അമ്മ മ രി ച്ചതറിയാതെ പിഞ്ചുകുഞ്ഞ് രണ്ടു ദിവസമായി മൃതദേഹത്തിനരികില്‍ ഭക്ഷണവും വെള്ളവുമില്ലാതെ ഒടുവില്‍

അമ്മ മരിച്ചതറിയാതെ പിഞ്ചുകുഞ്ഞ് 2 ദിവസമായി മൃ ത ദേ ഹത്തിനരികില്‍; ഭക്ഷണവും വെള്ളവുമില്ലാതെ | ഒടുവില്‍ കോവിഡ് ഇന്ത്യയിൽ സംഹാര താണ്ഡവം ആടുകയാണ് പേടി കാരണം പലരുടെയും മനുഷ്യത്യം പോലും മ രവിച്ച അവസ്ഥയാണ്. ഇപ്പോൾ ആരും കരഞ്ഞു പോകുന്ന ഒരു വാർത്തയാണ് മഹാ രാഷ്ട്രയിൽ നിന്നും എത്തുന്നത് പൂനയിലെ പിന്ബരി ചിഞ്ചാടിലാണ് കഴിഞ്ഞ ആഴ്ച ഹൃദയ ഭേദകമായ ഈ സംഭവം നടന്നത് ഇവിടെ വാടകക്ക് താമസിച്ചു് വരുന്ന സ്ത്രീ ശനിയാഴ്ച ആണ് മ രിച്ചത്. ആ സമയത്തു ‘അമ്മ മ രി ച്ചു കിടക്കുക ആണെന്ന് അറിയാതെ അവരുടെ അരികിൽ വിശന്നു തളർന്നു കരയുന്ന ആ കുഞ്ഞു അല്ലാതെ ആ വീട്ടിൽ മറ്റാരും ഉണ്ടായിരുന്നില്ല. ഇവരുടെ ഭർത്താവ് ഉത്തർ പ്രാദേശിലാണ് ജോലി ചെയ്യുന്നത് കുഞ്ഞിന്റെ കരച്ചിൽ കേൾക്കുന്നുണ്ട് എങ്കിലും ആ സ്ത്രീ കോവിഡ് ബാധിച്ചാണ് മ രി ച്ചത് എന്ന സംശയം കൊണ്ട് അവിടേക്ക് പോകാനോ ആ കുട്ടിയെ ഏറ്റെടുക്കാനോ അയൽക്കാർ ആരും തിരിഞ്ഞില്ല.

രണ്ടു ദിവസം കഴിഞ്ഞു ദു ർഗന്ധം സഹിക്കാൻ ആവാതെ വന്നപ്പോൾ വീട്ടുടമ പോലീസിൽ വിവരം അറിയിക്കുകായായിരുന്നു പോലീസ് വന്നു വാതിൽ തുറന്നു നോക്കുബോഴാണ് ഹൃദയത്തെ മുറിവ് ഏല്പിക്കുന്ന എ കാഴ്ച കണ്ടത് രണ്ടു ദിവസം പഴക്കം ഉള്ള അമ്മയുടെ മൃ ത ദേഹത്തിന് അരികിൽ ഇരുന്നു കൊണ്ട് വാവിട്ടു കരയുകയായിരുന്നു ആ കുട്ടി. ഉടൻ പോലീസിൽ ഉണ്ടായിരുന്ന സുശീല കുട്ടിയെ എടുത്തു കൊണ്ട് പാലും ബിസ്കറ്റും നൽകുകയായിരുന്നു രണ്ടു ദിവസം ഒന്നും കഴിക്കാതെ കഴിഞ്ഞു കൂടിയ കുട്ടി അതോടെ കര ച്ചിൽ നിർത്തി.എനിക്കും എട്ടും ആറും വയസ്സ് ഉള്ള രണ്ടു മക്കൾ ഉണ്ട് ഈ കുട്ടിയും എന്റെ കുട്ടിയെ പോലെയാണ് വളരെ അധികം വിശന്നു വലഞ്ഞിരുന്നു ആ കുട്ടി അവൻ ആർത്തിയോടെ പാൽ കുടിക്കുന്നത് കണ്ട ഞങ്ങൾക്ക് തന്നെ സങ്കടമായി സുശീല പറഞ്ഞു. അയല്‍വാസികള്‍ കുഞ്ഞിനെ എടുക്കാന്‍ മടിച്ചുനിന്നപ്പോള്‍ പൊലീസ് കോണ്‍സ്റ്റബിള്‍മാരായ സുശീല ഗഭാലെയും രേഖ വാസുമാണ് അതിന് തയ്യാറായത്. ‘എനിക്കു രണ്ട് മക്കളുണ്ട്.

ഒരാള്‍ക്ക് എട്ട് വയസും മറ്റേയാള്‍ക്ക് ആറും. ഈ കുഞ്ഞിനെ കണ്ടപ്പോള്‍ സ്വന്തമെന്ന പോലെയാണ് എനിക്ക് തോന്നിയത്. നല്ല വിശപ്പുള്ളതിനാല്‍ അവന്‍ വേഗം പാല്‍ കുടിച്ചു’, സുശീല പറയുന്നു. ഡോക്ടറെ കാണിച്ചപ്പോള്‍ കുഞ്ഞിന് ചെറിയ പനിയുണ്ടായിരുന്നുവെന്നും മറ്റ് കുഴപ്പങ്ങളൊന്നുമില്ലെന്നും പൊലീസ് കോണ്‍സ്റ്റബിള്‍‌ രേഖ പറഞ്ഞു. മറ്റ് ‘ബിസ്ക്കറ്റും വെള്ളവുമൊക്കെ നല്‍കിയ ശേഷം കുഞ്ഞിനെ കോവിഡ് ടെസ്റ്റിനായി കൊണ്ടുപോയിരുന്നു. നെഗറ്റീവാണ്’, രേഖ കൂട്ടിച്ചേര്‍‌ത്തു. ഉത്തര്‍പ്രദേശില്‍ ജോലി ചെയ്യുകയാണ് കുട്ടിയുടെ പിതാവ്. ഇയാള്‍ എത്തുന്നതുവരെ കുഞ്ഞിനെ സര്‍ക്കാര്‍ കേന്ദ്രത്തിലേക്കു മാറ്റി.

Leave a Reply

Your email address will not be published. Required fields are marked *