ഏറെ കാലങ്ങൾക്ക് ശേഷം ആണ് നടി അനന്യ മലയാളത്തിലേക്ക്മ എത്തുന്നത്. സിനിമകൾ തിരഞ്ഞെടുക്കുന്നതില്‍ വളരെ അധികം സെലക്ടീവാണ് അനന്യ. വിവാഹ ശേഷവും അഭിനയം തുടരുന്ന നടി വര്‍ഷത്തില്‍ ഒരു സിനിമ എന്ന നിലയിലാണ് മുന്നോട്ട് പോവുന്നത്. 2018 ല്‍ പുറത്തിറങ്ങിയ മമ്മൂട്ടിയുടെ കുട്ടനാടന്‍ മാര്‍പ്പാപ്പ എന്ന ചിത്രത്തിലാണ് ഏറ്റവും ഒടുവില്‍ മലയാളികള്‍ അനന്യയെ കണ്ടത്. 2019 ല്‍ ഒരു തെലുങ്ക് ചിത്രവും 2020 ല്‍ ഒരു തമിഴ് ചിത്രവും അനന്യ ചെയ്തു. പൃഥ്വിരാജും ഉണ്ണി മുകുന്ദനും ഒന്നിയ്ക്കുന്ന ഭ്രമം എന്ന ചിത്രമാണ് ഇനി വരാനിരിയ്ക്കുന്നത്. കഴിഞ്ഞദിവസം പുതിയ സന്തോഷം പങ്കിട്ട നടി എത്തിയിരുന്നു. മൂന്ന് വര്‍ഷത്തിന് ശേഷം മലയാളത്തിലേക്ക്, ആദ്യ ചിത്രത്തിന്റെ റിലീസിന് കാത്തിരിക്കുന്ന അനുഭവം മാതൃഭൂമി ന്യൂസിനോടാണ് അനന്യ വ്യക്തമാക്കിയത്. ഇതിനും പിന്നാലെയാണ് ഇപ്പോൾ താരത്തിന്റെ മുൻകാലത്തെ ഒരു അഭിമുഖം വൈറലായി മാറുന്നത്. മൂന്ന് വര്‍ഷത്തിന് ശേഷമാണ് മലയാളത്തില്‍ അനന്യ ഒരു സിനിമയുടെ ഭാഗമാവുന്നത്.
എന്നാൽ ഈ വര്‍ഷങ്ങളിൽ എല്ലാം താന്‍ സിനിമ ചെയ്തിരുന്നു എന്ന് പറയുകയാണ് അനന്യ. മലയാളത്തിലേക്ക് തിരിച്ചുവരാന്‍ നല്ലൊരു തിരക്കഥയ്ക്കായുള്ള കാത്തിരിപ്പായിരുന്നു. അല്ലാതെ ഈ ഗ്യാപ്പിനു പിന്നിൽ മറ്റു കാര്യങ്ങൾ ഇല്ലെന്നും അനന്യ കഴിഞ്ഞ ദിവസം വെളിപ്പെടുത്തിയിരുന്നു. ഉണ്ണി മുകുന്ദന്‍ അവതരിപ്പിക്കുന്ന പോലീസ് ഉദ്യോഗസ്ഥന്റെ ഭാര്യയുടെ വേഷത്തിലാണ് അനന്യ ഭ്രമത്തില്‍ അവതരിപ്പിക്കുന്നത്. 2012 ൽ ആണ് തൃശൂർ സ്വദേശിയായ ആഞ്ജനേയൻ ആണ് വിവാഹം ചെയ്യുന്നത്. ഇവരുടെ വിവാഹവുമായി ബന്ധപ്പെട്ടുകൊണ്ട് നിരവധി ചർച്ചകൾ ആയിരുന്നു അന്ന് അക്കാലത്തു നടന്നത്. കുടുംബവുമായി ബന്ധപ്പെട്ടുകൊണ്ട് ഉണ്ടായ വിഷയങ്ങളെക്കുറിച്ചുമെല്ലാം അനന്യ സംസാരിച്ചിരുന്നു.ചിലപ്പോഴെങ്കിലും നമ്മളെടുക്കുന്ന തീരുമാനങ്ങള്‍ മാതാപിതാക്കളെ വേദനിപ്പിക്കുന്ന സാഹചര്യങ്ങളുണ്ടാകാം. എന്റെ കാര്യത്തിലും അത് തന്നെയാണ് സംഭവിച്ചത് എന്നായിരുന്നു മുൻപ് അനന്യ സംസാരിച്ചത്.
