കളഞ്ഞ്കിട്ടിയ സ്വര്‍ണ്ണം ഓട്ടോക്കാരൻ സൂക്ഷിച്ചത് നാല് വര്ഷം എന്നാൽ പിന്നീട് സംഭവിച്ചത്

സ്വർണ സത്യമാണ്. അതിനാൽ തന്നെ എവിടെ പോയി മറഞ്ഞാലും സത്യമുള്ള സ്വർണ്ണം ആണെങ്കിൽ ഉടമയ്ക്ക് ലഭിക്കുമെന്നാണ് പറയുന്നത്. ഇപ്പോഴിതാ ഈ ചൊല്ല് അടിവരയിടുന്ന ഒരു സംഭവമാണ് നിലമ്പൂരിൽ നിന്നും എത്തുന്നത്. യാത്രയ്ക്കിടെ തൻ്റെ ഓട്ടോയിൽ നിന്ന് കളഞ്ഞുകിട്ടിയ സ്വർണാഭരണം ഉടമയ്ക്ക് നൽകാനായി യുവാവ് സൂക്ഷിച്ചത് നാലുവർഷം.ശേഷം ഉടമസ്ഥനെ കണ്ടെത്തിയത് സിനിമാക്കഥയെ വെല്ലുന്ന രീതിയിലുള്ള ട്വിസ്റ്റിലൂടെ. ഓട്ടോഡ്രൈവറായ രാമൻകുത്ത് പാറേങ്ങൽ ഹനീഫയ്ക്കാണ് നാലുവർഷം മുമ്പ് തൻ്റെ ഓട്ടോയിൽ നിന്നും രണ്ട് സ്വർണ്ണപാദസരങ്ങൾ ലഭിച്ചത്.യാത്ര കഴിഞ്ഞു വീട്ടിൽ എത്തി ഓട്ടോറിക്ഷ കഴുകുന്നതിനിടെ ബാക്ക് സീറ്റിനടിയിൽ ചെളി മൂടിയ നിലയിലായിരുന്നു പാദസരങ്ങൾ.

ഒന്നര പവൻ തൂക്കംവരുന്നതായിരുന്നു ഇവ. ഉടമയെ അന്വേഷിച്ചെങ്കിലും കണ്ടെത്താനായില്ല. എന്നാൽ പോലീസിൽ ഏൽപ്പിച്ചാൽ യഥാർത്ഥ ഉടമയ്ക്ക് കിട്ടിയേക്കാൻ ഇടയില്ല എന്ന ചിന്തയിൽ ഇയാൾ പാദസരം വീട്ടിൽ തന്നെ സൂക്ഷിച്ചു. അതേസമയം വർഷങ്ങൾ കഴിഞ്ഞിട്ടും ആഭരണം വിൽക്കാനോ മറ്റോ ഹനീഫ തയ്യാറായില്ല. എന്നാൽ കഴിഞ്ഞദിവസം ഓട്ടോയിൽ കയറിയ നിലമ്പൂർ റെയിൽവേ സ്റ്റേഷനു സമീപം വീട്ടി ചാലിൽ താമസിക്കുന്ന യുവതി യാത്രയ്ക്കിടയിൽ ഉള്ള സംസാരത്തിനിടക്ക് നാലുവർഷം മുമ്പ് നഷ്ടപ്പെട്ട സ്വർണാഭരണത്തെ കുറിച്ച് ഹനീഫയോട് സംസാരിച്ചു. അപ്പോഴാണ് കളഞ്ഞുപോയത് ഇവരുടെ ആദരണം തന്നെ ആകും എന്ന സംശയം ഹനീഫയ്ക്ക് ഉണ്ടായത്.കാര്യങ്ങൾ കൂടുതൽ ചോദിച്ച ശേഷം തെളിവുകൾ കൂടി ചോദിച്ചതോടെ യുവതി കൃത്യമായി മറുപടി പറഞ്ഞു. ഇതോടെ ആഭരണം ഇവരുടെ തന്നെ എന്ന് മനസ്സിലാവുകയും ഇവർക്ക് തിരിച്ചുനൽകുകയും അയിരുന്നു ശേഷം നിരവധിപേരാണ് ആശംസകൾ അറിയിച്ച് ഹനീഫയ്ക്ക് അരികിൽ എത്തുന്നത്.

Leave a Reply

Your email address will not be published. Required fields are marked *