ഒരുകാലത്ത് മലയാള സിനിമയിൽ മികച്ച കഥാപാത്രങ്ങള്‍ അവതരിപ്പിച്ച് പ്രേക്ഷകര്‍ക്ക് പ്രിയങ്കരിയായ നടിയാണ് മീര ജാസ്മിന്‍. വിവാഹശേഷം വിദേശത്തേക്ക് പോയതിനാൽ പക്ഷേ പിന്നീട് മലയാള സിനിമകളിൽ താരം സജീവമായിരുന്നില്ല. ഒരിടവേളക്ക് ശേഷം പക്ഷേ താരത്തിന്‍റെ ചിത്രങ്ങള്‍ സോഷ്യൽമീഡിയയിൽ എത്തിയപ്പോള്‍ താരത്തിന്‍റെ പഴയ ലുക്കൊക്കെ പോയെന്നും തടിവച്ചെന്നുമൊക്കെ ആളുകള്‍ കമന്‍റുകളിട്ടു. പക്ഷേ വിമര്‍ശിച്ചവരെയൊക്കെ ഞെട്ടിപ്പിച്ച് താരം തിരിച്ചുവന്ന ചിത്രങ്ങള്‍ കഴിഞ്ഞദിവസം വൈറലായിരുന്നു. സംവിധായകൻ അരുൺ ഗോപിക്കൊപ്പമുള്ള ചിത്രങ്ങളായിരുന്നു അത്. ഇപ്പോഴിതാ നടൻ ദിലീപിനൊപ്പമുള്ള താരത്തിന്‍റെ ചിത്രങ്ങള്‍ വൈറലാകുകയാണ്. കഴിഞ്ഞദിവസം മീരയുടെ സഹോദരി ജനിയുടെ കല്യാണത്തിനായാണ് നടന്‍ ദിലീപ് ഉള്‍പ്പടെയുള്ളവര്‍ പങ്കെടുക്കാനെത്തിയത്. അപ്പോള്‍ ദിലീപ്, മീരയ്‍ക്കൊപ്പം നിൽക്കുന്ന ചിത്രങ്ങളാണ് വൈറലായിരിക്കുന്നത്. തടി കുറച്ച് അതീവ സുന്ദരിയായാണ് താരം ചിത്രങ്ങളിലുള്ളത്.
ഉടൻ താരം സിനിമയിലേക്ക് മടങ്ങിവരുമോ എന്നാണ് ആരാധകര്‍ക്ക് ഇനി അറിയേണ്ടത്. വ്യത്യസ്തമായ കഥാപാത്രങ്ങളിലൂടെയായി പ്രേക്ഷകരുടെ പ്രിയ അഭിനേത്രിയായി മാറിയ താരമാണ് മീര ജാസ്മിന്‍. സൂത്രധാരനിലൂടെയായിരുന്നും താരം തുടക്കം കുറിച്ചത്. ലോഹിതദാസ് മലയാളത്തിന് പരിചയപ്പെടുത്തിയ നായികയ്ക്ക് മികച്ച അവസരങ്ങളായിരുന്നു പിന്നീട് ലഭിച്ചത്. ഇടക്കാലത്ത് സിനിമയില്‍ നിന്നും അപ്രത്യക്ഷയായ താരം ശക്തമായി തിരിച്ചെത്തുകയാണ്. തിരിച്ചുവരവിനെക്കുറിച്ച് വാചാലയായുള്ള മീരയുടെ അഭിമുഖത്തിന്റെ വീഡിയോ ഇതിനകം തന്നെ വൈറലായിക്കഴിഞ്ഞിട്ടുണ്ട്. വിശദമായി വായിക്കാം. പുത്തന്‍ ലുക്കില്‍ അതീവ സുന്ദരിയായാണ് മീര ജാസ്മിന്‍ ഗോള്‍ വിസ സ്വീകരിക്കാനെത്തിയത്. ഒരുപാട് സന്തോഷത്തോടെയാണ് ഇത് സ്വീകരിക്കുന്നത്.വര്‍ഷങ്ങളായുള്ള ബന്ധമുണ്ട്,