ഞാന്‍ അവരുടെ മകളാണ് എന്ന് പറഞ്ഞു തുടങ്ങുന്ന ഒരു അഭിമുഖം ആണ് വീണ്ടും വൈറലായി മാറുന്നത്. എന്നെ വെറുക്കാന്‍ അവര്‍ക്കോ, അവരെ മറക്കാന്‍ എനിക്കോ കഴിയില്ലെന്ന് അനന്യ പറയുന്നു. അകല്‍ച്ച ഉണ്ടായിരുന്നെങ്കിലും പിണക്കങ്ങളെല്ലാം മറന്ന് ഇപ്പോള്‍ പപ്പയും മമ്മിയും അനിയനും തനിക്കൊപ്പമുണ്ടെന്ന് അനന്യ പറഞ്ഞിട്ടുണ്ട്. ഭര്‍ത്താവായ ആഞ്ജനേയന്‍ തന്റെ ബലമാണെന്നും താരം മുൻപേ വ്യക്തമാക്കിയിരുന്നു. വാഹവുമായി ബന്ധപ്പെട്ടുകൊണ്ട് മാതാപിതാക്കളെ എതിരാക്കിയതിൽ പശ്ചാത്താപം അല്ല മറിച്ചു സങ്കടമാണെന്നു അനന്യ പറഞ്ഞിട്ടുണ്ട്. ആ വേദന കാലമെത്ര കഴിഞ്ഞാലും മായുകയില്ല. ഒറ്റക്ക് ഇരിക്കുന്ന അവസരങ്ങളിൽ കരച്ചിൽ വരും. അച്ഛനെയും അമ്മയെയും ധിക്കരിച്ചു വിവാഹം കഴിച്ചതിന്റെ പേരിൽ ആരും പിന്തുണച്ചിരുന്നില്ലെന്നും നടി വ്യക്തമാക്കിയിട്ടുണ്ട്. അച്ഛനോടും അമ്മയോടും ഉള്ള സ്നേഹം അങ്ങനെ ഒന്നും പൊയ്‌പോകില്ല.
അവരെ കാണണം എന്നുള്ളപ്പോൾ കുടുംബത്തിൽ പോകാറുണ്ട്. എങ്കിലും ചില പ്രയാസങ്ങൾ തങ്ങൾക്കിടയിൽ നിലനിൽക്കുന്നുണ്ട്. ഒരിക്കൽ മുറിഞ്ഞത് കൂട്ടിയോജിപ്പിക്കാൻ സമയം വേണ്ടി വരുമല്ലോ. ഭാവിയിൽ എല്ലാം പരിഹരിക്കപ്പെടും എന്ന വിശ്വാസവും അന്ന് അനന്യ പങ്കിട്ടിരുന്നു. നടിയുടെ ആ വിശ്വാസം ഇപ്പോൾ യാഥാർഥ്യമാവുകയും ചെയ്തു. നന്യയെ വിവാഹം കഴിക്കും മുൻപേ ആഞ്ജനേയന് മറ്റൊരു ബന്ധം ഉണ്ടായിരുന്നതായി വീട്ടുകാർക്ക് അറിയാമായിരുന്നു എന്നും അനന്യ മുൻ അഭിമുഖത്തിൽ പറയുന്നുണ്ട്. ഇക്കാര്യം താൻ അമ്മയോട് പറഞ്ഞിരുന്നതാണ്. ആ സമയത്ത് നിയമപരമായി ആ ബന്ധം വേർപെടുത്തി കഴിഞ്ഞിരുന്നു. അവസാന ചില പേപ്പർ വർക്കുകൾ മാത്രമായിരുന്നു ബാക്കിയെന്നും അനന്യ പറഞ്ഞിട്ടുണ്ട്.