ഒരു പത്ത് വയസ്സുകാരൻ കൊച്ചച്ഛനും, അപ്പുപ്പനും, അമ്മൂമ്മയുമെല്ലാം ജീവന് വേണ്ടി പിടയുന്ന കാഴ്ച കാണുമ്പോൾ എന്താവും ചെയ്യുക. പേടിച്ച് കരയും. എന്നാൽ ഇപ്പോൾ കണ്ണൂർ ജില്ലയിലെ ചക്കരക്കല്ലിൽ ഇത്തരമൊരു രംഗം കണ്ട പത്തു വയസുകാരൻ്റെ സമയോചിതമായ പ്രവൃത്തി രക്ഷിച്ചത് മൂന്നു ജീവനുകളാണ്. മുതുകുറ്റി എകെജി വായനശാലയ്ക്ക് സമീപം ചാലിൽ വീട്ടിൽ ഷിബു-പ്രജിഷ ദമ്പതികളുടെ മകൻ ദേവനന്ദാണ് വീട്ടുകാർക്ക് തന്നെ രക്ഷകനായത്. വീടിന് പുറത്തേക്ക് ലൈറ്റ് സ്ഥാപിക്കുന്നതിന് വയർ വലിക്കുന്നതിനിടെയാണ് ഷിബുവിൻ്റെ സഹോദരൻ ചക്കരക്കൽ ടൗണിലെ ഓട്ടോ ഡ്രൈവർ ഷിജിലാലിന് ഷോക്കേറ്റത്. വീടിൻ്റെ വരാന്തയിൽ വച്ച് ഷോക്കേറ്റ് അബോധാവസ്ഥയിലായ അച്ഛൻ ലക്ഷമണൻ, അമ്മ ഭാരതി എന്നിവർക്കും ഷോക്കേറ്റു. ഈ സമയം ബഹളം കേട്ടെത്തിയ ദേവനന്ദ് ഈ കാഴ്ച കണ്ട് വിറങ്ങലിച്ചുപോയി. തൻ്റെ പ്രിയപ്പെട്ട മൂന്നു പേർ ജീവനു വേണ്ടി പിടയുന്ന കാഴ്ച.
എന്നാൽ കരഞ്ഞ് ബഹളം കൂട്ടി ആളുകൾ വരുന്നത് കാത്തുനിൽക്കാതെ സമയം പാഴാക്കാതെ ഓടിച്ചെന്ന് ദേവനന്ദ് മെയ്ൻ സ്വിച്ച് ഓഫ് ചെയ്തു. വൈദ്യുതി നിന്നതോടെ ലക്ഷ്മണനും ഭാരതിയും രക്ഷപ്പെട്ടു. ഈ സമയം കൊണ്ട് ഓടി എത്തിയ നാട്ടുകാർ ഷിജിലിനെ കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഷിജിലിൻ്റെ വലതുകൈയുടെ ചെറുവിരൽ ഷോക്കേറ്റ് കഴിഞ്ഞ നിലയിലാണ്.ലക്ഷ്മണൻ, ഭാരതി എന്നിവർക്ക് പ്രദേശത്തെ ആരോഗ്യ പ്രവർത്തകർ പ്രഥമ ശ്രുശ്രൂഷ നൽകി. മൗവ്വഞ്ചേരി യുപി സ്കൂൾ അഞ്ചാം ക്ലാസ് വിദ്യാർത്ഥിയാണ് ദേവനന്ദ്. അമയ സഹോദരിയാണ്. പ്രായത്തിലും കവിഞ്ഞ പ്രായോഗിക ബുദ്ധികൊണ്ട് സമയോചിതമായി ഇടപെട്ട് വൻ ദുരന്തം ഒഴിവാക്കിയ ദേവനന്ദിന് അഭിനന്ദനം അറിയിക്കുകയാണ് നാട്ടുകാർ.വൈദുതി ബൾബ് മാറ്റുന്നതിനിടെ ഷോക് ഏറ്റ് പി,ട,ഞ്ഞ മൂന്ന് ജീവനുകൾക്ക് രക്ഷാകവജം ഒരുക്കിയത് നന്ദൂട്ടൻ നന്ദൂട്ടൻ എന്ന ദേവ നന്ദ് ഇന്ന് നാടിന്റെ ഹീറോ ആണ്.
ഈ കൊച്ചു മിടുക്കൻ മൂന്ന് ജീവനുകളുടെ രക്ഷകനായി മാറിയത് ശനിയാഴ്ച വൈകീട്ട് 4.30 യോടെ ആയിരുന്നു. ചെമ്പിലോട് മുതുകുറ്റിയിലെ ചാലിൽ വീട്ടിൽ ഷിജിൽ ‘അമ്മ ഭാരതി ‘അമ്മ ലക്ഷ്മണനൻ എന്നിവരാണ് രക്ഷപ്പെട്ടത് വീടിന്റെ മുമ്പിൽ തൂക്കിയിട്ട ബൾബ് അഴിച്ചുമാറ്റുകയായിരുന്ന ഇളയേട്ടൻ ഷിജിലിന് വയറിന്റെ ജോയിന്റിൽ നിന്നും ഷോക് ഏറ്റു. ബൾബ് അഴിച്ചു മാറ്റിയിരുന്നു എങ്കിലും സ്വിച്ച് ഓഫ് ചെയ്തിരുന്നില്ല ഷോക് മൂലം പിടഞ്ഞ ഷിജിലിനെ രക്ഷിക്കാൻ ശ്രമിക്കവേ അമ്മഭാരതിക്കും വൈദിദി ആഘാതം ഏറ്റു ഭാരതിയെയും ഷിജിലിനെയും രക്ഷിക്കാൻ ഭർത്താവ് ശ്രമിക്കുന്നതിനിടെ അയാൾക്കും ഷോക് ഏറ്റു. ഇതിനിടെ ആയിരുന്നു നന്ദൂട്ടൻ രക്ഷകനായി എത്തിയത് സമീപത്തായി കളിച്ചു കൊണ്ടിരിക്കുന്ന ഷൈജിലിന്റെ കുടുംബം ജേഷ്ട്ട പുത്രൻ ദേവനദ് ഓടി ചെന്ന് മൈൻ സ്വിച് ഓഫ് ആക്കി.
പിന്നീട് ബഹളം വെച്ച് അയൽക്കാരെ വിളിച്ചു കൂട്ടി ഇത് കാരണം ഷോക് ഏറ്റവർക്ക് പ്രഥമ ശുശ്രൂഷ ലഭിച്ചു. ഗു,രു,ത,ര,മാ,യി പരിക്കേറ്റ ഷിജിലിനെ കണ്ണൂരിലെ സ്വകര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു . 5 ആം ക്ലാസ് വിദ്യാർത്ഥിയാണ് നന്ദുട്ടൻ വിദേശത്തുള്ള ഷിബുവിന്റെയും പ്രിജിദ്ദയുടെയും മകനാണ്. പഞ്ചായത് പ്രസിഡന്റ് K ദാമോദരൻ മോവഞ്ചേരി സ്കൂൾ അധ്യാപകർ PTA അധ്യാപകർ എന്നിവർ വീട്ടിൽ എത്തി അഭിനന്ദം അറീച്ചു.