ഉപ്പുംമുളകും തിരിച്ച് വരുന്നു! ഷൂട്ടിങ്ങ് വീഡിയോ വൈറല്‍, ജൂഹിയും എത്തി എന്തൊരു മാറ്റം

മലയാള ടെലിവിഷൻ പരിപാടികളിൽ ഏറ്റവും കൂടുതൽ ജനപ്രീതി നേടിയ പരിപാടികളിൽ ഒന്നായിരുന്നു ഫ്ലവർസ് ചാനലിലെ ഉപ്പും മുളകും. അമ്മയും അച്ഛനും മക്കളും അടങ്ങുന്ന സാധാരണ കുടുംബത്തിന്റെ കഥ നർമത്തിൽ പൊതിഞ്ഞു അവതരിപ്പിച്ച പരമ്പരയ്ക്ക് ആരാധകർ ഏറെ ആയിരുന്ന്. 2015 ഡിസംബെരിൽ സംപ്രേക്ഷണം ആരംഭിച്ച ഉപ്പും മുളകും കഴിഞ്ഞ വർഷമാണ് നിർത്തിവെച്ചത്. അണിയറ പ്രവർത്തകർ തമ്മിലുള്ള തർക്കമായിരുന്നു പരിപാടി പെട്ടെന്ന് നിർത്തിവെക്കാനുള്ള കാരണമെന്നായിരുന്നു പുറത്തു വന്ന റിപോർട്ടുകൾ. എന്നാലിപ്പോൾ സീരിയൽ പുനരാരംഭിക്കുന്നു എന്ന സൂചനകൾ ആണ് എത്തുന്നത്. ഉപ്പും മുളകും താരങ്ങൾ എല്ലാം അണിനിരന്നുള്ള ഷൂട്ടിംഗ് വീഡിയോ ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറൽ ആയി മാറുന്നത്

നിഷ സാരംഗ്, ബിജു സോപാനം ഋഷി ശിവ അൽസാബിത് പാറുക്കുട്ടി അങ്ങനെ എല്ലാവരുമുള്ള വീഡിയോ ഷൂട്ട് ചെയ്തിരിക്കുന്നത് കടൽ തീരത്തുവെച്ചാണ്. അമ്മയുടെ വിയോഗത്തെ തുടർന്ന് സങ്കടത്തിൽ ആയിരുന്ന ജൂഹിയേയുമ് വിഡിയോയിൽ കാണാം. വീണ്ടും ജീവിതത്തിലേക് ജൂഹി തിരിച്ചെത്തിയ സന്തോഷത്തിലാണ് ആരാധകർ. ഉപ്പും മുളകും രണ്ടാം സീസൺ ആണോ ഇതെന്നാണ് ആരാധകർ ചോദിക്കുന്നത്. മദാമ്മ ഗെറ്റപ്പിൽ ആണ് നിഷ സാരംഗ് ഉള്ളത്. നേരത്തെ മറ്റൊരു ചാനലിൽ എരിവും പുളിയും എന്ന പേരിൽ ഒരു ഓണ പരിപാടി പുറത്തുവന്നിരുന്നു. പഉപ്പും മുളകും താരങ്ങൾ വീണ്ടും എത്തുന്നത് എന്തായാലും സന്തോഷമാണെന്നും ആരാധകർ കമന്റ് ഇടുന്നു. കൂടുതൽ വിശേഷങ്ങൾ അറിയുവാൻ ഈ വീഡിയോ കണ്ടു നോക്കൂ . ഇഷ്ടമായാൽ ചാനൽ സബ്സ്ക്രൈബ് ചെയ്ത സപ്പോർട്ട് ചെയ്യൂ.എല്ലാവര്ക്കും ശുഭദിനം നേരുന്നു.

Leave a Reply

Your email address will not be published. Required fields are marked *