അമ്പതു പേരൊന്നും പറ്റില്ല കല്യാണം അടിപൊളിയാക്കണം അതിന് കണ്ടെത്തിയ മാര്‍ഗ്ഗം കണ്ട് ഞെട്ടി ജനങ്ങൾ

50 പേരൊന്നും പറ്റില്ല, കല്യാണം അടിപൊളിയാക്കണം; അതിന് കണ്ടെത്തിയ മാര്‍ഗ്ഗം കണ്ട് ഞെട്ടി സര്‍ക്കാര്‍. കോവിഡിന്റെ ആദ്യ തരംഗത്തിന്റെ അലയൊലികൾ തീരുന്നതിനു മുന്പായിരുന്നു രണ്ടാം തരംഗത്തിൽ ഇന്ത്യ തകർന്നു പോയത്. കേരളത്തിൽ ഉൾപ്പെടെ പല സ്ഥലത്തു ലോക് ഡൗൺ വേണ്ടി വന്നു.ഇന്ത്യയിലെ പല സംസ്ഥാനത്തും കർശന നിയന്ത്രണമാണ് ഉള്ളത്. വിവാഹം ഉൾപ്പെടെ ഉള്ള ചടങ്ങിൽ പങ്കെടുക്കാവുന്ന ആളുകളുടെ എണ്ണത്തിൽ കേരളം,തമിഴ് നാട് അടക്കം ഉള്ള സംസ്ഥാനങ്ങൾ നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട്. ആയിരത്തിൽ അധികം ആൾക്കാരെ വിളിച്ചു കൂട്ടി നടത്തിയിരുന്ന ആഡംഭര വിവാഹമൊക്കെ അൻപത് പേരിൽ ഒതുങ്ങിയപ്പോൾ ഏറെ സങ്കടപ്പെട്ടത് നാട്ടിലെ കോടീശ്വരന്മാരാണ്. എന്നാൽ കോവിഡ് ഒന്നും പ്രശ്‌നം അല്ല ഞങ്ങൾക്ക് ആഡംഭരം കുറക്കാൻ ഇല്ല എന്ന് പറയാതെ പറഞ്ഞു കൊണ്ട് മധുരയിലെ വധു വരന്മാർ വിവാഹം ചെയ്‌തെത് എങ്ങനെ എന്ന് കണ്ടാണ് തമിഴ് നാട് സർക്കാർ പോലും ഞെട്ടിയത്. വിവാഹം ആകാശത്തു വെച്ച് നടത്തി കൊണ്ടാണ് ഇവർ കോവിഡ് നിയന്ത്രണം കാറ്റിൽ പറത്തിയത്.

വിവാഹം സ്വർഗത്തിൽ നടക്കുന്നു എന്ന പഴമൊഴി ഈ വധു വരന്മാർ യാഥാർഥ്യം ആക്കിയിരിക്കുകയാണ്. ഇതിനായി ഒരു വിമാനം ചാർട്ടർ ചെയ്തു. ഞായർ രാവിലെ ഏഴു മണിക്ക് ഈ വിവാഹ വീമാനം മധുരൈ വിമാന താവളത്തിൽ നിന്നും പറന്നുയർന്നു. ബന്ധുക്കളും സുഹ്യത്തുക്കളും ഉൾപ്പെടെ 161 പേർ വീമാനത്തിൽ ഉണ്ടായിരിന്നു. മീനാക്ഷിയമൻ ക്ഷേത്ര മുന്നിൽ എത്തിയപ്പോൾ താലികെട്ട് നടന്നു.രണ്ടു മണിക്കൂറോളം ആകാശത്തു പറന്ന ശേഷം വിമാനം ബാംഗ്ലൂരിൽ ഇറങ്ങി. അതിനു ശേഷം തിരികെ മധുരയിലേക്ക് തിരിച്ചു പറന്നു.ഇവരുടെ വിവാഹ വീഡിയോ വൈറൽ ആയതോടെ പോലീസ് അന്നെഷണം ആരംഭിച്ചു.

