ഹോ! ചാര്‍മിളയുടെ പ്രണയം ഉപേക്ഷിക്കാന്‍ ബാബു ആന്റണി പറഞ്ഞ കാരണം കേട്ടോ?

ഒരു കാലത്ത് മലയാള സിനിമയിലെ സൂപ്പര്‍ താരമായിരുന്നു ബാബു ആന്റണി. ആക്ഷന്‍ രംഗങ്ങളില്‍ ബാബു ആന്റണിയോളം മലയാളിയെ ആവേശം കൊള്ളിച്ച മറ്റൊരു താരമുണ്ടോ എന്ന് തന്നെ സംശയമാണ്. ഒമർ ലുലു ചിത്രം പവര്‍ സ്റ്റാറിലൂടെ തിരിച്ചുവരവിന് ഒരുങ്ങുകയാണ് താരമിപ്പോൾ. സമൂഹമാധ്യമങ്ങളിൽ സജീവമായ താരം പങ്കുവയ്ക്കുന്ന പോസ്റ്റുകൾ ശ്രദ്ധനേടാറുണ്ട്. ഇപ്പോഴിതാ ഒരു പോസ്റ്റിന് താഴെ വന്ന കമന്റിന് താരം നൽകിയ മറുപടിയാണ് ശ്രദ്ധനേടുന്നത്. നടി ചാർമിളയെ പ്രണയിച്ച് തേച്ചപ്പോള്‍ ബാബു ആന്റണിയോടുള്ള ഇഷ്ടം കുറഞ്ഞുവെന്നായിരുന്നു ഒരാളുടെ കമന്റ്.

പിന്നാലെ ബാബു ആന്റണി കമന്റിന് വ്യക്തമായ മറുപടിയും നൽകി. ഇത്തരം കഥകൾ പറഞ്ഞയാളെ അടുത്ത് പരിചയമുണ്ടോ എന്ന് സിദ്ദിഖിനോട് താരം തിരിച്ചു ചോദിച്ചത്. തുടർന്ന് ബാബു ആന്റണി തന്നോട് സദയം പൊറുക്കുവാനും കുറിച്ചു.“നിങ്ങളെ ഒരുപാട് ഇഷ്ടപെട്ട ഒരു കുട്ടികാലം എനിക്കും ഉണ്ടായിരുന്നു. ചാർമിളയെ താങ്കൾ തേച്ചപ്പോൾ താങ്കളോടുള്ള ഇഷ്ട്ടം കുറഞ്ഞു. കാരണം ആ കാലത്ത് ബാബു ആന്റണി–ചാർമിള കോംപിനേഷൻ കാണാൻ തന്നെ ഒരു സുഖമായിരുന്നു. ആറടി നീളം ഉള്ള ബാബു ചേട്ടന്റെ കൂടെ 5 അടിയിൽ കുറവ് തോന്നിക്കുന്ന ചാർമിളയെ കാണാൻ തന്നെ ഒരു ഭംഗി ആയിരുന്നു. ഒരു തിരിച്ചുവരവ് ബാബു ചേട്ടന് ഉണ്ടാവട്ടെ എല്ലാ ആശംസകളും” എന്നായിരുന്നു കമന്റ്. ഇതിന്, ‘താങ്കൾക്കു പറഞ്ഞയാളെ അടുത്ത് പരിചയമുണ്ടോ? എന്റെ ജീവിതത്തിന്റെ നീളും കുറഞ്ഞേനെ. അതുകൊണ്ട് ഇപ്പോഴും ജീവിച്ചിരിക്കുന്നു. സ്നേഹമുണ്ടെങ്കിൽ അതിൽ സന്തോഷിക്കുക. ജീവിച്ചിരുന്നാൽ അല്ലേ ആരാധനയും പടവും ഒക്കെ ഉണ്ടാവുകയുള്ളൂ. സദയം പൊറുക്കുക.’എന്നയിരുന്നു ബാബു ആന്റണിയുടെ മറുപടി.

Leave a Reply

Your email address will not be published. Required fields are marked *