മാല പൊട്ടിച്ചോടാൻ ശ്രമിച്ചവനെ ഈ എഴുപതു വയസുള്ള അമ്മ ചെയ്തത് എന്തെന്ന് കണ്ടോ ധീരതയെഅഭിനന്ദിച്ചുപോലീസും

മാല മോഷ്ടിക്കാൻ ശ്രമിച്ച ആളെ പ്രായം പോലും വകവെയ്ക്കാതെ ചെറുത്തുതോല്പിച്ച തെള്ളിയൂർ അനിതാ നിവാസിൽ രാധാമണിയമ്മയ്ക്ക് പോലീസിന്റെ ആദരം. ജില്ലാ പോലീസ് അഡിഷണൽ എസ് പി ആർ രാജൻ രാധാമണിയമ്മയുടെ തെള്ളിയൂർ വീട്ടിൽ എത്തി , ജില്ലാ പോലീസ് മേധാവി നിഷാന്തിനിയുടെ അനുമോദന പത്രം കൈമാറി. കഴിഞ്ഞ ദിവസം രാധാമണിയമ്മ റോഡിലൂടെ നടന്നു പോകവേ ബൈക്കിൽ എത്തിയ റാന്നി സ്വദേശി ബിനു തോമസ് ആണ് മാല പൊട്ടിച്ചെടുക്കാൻ ശ്രമിച്ചത്. ഇയാളുടെ കൈയിൽ നിന്ന് രാധാമണിയമ്മ പിടിവിടാതെ നിന്നു , കുറച്ചധികം മൽപ്പിടുത്തം നടത്തിയതിന് ശേഷമാണ് ബിനു രക്ഷപെട്ടത്.

സി സി ടീവി ദൃശ്യത്തിന്റെ സഹായത്തോടെ ഏറെ കഴിയും മുൻപ് നാട്ടുകാർ ഇയാളെ പിടികൂടുകയും ചെയ്തു. സഹായിക്കാൻ ആരുമില്ലാത്ത ചുറ്റുപാടിൽ മനഃസാന്നിദ്യം കൈവിടാതെ കള്ളന്റെ കൈയിൽ മുറുകെ പിടിച്ച ആത്മ ധൈര്യം സമൂഹത്തിനു മുഴുവൻ, വിശേഷിച്ചു സ്ത്രീ സമൂഹത്തിനു പ്രചോദനവും പകർന്നു നല്കുന്നതണെന്ന ജില്ലാ പോലീസ് മേധാവിയുടെ അനുമോദന പത്രമാണ് നൽകിയത്. 70 വയസുള്ള രാധാമണിയമ്മയുടെ ഈ മനോധൈര്യം സ്ത്രീ സമൂഹത്തിനു തന്നെ പ്രചോദനം ആകുന്ന ഒന്നാണ്.കഴിഞ്ഞ മാസം 31 നാണു സംഭവം നടന്നത്. ബാങ്കിൽ പോയി മടങ്ങുകയായിരുന്ന രാധാമണിയമ്മയെ വഴി ചോദിയ്ക്കാൻ എന്ന വ്യാജേന ബൈക്കിൽ എത്തിയ ബിനു തോമസ് എന്നയാളാണ് ആ/ക്രമിച്ചത്. കഴുത്തിൽ കിടന്ന മാലയിൽ കടന്നു പിടിച്ച മോഷ്ടാവിനെ സധൈര്യം നേരിട്ട രാധാമണിയമ്മ മോ ഷ്ടാവിന്റെ കൈയിൽ പിടിച്ചു, രാധാമണിയമ്മയുടെ ചെറുത്തുനിൽപ്പിനിടെ ബൈക്കിൽ നിന്നും വീണ മോഷ്ടാവ് തന്റെ ബൈക്ക് ഉപേക്ഷിച് കടന്നു കളയുകയായിരുന്നു. പിന്നീട് പോലീസ് നടത്തിയ അന്വേഷണത്തിന് ഒടുവിൽ ആണ് കള്ളനെ പിടിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *