സാമൂഹ്യ മാധ്യമങ്ങളിൽ ഇന്ന് ഒരുപാട് പേര് ചിന്ധിപ്പിക്കുകയും കരയിപ്പിക്കുകയും ചെയ്ത ദിവസം ആണ്. ബ്രസീമയിൽ സംഭവം നടന്നത് എന്നാണ് മാധ്യമങ്ങൾ പറയുന്നത് ഒരു ഷൂ പോളീഷ് ചെയ്യുന്ന പയ്യൻ വലിയ വിലയുള്ള വാച്ചുകൾ വിൽക്കുന്ന കടയിൽ കേറി ചെന്നു. അവനു വഴിതെറ്റി വന്നത് ആണ് എന്ന് കരുതി കടയുടെ ഉടമ അവനെ പറഞ്ഞു വിടാൻ വേണ്ടി അവന്റെ അടുത്തേക് ചെന്നു എന്നാൽ ഉടമ എന്തെങ്കിലും പറയുന്നതിന് മുമ്പ് അവൻ എന്റെ അച്ഛന് സമ്മാനം കൊടുക്കാൻ ഒരു വാച്ചുവേണം എന്നും പറഞ്ഞു. ഒരു നിമിഷം കടയുടമ ഒന്ന് ഞെട്ടി. എട്ടോ ഒമ്പതോ മാത്രം പ്രായമേ അവനു ഉണ്ടാവുള്ളൂ കടയുടമ ഒന്നും ചിന്തിച്ചില്ല ഏത് വേണം എന്ന് ചോദിച്ചു എന്നാൽ അവനു ഒന്നും പറയാൻ സാധിച്ചില്ല അവൻ വാച്ചുകളിൽ തന്നെ നോക്കി മിണ്ടാതെ നിന്നു. കടയുടമ തന്നെ ഒരു വച്ച് തിരഞ്ഞെടുത്തു.
അത് അവനു ഇഷ്ട്ടമായി അവൻ തന്റെ പോക്കറ്റിൽ നിന്നും കുറച്ചു മുഷിഞ്ഞ നോട്ടുകൾ എടുത്ത് കടക്കാരന് നേരെ നീട്ടി അവനു ഈ വാച്ചിന്റെ വില ഒന്നും അറിയില്ല അച്ഛന് സമ്മാനം നൽകണം എന്ന ചിത മാത്രേ ഉണ്ടായിരുന്നൊള്ളു.തെരുവിൽ ഇരുന്നു ഈ കുട്ടി ഷൂ പോളീഷ് ചെയ്യുന്നത് ഈ കടക്കാരൻ കണ്ടിട്ടുണ്ട് തീർച്ചയായും അവന്റെ അച്ഛൻ എന്തോ അസുകം ബാധിച്ചു കിടക്കുക ആയിരിക്കും അല്ലെങ്കിൽ ഈ കുഞ്ഞിനെ അയാൾ ജോലിക്കു വിടില്ല. ആ വച്ച് അത് അവനു വേണ്ടി വാങ്ങിയതല്ല അവന്റെ അച്ഛന് വേണ്ടി ആണ്. അപ്പോൾ തന്നെ മനസ്സിലാക്കാം ആ കുട്ടിക് തന്റെ അച്ഛനോട് എത്ര മാത്രം സ്നേഹം ഉണ്ട് എന്ന് കാണിക്കുന്നു. അയാൾക്കു ഈ വാച്ചിന്റെ ഒരു ആവിശ്യവും കാണില്ല ആരൊക്കയോ വച്ച് ഇട്ടത് കണ്ടുകൊണ്ട് അവൻ അച്ഛന് വാങ്ങിയതാവാം. ആ വാച്ചിന്റെ വിലകൊണ്ടു അവന്റെ വീട്ടിലേക്ക് ഒരു മാസം ഭക്ഷണം വാങ്ങാം. അവനെ കണ്ടടപ്പോൾ കട ഉടമക്ക് തന്റെ മകനെ ആണ് ഓർമ വന്നത് തന്റെ മകന് ഇത്ര സ്നേഹം എന്നോടുണ്ടാവുമോ. അയാൾ ആ കുട്ടിയുടെ കയ്യിൽ നിന്ന് പണം വാങ്ങിയില്ല നല്ല രൂപത്തിൽ ജീവിക്കണം എന്ത് ആവിശ്യം വന്നാലും എന്റെ അടുത്ത് വരണം എന്ന് പറഞ്ഞു. കടയിൽ ഉണ്ടായിരുന്ന മറ്റൊരു സ്റ്റാഫ് ആണ് വീഡിയോ എടുത്തത്.