മലയാളികള്‍ക്കെല്ലാം യുഎഇ ഏറെ പ്രധാനപ്പെട്ടതാണല്ലോ, എനിക്കും അതേ പോലെ തന്നെയാണെന്നും മീര പറഞ്ഞിരുന്നു. മീരയുടെ പുത്തന്‍ ലുക്കിലുള്ള ചിത്രങ്ങളും വീഡിയോയും ചര്‍ച്ചയായി മാറിയിക്കഴിഞ്ഞിട്ടുണ്ട്. കാളിദാസ് ജയറാം നായകനായെത്തിയ പൂമരത്തില്‍ അതിഥി താരമായി മീര പ്രത്യക്ഷപ്പെട്ടിരുന്നു. 3 വര്‍ഷത്തിന് ശേഷം അഭിനയ രംഗത്തേക്ക് തിരിച്ചെത്തുകയാണ് താരം. സത്യന്‍ അന്തിക്കാടിനൊപ്പമായാണ് മീരയുടെ തിരിച്ചുവരവ്. ഞങ്ങള്‍ ഒന്നിക്കുന്ന അഞ്ചാമത്തെ ചിത്രമാണിത്. ഇനി സിനിമയില്‍ സജീവമായി തുടരാനാണ് തന്റെ തീരുമാനമെന്നും നടി വ്യക്തമാക്കിയിട്ടുണ്ട്.
ഗോള്‍ഡന്‍ വിസ ലഭിച്ചതിന്റെ സന്തോഷവും മീര പങ്കിട്ടിരുന്നു. ജീവിതത്തിലെ ഒരു നാഴികക്കല്ലായാണ് ഇതിനെ കാണുന്നത്. ജയറാമിന്റെ നായികയായാണ് മീരയുടെ വരവ്. ഞാന്‍ തിരിച്ച് വരികയാണെന്ന് കേള്‍ക്കുമ്പോള്‍ പ്രേക്ഷകര്‍ ആകാംക്ഷഭരിതരാണെന്നറിഞ്ഞതില്‍ വലിയ സന്തോഷമുണ്ട്. ആ സന്തോഷമാണ് എന്നെ നയിക്കുന്നത്. ഇടയ്ക്ക് കുറച്ചുകാലം സിനിമയില്‍ നിന്നും ഗ്യാപ്പെടുത്തിരുന്നു. ഇനി സജീവമായുണ്ടാവും. ബോളിവുഡ് സിനിമ തന്നെ മലയാളത്തെ മാതൃകയാക്കുന്ന കാലമാണിത്.
ഇന്റലിജന്റായ പ്രേക്ഷകരാണ് മലയാളത്തിലേത്. ലോഹിതദാസിന്റെ തിരക്കഥ തീര്‍ച്ചയായും മിസ്സ് ചെയ്യുന്നുണ്ട്. ഞാന്‍ മാത്രമല്ല മഞ്ജു വാര്യരുള്‍പ്പടെയുള്ള നായികമാരും അദ്ദേഹത്തിന്റെ അഭാവം പ്രകടമായി അറിയുന്നുണ്ട്. രസതന്ത്രം, അച്ചുവിന്റെ അമ്മ തുടങ്ങി താനും സത്യന്‍ അന്തിക്കാടും നേരത്തെ ഒരുമിച്ച സിനിമകളുമായി ഈ ചിത്രത്തെ താരതമ്യപ്പെടുത്തരുത്. ഇതുമൊരു സത്യന്‍ അന്തിക്കാട് ചിത്രം തന്നെയാണ്. എനിക്ക് കിട്ടിയിരിക്കുന്നത് മികച്ച കഥാപാത്രത്തെയാണ്. രണ്ടാം വരവില്‍ ഇത് നല്ലൊരു തുടക്കമാവട്ടെയെന്ന് ആഗ്രഹിക്കുന്നു. നല്ല കഥാപാത്രങ്ങളും സിനിമകളും തന്നെ തേടിയെത്തുമെന്നാണ് കരുതുന്നതെന്നുമായിരുന്നു മീര പറഞ്ഞത്.