വിചിത്രമായ ഈ നിയമ ലംഘനത്തിനു എതിരെ നടപടി എടുക്കും എന്നും വിമാന കമ്പനി അധിക്യതരോട് വിശദീകരണം അവശ്യപ്പെട്ടിട്ടുണ്ട് എന്നും പോലീസ് സൂപ്രണ്ട് സുജിത് അറിയിച്ചു. സംസ്ഥാനത്തുള്ള കോവിഡ് നീയന്ത്രണങ്ങൾ മറികടക്കാൻ മധുരൈ-തൂത്തുക്കുടി വിമാനത്തിലെ എല്ലാ സീറ്റുകളും ബുക്ക് ചെയ്താണ് കുടുംബം ആകാശത്ത് വിവാഹം നടത്തിയത്. വിമാനത്തിലെ എല്ലാ സീറ്റുകളും ബന്ധുമിത്രാദികൾക്കായാണ് ബുക്ക് ചെയ്തത്. മധുരൈ മീനാക്ഷി അമ്മൻ ക്ഷേതത്തിന് മുകളിൽ വിമാനം എത്തിയപ്പോൾ വരൻ,

വധുവിന്റെ കഴുത്തിൽ താലി ചാർത്തുകയും ചെയ്തു. വീഡിയോഗ്രാഫർമാരുടെയും ബന്ധുക്കളുടെയും സാന്നിദ്ധ്യത്തിൽ ആകാശത്ത് നടന്ന വിവാഹത്തിന്റെ വീഡിയോ സമൂഹ മാധ്യമങ്ങളിൽ വൈറലാണ്. മധുര നിവാസികളായ രാകേഷ്-ദക്ഷിണ ദമ്പതികളുടെ വിവാഹമാണ് നടന്നത് എന്നും രണ്ട് മണിക്കൂർ നേരത്തേക്കുള്ള വിമാന വാടക നൽകിയാണ് കുടുംബം വിമാന വിവാഹം നടത്തിയത് എന്നും ഇന്ത്യ ടുഡേ റിപ്പോർട്ട് ചെയ്യുന്നു. ഡോന്തു രമേഷ് എന്ന് പേരുള്ള ട്വിറ്റെർ ഉപഭോക്താവിന് വിമാന വിവാഹത്തിന്റെ വീഡിയോ ട്വിറ്റെർ പോസ്റ്റ് ചെയ്‌തിരിക്കുന്നത്‌. കോവിഡ് നിയന്ത്രണങ്ങൾ ലംഘിച്ച് വിവാഹം നടത്തിയതിന് വിവാഹം നടത്തിയ കുടുംബത്തിനെതിരെ കേസ് ഉണ്ടാകും എന്നാണ് റിപോർട്ടുകൾ.

അതെ സമയം എല്ലാവർക്കും ആർടി-പിസിആർ ടെസ്റ്റ് നടത്തി നെഗറ്റീവ് ആണെന്ന് ഉറപ്പുവരുത്തിയാണ് വിമാനത്തിൽ കയറ്റിയത് എന്നാണ് കുടുംബത്തിന്റെ വാദം. 36,000-ൽ അധികം പ്രതിദിന കോവിഡ് കേസുകളുമായി രാജ്യത്ത് ഏറ്റവും കൂടുതൽ കൊറോണ ബന്ധിക്കപ്പെട്ട ഒരു സംസ്ഥാനമാണ് തമിഴ്നാട്. മെയ് 31 വരെ നീട്ടിയിരിക്കുന്ന ലോക്ക് ഡൗണിൽ പാൽ, പത്ര വിതരണം, മെഡിക്കൽ സ്റ്റോർ, ചില സർക്കാർ സ്ഥപനങ്ങൾ എന്നിവ മാത്രമേ പ്രവർത്തിക്കാൻ പാടുള്ളൂ.

Leave a Reply

Your email address will not be published. Required fields are marked *