ഒടുവിൽ കോമഡി ഉത്സവത്തിൽ നിന്നും ഒഴുവായതിന്റെ കാരണം പറഞ്ഞ് മിഥുൻ രമേശ്

ഏറെ ജനപ്രീതിയിലുള്ള ടെവിലിഷന്‍ ഷോയാണ് ഫ്‌ളവേഴ്‌സ് ചാനലിലെ കോമഡി ഉല്‍സവം. കഴിവുള്ളവരെ വളര്‍ത്തിക്കൊണ്ടുവരുവാനും അവര്‍ക്ക് വേദി ഒരുക്കാനും ഈ പരിപാടിയിലൂടെ സാധിച്ചു. ഒട്ടേറെ കലാകാരന്‍മാരാണ് തങ്ങളുടെ കഴിവുകള്‍ കോമഡി ഉല്‍സവത്തില്‍ അവതരിപ്പിച്ചതും ജനപ്രിയരായി മാറിയതും. കോമഡി ഉല്‍സവത്തിന്റെ വേദിയില്‍ വന്ന് ലോകം അറിയപ്പെട്ട എത്രയോ കലാകാരന്മാരുണ്ട്. ഈ പരിപാടിയുടെ പ്രധാന ഊര്‍ജം അവതാരകന്‍ മിഥുന്‍ രമേശ് ആയിരുന്നു. കോമഡി ഉല്‍സവം രണ്ടാം സീസണ്‍ ആരംഭിക്കുമ്പോള്‍ മിഥുന്‍ രമേശ് അല്ല അവതാകരന്‍. നടി രചന നാരായണന്‍കുട്ടിയാണ്. മിഥുനെ തിരിച്ചുകൊണ്ടുവരണമെന്ന് പ്രേക്ഷകരുടെ ഭാഗത്ത് നിന്ന് ആവശ്യം ശക്തമായിരുന്നു. എന്നാല്‍ ഇക്കാര്യത്തില്‍ സംഭവിച്ചത് എന്താണ് എന്ന് മിഥുന്‍ തന്നെഎഫ്ബി ലൈവിലെത്തി പ്രേക്ഷകരോട് പറഞ്ഞു. വിശദാംശങ്ങള്‍ ഇങ്ങനെ.കോമഡി ഉല്‍സവത്തില്‍ നിന്ന് പിന്‍മാറാന്‍ കാരണം എന്ത് എന്ന് ഒരുപാട് പേര്‍ ചോദിക്കുന്നുണ്ടെന്ന് മിഥുന്‍ പറഞ്ഞു.

ഫ്‌ളവേഴ്‌സിന്റെ മറ്റു പരിപാടികള്‍ക്ക് താഴെയും ചിലര്‍ ഇക്കാര്യം കമന്റ് ചെയ്യുന്നുണ്ട്. കോമഡി ഉല്‍സവം സീസണ്‍ 2 തുടങ്ങുന്നത് സംബന്ധിച്ച് അണിയറ പ്രവര്‍ത്തകര്‍ നേരത്തെ തീരുമാനിച്ചിരുന്നില്ല. അതിനിടെ മനോരമായുമായി കരാര്‍ ഒപ്പുവയ്ക്കുകയും ചെയ്തുവെന്ന് മിഥുന്‍ പറഞ്ഞു. ഫ്‌ളവേഴ്‌സിന്റെ തെറ്റല്ല. അവരുടെ ഭാഗത്ത് വീഴ്ച സംഭവിച്ചിട്ടില്ല. ടൈമിന്റെ പ്രശ്‌നമാണുണ്ടായത്. മനോരമയാണ് ആദ്യം സമീപിച്ചത്. ആ സമയം കോമഡി ഉല്‍സവം സീസണ്‍ 2വിന്റെ കാര്യം തീരുമാനമായിരുന്നില്ല. മനോരമയുടെ ഗ്രാന്റ് ഫിനാലെക്ക് പോകുകയും അവരുമായി കരാര്‍ ഒപ്പുവയ്ക്കുകയും ചെയ്തു.

തൊട്ടടുത്ത ദിവസമാണ് ഫ്‌ളവേഴ്‌സ് കോമഡി ഉല്‍സവം സീസണ്‍ 2 അനൗസ് വന്നതെന്നും മിഥുന്‍ പറഞ്ഞു.ശ്രീകണ്ഠന്‍ നായര്‍, അനില്‍ എന്നിവരെല്ലാം വിളിച്ചുപറഞ്ഞിരുന്നു. അതേസമയം, മനോരമയുമായി കരാര്‍ ഒപ്പുവയ്ക്കുകയും ചെയ്തുപോയി. അവര്‍ ഷോയുടെ പരസ്യം തുടങ്ങിയിരുന്നു. എനിക്ക് മാറാന്‍ പറ്റാത്ത സാഹചര്യം വരികയും ചെയ്തു. ഓകെ പറഞ്ഞ ഒരു കാര്യത്തില്‍ നിന്ന് പിന്‍മാറുന്നത് ഉചിതമല്ല. നമ്മള്‍ പഠിച്ച പാഠത്തിന് എതിരാണത് എന്നും മിഥുന്‍ പറഞ്ഞു. പ്രേക്ഷകര്‍ എന്നെ കോമഡി ഉല്‍സവത്തില്‍ കാണാനാണ് ഇഷ്ടപ്പെടുന്നത് എന്നറിയാം. പക്ഷേ, ഒരിടത്ത് കമ്മിറ്റ് ചെയ്ത ശേഷം മറ്റൊരിടത്ത് പോകുന്നത് ന്യായമല്ലല്ലോ. അതുകൊണ്ടാണ് കോമഡി ഉല്‍സവത്തില്‍ വരാന്‍ പറ്റാത്തത്. സത്യം പറഞ്ഞാല്‍ നല്ല വിഷമമുണ്ട്. ഇനി സൂപ്പര്‍ ഫോണ്‍ എന്ന മഴവില്‍ മനോരയുടെ ഷോയിലാണ് ഉണ്ടാകുക. അത് ഞാന്‍ ശരിക്കും എന്‍ജോയ് ചെയ്യുന്നുണ്ടെന്നും മിഥുന്‍ പറഞ്ഞു.

സൂപ്പര്‍ ഫോറിന്റെ ടീം അസ്സലാണ്. ഞാന്‍ എന്‍ജോയ് ചെയ്യുന്നുണ്ട്. അതിന്റെ രസം നിങ്ങള്‍ക്കും കിട്ടുമെന്നാണ് പ്രതീക്ഷ. ഗംഭീര പാട്ടുകാരാണ് അതില്‍ പങ്കെടുക്കുന്നത്. കൂടെ വിധു പ്രതാപ്, ജോല്‍സ്‌ന, സിത്താര, റിമി ടോമി, അഞ്ജു എന്നിവരുമെല്ലാമുണ്ട്. കോമഡി ഉല്‍സവം വിടാനുള്ള കാരണം പറയാനാണ് ലൈവില്‍ വന്നത്. ഒരുപാട് പേര്‍ ചോദിക്കുന്നുണ്ടെന്നും മിഥുന്‍ രമേശ് വിശദീകരിച്ചു. രചന എന്റെ സുഹൃത്താണ്. അവര്‍ക്ക് നിങ്ങള്‍ എല്ലാ പിന്തുണയും നല്‍കണം. അതിനെല്ലാം അപ്പുറത്ത് കോമഡി ഉല്‍സവത്തിലെത്തുന്ന കലാകാരന്‍മാര്‍ക്ക് പിന്തുണ നല്‍കണം. അവരൊക്കെ വലിയ കഴിവുള്ളവരാണ്. സൂപ്പര്‍ ഫോറിലാണ് ഇനി ഞാനുണ്ടാകുക. അതും നിങ്ങള്‍ കാണണം. നല്ല കുട്ടികളാണ് അവരുടെ കഴിവുകള്‍ അവതരിപ്പിക്കുന്നതെന്നും മിഥുന്‍ പറഞ്ഞു.

എവിടെ ചെന്നാലും ടീം മൊത്തം ആഘോഷത്തോടെ മുന്നോട്ട് പോകണമെന്നാണ് ആഗ്രഹം. അത് ഇവിടെയും സാധിക്കുന്നുണ്ട്. കോമഡി ഉല്‍സവം ഞാനും മിസ് ചെയ്യുന്നുണ്ടെന്നും മിഥുന്‍ പറഞ്ഞു. ഒരു റസ്റ്ററന്റില്‍ ഇരുന്നായിരുന്നു മിഥുന്റെ ലൈവ്. ഇപ്പോള്‍ ദുബായിലാണുള്ളത്. സുഹൃത്തിന്റെ റസ്റ്ററന്റ് രണ്ടു ദിവസം മുമ്പാണ് തുറന്നത്. അതിന് വേണ്ടി വന്നാതായിരുന്നുവെന്നും മിഥുന്‍ രമേശ് കൂട്ടിച്ചേര്‍ത്തു. എന്നാല്‍ ഈ ലൈവിന് താഴെയും മിഥുന്‍ തിരിച്ചെത്തണമെന്നും കോമഡി ഉല്‍സവം വ്യത്യസ്തമായ കാഴ്ച്ചപ്പാടില്‍ തുടങ്ങിയ ഷോ ആണെന്നും ആരാധകര്‍ കമന്റ് ചെയ്യുന്നുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *