മലയാള സിനിമാലോകത്തിന് ഇത് തീരാ നഷ്ടം, പ്രിയ സംവിധായകൻ വിടവാങ്ങി.!!.മലയാള സിനിമാലോകത്തെ സങ്കടത്തിൽ ആക്കി കൊണ്ട് മറ്റൊരു വിയോഗം കൂടി സിനിമ സഹ സംവിധായകൻ കിഴക്കേകല്ലട ആച്ചേരി പുത്തൻ വീട്ടിൽ കല്ലട ബാലമുരളി അ,ന്ത,രി,ച്ചു. തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിൽ വ്യാഴാഴ്ച ഉച്ചയ്ക്ക് 12 മണിയോടെയായിരുന്നു അ,ന്ത്യം. 1975-85 കാലഘട്ടത്തിലെ പ്രശസ്ത കാഥികനായിരുന്നു. രണ്ടു പതിറ്റാണ്ടിലേറെയായി അശോക് ആർ.നാഥ്, അനിൽ മുഖത്തല എന്നിവരുടെ ചീഫ് അസോസിയേറ്റ് ഡയറക്ടർ ആയി പ്രവർത്തിക്കുകയായിരുന്നു.
മിഴികൾ സാക്ഷി, വെൺശംഖുപോൽ, മൺസൂൺ, മധ്യവേനൽ, ഉടുപ്പ്, കാന്തി തുടങ്ങിയ സിനിമകളുടെ സഹസംവിധായകനായി. സംവിധായകൻ അനിൽ മുഖത്തലയോടൊപ്പം ഇരുപതോളം ടിവി സീരിയലുകളിലും പ്രവർത്തിച്ചു.പി.ബി.ഹാരിസ് നിർമിച്ച്, സുവചൻ സംവിധാനം ചെയ്ത രണ്ടാമത്തെ വീട് എന്ന ചിത്രത്തിൽ പ്രധാന വേഷം അഭിനയിച്ചു. സ്വന്തമായി സംവിധാനം ചെയ്യാൻ ഒരുങ്ങുന്ന ചിത്രത്തിന്റെ രചന പൂർത്തിയാക്കി പ്രീ പ്രൊഡക്ഷൻ ജോലികൾ നടന്നുവരവെയാണ് അ,ന്ത്യം. അവിവാഹിതനാണ്. സം,സ്കാ,രം കൊല്ലം കിഴക്കേകല്ലടയിലെ വീട്ടുവളപ്പിൽ നടന്നു.