രാജ്യത്തിലെ തന്നെ ഏറ്റവും മോശമായ ആരോഗ്യ രംഗം ഉള്ള സംസ്ഥാനമാണ് ഭീഹാർ അടിസ്ഥാന സൗകര്യങ്ങളുടെ കുറവ് ആശുപത്രികളെ നരക സമാനമാകാറുണ്ട്. കഴിഞ്ഞ ദിവസങ്ങളിൽ ശക്തമായ മഴ ആയിരുന്നു ഭീഹാറിൽ ഉണ്ടായത് ഇതോടെ ആശുപത്രികൾ എല്ലാം ചോർന്നു ഒലിച്ചും വെള്ളം കെട്ടികിടന്നും യാതന അനുഭവിക്കുകയാണ് രോഗികൾ ആശുപത്രികളുടെ ദാരുണ അവസ്ഥ കാണിക്കുന്ന നിരവധി വിഡിയോകൾ ആണ് ഭീഹാറിൽ നിന്നും പുറത്തു വരുന്നത്
ദർഭാഗ മെഡിക്കൽ കോളേജിൽ വെള്ളം കയറിയ വാർഡിൽ കഴിയേണ്ടി വന്ന രോഗികകളുടെ ദൃശ്യങ്ങൾ ആണ് ഇപ്പോൾ പുറത്തു വരുന്നത്. മറ്റൊരു വിഡിയോയിൽ മുട്ടോളം വെള്ളത്തിൽ ഒരു ജീവനക്കാരൻ ബൈക്ക് ഓടിച്ചു കൊണ്ട് പോവുന്നതും കാണാം ആശുപത്രയുടെ ഉള്ളിൽ നായ്ക്കൾ ചുറ്റി തിരിയുകയും ചെയ്യുന്നു എന്തൊരു അവസ്ഥയാണ് ഇതൊക്കെ ആണ് നമ്മൾ ഷെയർ ചെയ്യണ്ടത്.വെള്ളം വകവെക്കാതെ ഡോക്ടർമാർ രോഗികളെ പരിശോധിക്കാൻ എത്തുന്നു. ആശുപത്രികൾ ഇങ്ങനെ കിടക്കുമ്പോൾ രോഗികൾക്ക് രോഗം പടരാനുള്ള സാധ്യത കൂടുതൽ ആണ്. രോഗികൾ കടക്കുന്ന വാർഡിൽ വരെ മുട്ടോളം വെള്ളമാണ്. അതിനാൽ തന്നെ രോഗങ്ങൾ പടർന്നു പിടിക്കാൻ ഉള്ള സാഹചര്യമാണ് അവിടെ ഉള്ളത്.