പ്രഭുലാൽ എന്ന യുവാവ് മലയാളികൾക്ക് പരിചിതനാണ്.മുഖത്തിന്റെ പകുതിയിൽ അധികവും ശരീരവും മറുക് കൊണ്ട് മൂടി എങ്കിലും പരിഹാസം സഹിച്ചു കൊണ്ട് ഒളിച്ചിരിക്കാതെ സജീവമായ പ്രഭു ലാലിന് നിറഞ്ഞ കയ്യടി ലഭിച്ചിരുന്നു.ഇപ്പോൾ പ്രഭു ലാലിനെ തേടി എത്തിയ ഭാഗ്യമാണ് സോഷ്യൽ മീഡിയയിൽ വൈറൽ ആകുന്നത്.ത്രികുന്നപ്പുഴ താനൂർ കൊച്ചു തറ തെക്കതിൽ കൂലി പണിക്കരനായ പ്രസന്നന്റെ രണ്ടാമത്തെ മകനാണ് പ്രഭുലാൽ.ശരീരം നിറയെ മറുക് കൊണ്ടാണ് അദ്ദേഹം ജനിച്ചത്.ശരീരം വളരുന്നതിന് ഒപ്പം മറുക് വളർന്നു.വലതു ചെവി വളര്ന്നു മൂടിയ മറുക് കേൾവിയെ ഇല്ലാതെ ആക്കി.ഈ മറുക് പ്രഭു ലാലിൻറെ ശരീരത്തിലെ എന്പതു ശതമാനം കവർന്നു എടുത്തു.
പത്തു ലക്ഷത്തിൽ ഒരാൾക്ക് മാത്രം ഉണ്ടാകുന്ന അപൂർവ രോഗം ആണിത്.സ്‌കൂൾ കാലത്തു എന്റെ രൂപം ഓർത്തു സങ്കടപ്പെടാറുണ്ടായിരുന്നു.ക/ളി/യാക്കലും സ/ഹ/താപവും വേദനിപ്പിച്ചിരുന്നു.’അമ്മ ബിന്ദുവാണ് അപ്പൊ എല്ലാം സമാധാനിപ്പിച്ചത്.ആ ഒരു സമാധാനപ്പെടുത്താണ് ആ ചിന്ത മറന്നു ജീവിക്കാൻ പ്രേരിപ്പിച്ചത്.ബന്ധുക്കളും കൂട്ടുകാരും നൽകിയ പിന്തുണ കരുത്തായി.വീടിനു ഉള്ളിൽ ഒളിച്ചു നിൽക്കാതെ കളിയാക്കൽ സഹിച്ചു പഠിച്ച പ്രഭുലാൽ എം കോം പരീക്ഷ എഴുതിയിരിക്കുകയാണ്.പാട്ട് പഠിക്കാത്ത പ്രഭുലാലിന്റെ പാട്ട് യുട്യൂബിൽ ഹിറ്റാണ് ആൽബത്തിൽ പാടിയിരുന്നു.ഇപ്പോൾ അനുഭവിച്ച എല്ലാ വേദനക്കും പരിഹാരം എന്ന നിലയിൽ സിനിമയിൽ നായകൻ ആവാനുള്ള ഭാഗ്യമാണ് ലഭിച്ചിരിക്കുന്നത്.എന്റെ മുഖത്തെ കറുപ്പ് തന്നെയാണ് എന്റെ അടയാളം അത് എന്നെ ലോകത്തിൽ വേറിട്ട വ്യക്തിത്യമായി നിർത്തുന്നു പ്രഭു ലാൽ സാമൂഹ്യ മാധ്യമത്തിൽ എഴുതിയ ഈ രണ്ടു വരി കുറിപ്പാണു നായകൻറെ ജനനത്തിനു കാരണം ആയത്.ഇരവിപുരം എന്ന സിനിമയിലേക്ക് സംവിധായകൻ സിക്കന്ദർ പ്രഭു ലാലിനെ നായകൻ ആക്കാൻ തീരുമാനിച്ചത് ഈ പോസ്റ്റ് കണ്ടിട്ടാണ്.