ബൈക്കിലിരുന്ന് അഭ്യാസം കാണിച്ച ബൈക്ക് യാത്രികർക്ക് കിട്ടിയ പണി കണ്ടോ.അഹങ്കാരം കാണിച്ച് പലരും സ്വയം വരുത്തിവെയ്ക്കുന്ന പല വിനകളും നാം കണ്ടിട്ടുള്ളതാണ്. ചിലത് കാണുമ്പോൾ ഇത് സംഭവിച്ചത് നന്നായി എന്ന് കാണുന്നവർക്ക് തോന്നിപ്പോകും. അത്തരത്തിലുള്ള ഒരു വീഡിയോയാണ് ഇവിടെ കാണാൻ കഴിയുന്നത്. അഹങ്കാരം ഉണ്ടായാൽ എന്താണ് സംഭവിക്കുക ഇതെല്ല ഇതിനപ്പുറവും സംഭവിക്കും എന്നതിന് ഒരു ഉത്തമ ഉദാഹരണമാണ് ഇവിടെ കാണാൻ കഴിയുന്ന ദൃശ്യങ്ങൾ.അഹങ്കാരം മൂത്ത യുവാക്കളുടെ നശിച്ച പ്രവർത്തിക്ക്.നല്ല അടിപൊളി പണിയാണ് ദൈവം കൊടുത്തത്.
മിണ്ടാപ്രാണികളെ എന്തിനാണ് ഉപദ്രവിക്കുന്നത് എന്നാണ് ഏവരുടെയും ചോദ്യം. ഇവിടെ സംഭവിക്കുന്നത് അത്തരത്തിലൊരു പ്രവർത്തിക്ക് തിരിച്ചുകിട്ടിയ പ്രതിഫലമാണ്. ഇരുവരും കൂടി ബൈക്കിൽ പോകുമ്പോഴാണ് റോഡരികിൽ നിൽക്കുന്ന പശുവിനെ പുറകിൽ ഇരിക്കുന്ന ആൾ ചവിട്ടുന്നത്. പിന്നെ കിട്ടിയത് നല്ല എട്ടിന്റെ പണിയാണ്. ഒരു ഉപദ്രവും പോലും ചെയ്യാത്ത പശുവിനെ.തൊഴിച്ച ഇരുവരും തൊഴിയുടെ ആഘാതത്തിൽ ബൈക്ക് പാളി പോവുകയും രണ്ടു പേരും തലയും കുത്തി നിലത്തു വീഴുന്നതാണ് വീഡിയോയിൽ കാണാൻ കഴിയുക. ഇരുവരെയും തുടർന്ന് ആശുപത്രിയിൽ ആക്കുകയാണ് ചെയ്തത്. അഹങ്കാരം മൂത്ത് വെറുതെ നിന്ന മിണ്ടാപ്രാണിയെ തൊഴിച്ച അവന്മാർക്ക് ദൈവം നൽകിയ ശിക്ഷ ആണെന്നാണ് ദൃശ്യങ്ങൾ കാണുന്നവരുടെ അഭിപ്രായം. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ.