ദൈവമേ… ഞെട്ടൽ മാറാതെ നാട്ടുകാരും ബന്ധുക്കളും… ഇല്ലാതായത് ഒരു കുടുംബം മുഴുവൻ…

കൂട്ടിക്കലിലെ ഉരുൾ പൊട്ടൽ കവർന്നെടുത്ത ഒരു കുടുംബത്തെ ഒന്നാകെ.ചോലത്തടം കൂട്ടിക്കൽ വില്ലജ് പ്ലാപ്പള്ളികാവലി ഒറ്റലാങ്ങൾ മാർട്ടിൻറെ ആറംഗ കുടുംബമാണ് പ്രകൃതി ദു.ര.ന്ത.ത്തി.ന് ഇരയായത്. മാർട്ടിൻ ‘അമ്മ അന്നക്കുട്ടി, മാർട്ടിന്റെ ഭാര്യ സിനി, മക്കളായ സ്നേഹ, സോനാ, സാന്ദ്ര എന്നിവരാണ് ദു.ര.ന്ത.ത്തി.ൽ പെട്ടത്. അ.പ.ക.ടം ഉണ്ടാകുന്ന സമയത് എല്ലാവരും വീട്ടിൽ ഉണ്ടായിരുന്നു. മൂന്നു കുട്ടികളും വിദ്യാർഥികൾ ആണ്. വീടിനു മുകളിൽ ഉണ്ടായ ഉരുൾ പൊട്ടലിൽ ഇവരുടെ വീട് ഒലിച്ചു പോയതായാണ് നാട്ടുകാർ നൽകുന്ന വിവരം. ആറുപേരുടെ മൃ.ത.ദേ.ഹം. കണ്ടെടുത്തു. കെട്ടിട സാധനങ്ങൾ വിൽക്കുന്ന കടയിൽ സ്റ്റോർ കീപ്പർ ആയിരുന്നു മാർട്ടിൻ. അച്ഛൻ മൂന്ന് വര്ഷം മുൻപ് മ.ര.ണ.പ്പെ.ട്ടിരുന്നു. ഒരു കുടുംബത്തെ ഒന്നാകെയാണ് ഉരുൾ പൊട്ടൽ കവർന്നെടുതത്.

കൂട്ടിക്കൽ വില്ലജ് പ്ലാപ്പിള്ളി ഭാഗത്താണ് ഉരുൾപൊട്ടൽ ഉണ്ടായത്. പ്രദേശത്തു മൂന്നു വീടുകൾ ഒലിച്ചു പോയെന്നാണ്‌ ലഭിക്കുന്ന വിവരം. ഉരുൾപൊട്ടലിൽ 13 പേരെ കാണാതായതിൽ ആറുപേരുടെ മൃ.ത.ദേ.ഹ.ങ്ങ.ൾ കണ്ടെത്തിയതായി നാട്ടുകാർ അറിയിച്ചു. ബാക്കിയുള്ളവർക്കായി തിരച്ചിൽ തുടരുകയാണ്.മൃ.ത.ദേ.ഹ.ങ്ങൾ കണ്ടെത്തിയെങ്കിലും പുറത്തെടുക്കാൻ ആവാത്ത അവസ്ഥയിലാണെന്ന് നാട്ടുകാർ പറഞ്ഞു. മൂന്നു കുടുംബങ്ങളിലെ സ്ത്രീകളും കുട്ടികളും ഉൾപ്പെടെയുള്ളവരാണ് അ.പ.ക.ട.ത്തി.ൽപെട്ടത്. കുടുംബത്തിലെ ചിലർ വെള്ളം കെട്ടി നില്കുന്നത് ഒഴുക്കിവിടാൻ മറ്റൊരു ഭാഗത്തേക്കു പോയ സമയത്താണ് ഉരുൾ പൊട്ടി വീടുകൾ ഒളിച്ചു പോയതെന്നും രക്ഷാപ്രവർത്തകർ പറഞ്ഞു. കൂട്ടിക്കൽ കവലയിൽ ഒരാൾ പൊക്കത്തിൽ വെള്ളമുണ്ട് . പ്രദേശത്തെ പ്രധാനപ്പെട്ട കവലകൾ ആയ കൂട്ടിക്കൽ, ഏന്തയാർ, കൂട്ടക്കയം കവലകളിലും കാഞ്ഞിരപ്പളി കവലകളിലും വെള്ളം കയറിയിട്ടുണ്ട്. റോഡുമാർഗം പ്രദേശത്തെത്താൻ വേറെ വഴികൾ ഒന്നും ഇല്ലെന്നാണ് ജില്ലാ ഭരണകൂടം അറിയിക്കുന്നത്. പ്രദേശത്തു പലരും വീടുകളുടെ രണ്ടാം നിലയിൽ കയറി നിൽക്കുകയാണ് എന്നാണ് വിവരം. ഇവരെ സുരക്ഷിത മാർഗങ്ങളിൽ എത്തിക്കാൻ ആണ് ഇപ്പോൾ ശ്രമിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *