കരഞ്ഞ് വൈറലായ പീലിമോള്‍ക്ക് പിറന്നാള്‍; മമ്മൂക്ക നല്‍കിയ സര്‍പ്രൈസ് കണ്ട് തലയില്‍കൈവച്ച് വീട്ടുകാര്‍

കരഞ്ഞ് വൈറലായ പീലിമോള്‍ക്ക് പിറന്നാള്‍; മമ്മൂക്ക നല്‍കിയ സര്‍പ്രൈസ് കണ്ട് തലയില്‍കൈവച്ച് വീട്ടുകാര്‍.ഈ കഴിഞ്ഞ തിങ്കളാഴ്ച ആയിരുന്നു മമ്മൂട്ടിയുടെ അറുപത്തി ഒമ്പതാം പിറന്നാൾ.നിരവധി ആരാധകർ താരത്തിന് ആശംസ നേർന്നു കൊണ്ട് രംഗത്ത് എത്തിയപ്പോൾ ഒരു കുഞ്ഞു മോളുടെ കരച്ചിലാണ് സോഷ്യൽ മീഡയയെ അമ്പരപ്പിച്ചത്.

മമ്മൂക്ക തന്നെ പിറന്നാളിന് വിളിച്ചില്ല എന്ന്പറഞ്ഞു കൊണ്ട് പരിഭമിച്ചു കരയുന്ന നാല് വായസുകാരിയുടെ വീഡിയോ മമ്മൂട്ടി തന്നെയാണ് സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്തത്.ഇതോടെ പീലി മോളുടെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറൽ ആയി മാറി.തുടർന്ന് കൊവിട് സാഹചര്യം മാറിയാൽ മോളെ കാണാം എന്ന് മമ്മൂട്ടി കുഞ്ഞിന് ഉറപ്പ് നൽകുകയും ചെയ്തിരുന്നു.

ഇന്നിതാ പീലിയുടെ പിറന്നാൾ ദിനത്തിൽ അവളുടെ വിഷമം തീർത്തിരിക്കുകയാണ് മമ്മൂട്ടി.പീലിയുടെ പിറന്നാളിൽ മമ്മൂട്ടി നൽകിയ സർപ്രൈസാണ് വൈറൽ ആയി മാറുന്നത്.സമ്മാന പൊതിയും കേക്കും തന്റെ കുഞ്ഞു ആരാധികക്ക് അയച്ചു കൊടുത്തിരിക്കുകയാണ് മെഗാ സ്റ്റാർ മമ്മൂട്ടി.

അപ്രതീക്ഷിതമായി മമ്മൂട്ടിയുടെ സമ്മാനം കിട്ടിയതിൽ തുള്ളി ചാടുക ആണ് പീലി.വീട്ടുകാരും മമ്മൂട്ടിയുടെ സ്നേഹ സമ്മാനത്തിൽ അമ്പരന്നിരിക്കുകയാണ്.കരഞ്ഞ് വൈറലായ പീലിമോള്‍ക്ക് പിറന്നാള്‍; മമ്മൂക്ക നല്‍കിയ സര്‍പ്രൈസ് കണ്ട് തലയില്‍കൈവച്ച് വീട്ടുകാര്‍

Leave a Reply

Your email address will not be published. Required fields are marked *