നടുറോഡിൽ ലോഡുമായി വന്ന ടിപ്പർ നിർത്തി പരിഭ്രാന്തരായി ഓടിയെത്തിയ നാട്ടുകാർ കണ്ടത്.ഏവരെയും ആകാംഷ ജനിപ്പിക്കുന്ന നിരവധി വാർത്തകൾ നാം കണ്ടിട്ടുണ്ട്. പലതരത്തിലുള്ള ആകാംക്ഷകളും നമ്മെ കൊണ്ട് വിടുന്നത് ചില ഞെട്ടിക്കുന്ന സംഭവങ്ങളിൽ ആയിരിക്കും. അത്തരത്തിൽ ഒരു സംഭവമാണ് ഇവിടെ കാണാൻ കഴിയുക. ഏറെ നേരമായി നടുറോട്ടിൽ നിർത്തിയിട്ടിരിക്കുന്ന ലോഡുമായി വന്ന ടിപ്പർ. എന്താണ് സംഭവം എന്ന് അറിയാൻ പരിഭ്രാന്തനായി ഓടിയെത്തിയ നാട്ടുകാർ കണ്ട കാഴ്ചയാണ് ഏവരെയും ഞെട്ടിച്ചത്.
പത്തനംതിട്ടയിൽ ആണ് സംഭവം ടിപ്പർ ലോറിയുടെ ഡ്രൈവർക്ക് ജംഗ്ഷനിലെ ട്രാഫിക് പോയിന്റിൽ വെച്ച് നെഞ്ചുവേദനയും ദേഹാസ്വാസ്ഥ്യമുണ്ടായതിനെ തുടർന്നാണ് വാഹനം നടുറോഡിൽ നിർത്തേണ്ട അവസ്ഥ ഉണ്ടായത്. അപ്രതീക്ഷിതമായി റോഡ് ബ്ലോക്ക് ആയി ഇതിനെതുടർന്ന് ഓടിയെത്തിയ നാട്ടുകാരും ഓട്ടോ-ടാക്സി തൊഴിലാളികളും രക്ഷാപ്രവർത്തനതിന് ശ്രമിക്കുകയായിരുന്നു.രക്ഷാപ്രവർത്തനത്തിന് എത്തിയ നാട്ടുകാർ കണ്ടത് തലതാഴ്ത്തി സംസാരിക്കാൻ പോലും കഴിയാതെ അവശനായി സ്റ്റിയറിങ്ങിൽ തലവെച്ചു കിടക്കുന്ന ഡ്രൈവറെ യാണ്. പിന്നീട് ഡ്രൈവറെ സീറ്റിൽ നിന്നും മാറ്റിയ ശേഷം ആൾക്കൂട്ടത്തിൽ നിന്നും ഒരാൾ ഡ്രൈവിംഗ് സീറ്റിൽ കയറി വാഹനം നടുറോട്ടിൽ നിന്നും മാറ്റി ഇടുകയായിരുന്നു. ഉടൻതന്നെ അവശനായ ഡ്രൈവറെ ആശുപത്രിയിലെത്തിച്ചു. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ.