നിലവിളി കേട്ട് ച്ചെന്ന ദമ്പതികൾ കണ്ടത് യുവതി പ്രസവിക്കുന്നത് ഇത് കണ്ട് ദമ്പതികൾ ചെയ്തത്

വീട്ടിൽ പ്രസവിക്കുന്ന യുവതിയെ കണ്ട് നടക്കാനിറങ്ങിയ ദമ്പതികൾ ചെയ്തത് കണ്ടോ . കൈയടിച്ച് സോഷ്യൽ ലോകം. ദൈവം ഏതൊക്കെ രൂപത്തിൽ ഏതൊക്കെ സമയങ്ങളിൽ നമ്മളെ സംരക്ഷിക്കാൻ എത്തും എന്ന് നമുക്ക് പറയാൻ സാധിക്കില്ല. ചിലപ്പോൾ നന്മ വറ്റാത്ത മനുഷ്യരുടെ രൂപത്തിലാകും ദൈവം എത്തുക. അത്തരത്തിൽ ദൈവ തുല്യമായ പ്രവൃത്തിയിലൂടെ നിരവധി ജീവൻ രക്ഷിച്ച. നിരവധി നന്മ മനസ്സുകളുടെ വാർത്ത ഇടയ്ക്കിടെ നമ്മൾ സോഷ്യൽ മീഡിയയിൽ കാണാറുള്ളതാണ്. അത്തരത്തിൽ ഒരു വാർത്തയാണ് ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ വൈറലായി മാറിക്കൊണ്ടിരിക്കുന്നത്. മാസം തികയാതെ പ്രസവിച്ച യുവതിക്കും അനക്കമറ്റ പൊന്നോമനയ്ക്ക് രക്ഷകരായി എത്തിയത് നടക്കാനിറങ്ങിയ ദമ്പതികൾ. അപ്രധീക്ഷിതമായി പ്രസവം നടന്ന ദമ്പതികൾക്കാണ് നടക്കാൻ ഇറങ്ങിയ യുവതികൾ രക്ഷകയായത്. പതിവ് പോലെ രാവിലെ നടക്കാൻ ഇറങ്ങിയതായിരുന്നു മാത്യുവും ഭാര്യയും നടത്തത്തിനു ഇടയിലായിരുന്നു റോഡരികിലെ വീട്ടിൽ നിന്നും നിലവിളി കേട്ടത്

അപ്പോഴാണ് അങ്ങോട്ട് ശ്രദ്ധിച്ചത് ഉടൻ തന്നെ അവർ ആവീട്ടിലേക് ഓടി എത്തി വീട്ടിൽ എത്തിയപ്പോൾ കണ്ടത്.അപ്രതീക്ഷിതമായി വീട്ടിൽ പ്രസവം നടന്നപ്പോൾ യുവതിക്ക് രക്ഷകരായത് നടക്കാനിറങ്ങിയ ദമ്പതികൾ. മാസം തികയും മുന്നേ വീട്ടിൽ പ്രസവിച്ചപ്പോൾ അമിത രക്തസ്രാവമുണ്ടായി അപകടാവസ്ഥയിലായ യുവതിക്കും അനക്കമറ്റ കുഞ്ഞിനു് യുവ ദമ്പതിമാരായ ഇടപ്പാറ മാത്യു- ഗ്രേറ്റൽ ദമ്പതിമാരാണ് രക്ഷകരായത്. രാവിലെ നടക്കാനിറങ്ങിയതായിരുന്നു ഇടപ്പാറ മാത്യുവും ഭാര്യ ഗ്രേറ്റലും. അപ്പോഴാണ് റോഡരികിലെ വീട്ടിൽനിന്ന് ഉച്ചത്തിലുള്ള നിലവിളി കേട്ടത്. ഒരു യുവതിയും ഭർത്താവും താമസിച്ച റോഡരികിലെ വാടകവീട്ടിൽനിന്നായിരുന്നു ആ നിലവിളി. ഓടിച്ചെന്നപ്പോൾ പ്രസവം നടക്കുന്നതാണ് കണ്ടത്. പ്രസവിച്ചുകൊണ്ടിരുന്ന യുവതി രക്തത്തിൽ കുളിച്ചുകിടക്കുന്ന നിലയിലായിരുന്നു. ഭർത്താവ് അടുത്തുണ്ടെങ്കിലും എന്തു ചെയ്യണമെന്നറിയാത്ത അവസ്ഥയിലായിരുന്നു.

നഴ്‌സായ ഗ്രെറ്റൽ ഉടൻ തന്നെ കുഞ്ഞിനെ പുറത്തെടുത്ത് പൊക്കിൾക്കൊടി ഛേദിച്ചെങ്കിലും കുഞ്ഞിന് അനക്കമുണ്ടായിരുന്നില്ല. പ്രഥമശുശ്രൂഷയ്ക്കുശേഷം കുഞ്ഞ് കരയാൻ തുടങ്ങി. ഇന്ത്യയിലെ വിവിധ ആശുപത്രികളിൽ ഗ്രേറ്റൽ നഴ്‌സായി ജോലിചെയ്തിട്ടുണ്ട്. ആ പരിചയമാണ് തുണയായത്.വാണിയമ്പാറ സ്വദേശികളാണ് ദമ്പതിമാർ. യുവതിയുടെ പ്രസവത്തീയതിക്ക് ഇനിയും ഒരു മാസമുണ്ടായിരുന്നു. പെട്ടെന്നാണ് പ്രസവവേദന വന്നത്.

എന്തുചെയ്യണമെന്നറിയാതിരിക്കുമ്പോഴേക്കും പ്രസവവും നടന്നു. അപ്പോഴേക്കും മറ്റുള്ളവർ വിവരമറിഞ്ഞെത്തി. മുൻ പഞ്ചായത്ത് അംഗം പി.ജെ. അജി, നാട്ടുകാരായ ബെന്നി, രഞ്ജിത്ത് എന്നിവർ ചേർന്ന് ആംബുലൻസ് വരുത്തി. നടക്കാനിറങ്ങിയവരുടെ കൂട്ടത്തിലുണ്ടായിരുന്ന നാട്ടുകാരിയായ ഷീബ സന്തോഷ് കുഞ്ഞിനെ ടവലിൽ പൊതിഞ്ഞെടുത്തു. അമ്മയെയും കുഞ്ഞിനെയും പിന്നീട് ജില്ലാ ആശുപത്രിയിലേക്കു മാറ്റി.

Leave a Reply

Your email address will not be published. Required fields are marked *