ഏഴാം ക്ലാസുകാരിയുടെ കളവുപോയ സൈക്കിള്‍ കണ്ടെത്തി കൊടുത്ത എറണാകുളം സെന്‍ട്രല്‍ പോലീസാണ് ഇപ്പോള്‍ സൈബര്‍ ലോകത്ത് ചര്‍ച്ചയാകുന്നത്. എറണാകുളത്ത് കേന്ദ്രീയ വിദ്യാലയത്തില്‍ ഏഴാം ക്ലാസ്സില്‍ പഠിക്കുന്ന കീര്‍ത്തന എന്ന പെണ്‍കുട്ടി സെന്‍ട്രല്‍ പോലീസ് സ്റ്റേഷന് ഇന്‍സ്പെക്ടര്‍ നിസാറിനെ ഫോണില്‍ വിളിച്ച് പറഞ്ഞ പരാതിയുടെ അടിസ്ഥാനത്തില്‍ മണിക്കൂറുകള്‍ക്കുള്ളിലാണ് പൊലീസ് ടീം കളവുപോയ സൈക്കിള്‍ കണ്ടെത്തി തിരികെ നല്‍കിയത്. ഇന്നലെ ആയിരുന്നു എറണാകുളം പൊലീസ് ഇൻസ്പെക്ടർ നിസാറിന് മൊബൈലിൽ ഒരു കാൾ വരുന്നത്.സാർ പേര് കീർത്തന എന്നാണ് എന്നും എറണാകുളത് 7 ക്ലാസ്സിൽ പഠിക്കുന്ന കുട്ടി ആണ് എന്നും സാറിന്റെ സഹായം വേണം എന്നുമാണ് കുട്ടി വിളിച്ചപ്പോൾ പറഞ്ഞത്.കുട്ടിയുടെ ആവിശ്യം എന്താണ് എന്ന് ചോദിച്ചപ്പോൾ ഞങ്ങൾ കുടുംബത്തോടെ മഹാരാജാസ് കോളേജിന്റെ പുറകിൽ താമസിക്കുന്നവർ ആണ് എന്നും.
കഴിഞ്ഞ ദിവസം സ്വന്തം വീട്ടിൽ പോയി തിരികെ വന്നപ്പോൾ വീട്ടിൽ വെച്ചിരുന്ന സൈക്കിൾ കാണാൻ ഇല്ലാ എന്നും അറിയിച്ചു. ആ സൈക്കിൾ തന്റെ സ്വപ്നമായിരുന്നു എന്നും രണ്ടു വർഷമായി പണം സ്വരൂപിച്ചു വാങ്ങിയതാണ് എന്നും എങ്ങനെ എങ്കിലും അത് കണ്ടുപിടിച്ചു തരണം എന്നും പറഞ്ഞു. ഉടനെ തന്നെ കുട്ടിയുടെ സൈക്കിളിന്റെ ഫോട്ടോ വഹട്സപ്പില് അയക്കാൻ പറഞ്ഞു. ചിത്രം കിട്ടിയതും പോലീസിനെ വഹട്സപ്പ് ഗ്രൂപ്പിൽ പ്രസിദ്ധീകരിച്ചു. ഉടൻ തന്നെ സൗത്ത് പോലീസ് സ്റ്റേഷനിൽ നിന്നും മറുപടി എത്തി സൈക്കിൾ എവിടെ ഉണ്ട്. കഴിഞ്ഞദിവസം തേവര ഭാഗത്തു സൈക്കിളിൽ കറങ്ങി നടന്ന മോഷ്ട്ടാവിനെ പിടികൂടിയിരുന്നു സൈക്കിൾ മോഷ്ടിച്ചതാണ് എന്ന് മനസ്സിലായതോടെ സ്റ്റേഷനിൽ സൂക്ഷിച്ചു ഉടനെ തന്നെ കീർത്തനയെ സൈക്കിൾ കിട്ടിയ കാര്യം വിളിച്ചു അറിയിച്ചു.
സൈക്കിൾ കിട്ടയത് അറിഞ്ഞപ്പോൾ തന്നെ കീർത്തന തുള്ളി ചാടി അപ്പോൾ തന്നെ ഒരു ചിത്രം വരച്ചു കൊണ്ട് പോലീസു മാമന്മാർക്ക് അയച്ചു കൊടുത്തു. പിന്നീട സ്റ്റേഷനിൽ നിന്നും സൈക്കിൾ വാങ്ങാൻ എത്തിയ കീർത്തനക്ക് ലഭിച്ചത് സ്റ്റേഷനിൽ മധുര പലഹാരങ്ങൾ ആയിരുന്നു. കീർത്തന താൻ വരച്ച ചിത്രവും അവർക്ക് കൊടുത്തു സൈക്കിൾ കിട്ടിയ സന്ദോഷത്തിൽ കീർത്തനയും നൽകി പോലീസിന് മിട്ടായികൾ പിന്നെ സൈക്കിൾ എടുത്തുകൊണ്ട് വീട്ടിലേക്.