്യൂഡിറ്റി വെളിവാക്കുന്ന വീഡിയോ വന്നതിനെക്കുറിച്ചും ദയ വീഡിയോയിലൂടെ തുറന്ന് പറഞ്ഞു. സോഷ്യൽ മീഡിയയിൽ ദയ അശ്വതി, ദയ അച്ചു എന്നീ പേരുകളിലാണ് ഇവർ അറിയപ്പെടുന്നത്. ശരിക്കുള്ള പേര് ദീപ എന്നാണെന്ന് അടുത്തിടെയാണ് താരം പറയുന്നത്. ആദ്യകാലങ്ങളിൽ സിനിമകളിൽ സൈഡ് ആർട്ടിസ്റ്റായി നിറഞ്ഞ ദയ ഒരു ബ്യൂട്ടീഷ്യൻ കൂടിയാണ്. ദയ അശ്വതിയുടെ മിക്ക പോസ്റ്റുകളും വൈറൽ ആകാറുണ്ട്. അത് ബിഗ് ബോസ് വിശേഷങ്ങളോ, സ്വകാര്യ വിശേഷങ്ങളോ എന്തും ആകട്ടെ ആരാധകർ വളരെവേഗമാണ് ഏറ്റെടുക്കുന്നത്. ഇപ്പോൾ ആരാധകർ സ്വീകരിച്ചിരിക്കുന്നത് ദയയുടെ പുതിയ ഒരു പോസ്റ്റാണ്. രജിത്ത് സാർ പറഞ്ഞത് ഇപ്പോഴാണ് ഞാൻ മനസ്സിലാക്കുന്നത്. എനിക്കും ദയക്കും പവനും പോലുള്ളവർക്ക് ജീവതത്തിൽ അഭിനയിക്കാൻ അറിയില്ല എന്ന് പറഞ്ഞത് സത്യമാണ് എന്ന കാര്യം.