നാലാം വയസ്സിൽ തെരുവിൽ അലഞ്ഞു കൊണ്ടിരുന്ന ബാലന് 25 വർഷങ്ങൾ കൊണ്ട് സംഭവിച്ചത്

നാലാം വയസ്സിൽ തെരുവിൽ അലഞ്ഞു കൊണ്ടിരുന്ന ബാലന് 25 വർഷങ്ങൾ കൊണ്ട് സംഭവിച്ചത് തെരുവിൽ അലഞ്ഞു നടക്കുന്നവരെ പലപ്പോഴും നമ്മൾ ശ്രദ്ധിച്ചിട്ടുണ്ടാകും. പലരും എല്ലാം ചെറുപ്പത്തിൽ തന്നെ നഷ്ടപ്പെട്ടവർ ആയിരിക്കും. എല്ലാവരും തന്നെ സാഹചര്യം കൊണ്ട് തെരുവിൽ അകപ്പെട്ടവരും ആയിരിക്കാം. അനാഥരായ അവർക്ക് എന്തുചെയ്യണമെന്നോ എങ്ങനെ ജീവിക്കണം എന്നോ ഒന്നും അറിയുമായിരിക്കില്ല. ഇത്തരത്തിൽ തെരുവിൽ അകപ്പെട്ട ഒരു ബാലന്റെ കഥയാണ് ഇവിടെ പറയുന്നത്.

ചെറുപ്പത്തിൽതന്നെ മാതാപിതാക്കളെയും സഹോദരങ്ങളെയും നഷ്ടപ്പെടുക എന്നത് ഒരു നാലുവയസുകാരന്റെ അക്കാലത്തെ ഏറ്റവും വലിയ നഷ്ടം ആയിരിക്കും. ഒന്നും അറിയാനും ചെയ്യാനും അറിയാത്ത പ്രായം. ഈ ബാലന്റെ മൂത്ത ജേഷ്ഠൻ റെയിൽവേ സ്വീപ്പർ ആയി വർക്ക് ചെയ്യുകയായിരുന്നു. രാത്രി വളരെ ക്ഷീണിതനായിരുന്ന നാലുവയസുകാരൻ.ബാലൻ സ്റ്റേഷനിലെ ഒരു സീറ്റിൽ ഇരുന്ന് ഉറങ്ങിപ്പോയി ചേട്ടൻ വന്നു വിളിക്കും എന്നാണ് പ്രതീക്ഷിച്ചിരുന്നത് എന്നാൽ ഉറക്കമുണർന്നപ്പോൾ ആരെയും തന്നെ അവൻ കണ്ടില്ല. ഭയന്നുപോയ ആ പയ്യൻ തൊട്ടുമുന്നിലെ ട്രെയിനിൽ തന്റെ ജേഷ്ഠൻ ഉണ്ടാകുമെന്ന് കരുതി അതിൽ കയറി തന്റെ ജേഷ്ഠനെ അന്വേഷിച്ചു.

എന്നാൽ കണ്ടെത്താനായില്ല. എന്നാൽ ട്രെയിൻ അവിടെനിന്നു പുറപ്പെട്ടു കഴിഞ്ഞിരുന്നു ഇങ്ങനെ ട്രെയിനിൽ അകപ്പെട്ട ബാലൻ പിന്നീട് എത്തിപ്പെടുന്നത് കൊൽക്കത്തയിലാണ്. അവിടെ ആരും ഇല്ലാത്ത ബാലനെ അനാഥാലയം ഏറ്റെടുത്തു. അവിടെനിന്ന് അവനെ ഓസ്ട്രേലിയൻ ദമ്പതികൾ ദത്തെടുത്തു. അങ്ങനെ അവൻ ഓസ്ട്രേലിയയിൽ എത്തി. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ.

Leave a Reply

Your email address will not be published. Required fields are marked *