ശിശു ക്ഷേമ സമിതി വഴി ദത്ത് നൽകിയ SFI മുൻ നേതാവ് അനുപമയുടെ കുട്ടി ആന്ധ്രപ്രതീഷിൽ ഇവിടെ ഉള്ള ഒരു അദ്ധ്യാപിക ദമ്പതികൾ ആണ് കുട്ടിയെ ദത്ത് എടുത്തിരിക്കുന്നത്. നിയമപരമായ എല്ലാ നടപടികളും പൂർത്തിയാക്കിയാണ് കുട്ടിയെ ദത്ത് എടുത്തത് എന്ന് ഇവർ പ്രതികരിച്ചു. ഒരു വയസ്സാണ് കുട്ടിക്ക് ഉള്ളത് 4 വർഷങ്ങൾ മുമ്പ് ഓൺലൈൻ വഴി ആയിരുന്നു തങ്ങൾ അപേക്ഷ നൽകിയത്. തുടർന്ന് ഇത്തരത്തിൽ ഒരു കുട്ടി ഉണ്ട് എന്ന് അറിഞ്ഞു നേരിട്ട് പോയി എല്ലാ നടപടികളും പൂർത്തിയാക്കിയാണ് ദത്ത് എടുത്തത്.
അവസാനമായി ഈ മാസം തിരുവന്തപുരം കുടുംബ കോടതിയിൽ ഒരു സിറ്റിംഗ് ഉണ്ടായിരുന്നു. അതും പൂർത്തീകരിച്ചു ഇപ്പോൾ താൽകാലിക ദത്തായിട്ടാണ് ഉള്ളത്.ഏറ്റവും ഒടുവിലായി ഒരു സർട്ടിഫിക്കറ്റ് കൂടി ലഭിച്ച മതി എന്ന് ദമ്പതികൾ പറയുന്നു. അതും തങ്ങൾക്ക് ലഭിക്കും എന്ന പ്രതീക്ഷ ആണ് ഉള്ളത് എന്നും അവർ വ്യക്തമാക്കി. കുട്ടിയുമായി ബന്ധപ്പെട്ട കേരത്തിൽ നടക്കുന്ന സംഭവങ്ങൾ. ദമ്പതികൾ അറിഞ്ഞിട്ടുണ്ട്. ശിശു ക്ഷേമ സമിതിയിൽ നിന്നും ഇവരുമായി ബന്ധപ്പെട്ടിട്ടുണ്ട്. കൂടാതെ മാധ്യമങ്ങളിൽ നിന്നും വന്ന വാർത്തകൾ വഴിയും അവർക്ക് വിവരങ്ങൾ ലഭ്യമായിട്ടുണ്ട്. സുരക്ഷിതമായ സംരക്ഷണത്തോടെ ആണ് കുട്ടി തങ്ങളുടെ കൂടെ എന്നും ദമ്പതികൾ വ്യക്തമാക്കി.