മുല്ലപെരിയാർ വിഷയത്തിൽ പ്രതികരിച്ച നടൻ പ്രിത്വിരാജിന് കിട്ടിയ പണി കണ്ടോ.!!

125 വർഷം പഴക്കമുള്ള മുല്ലപ്പെരിയാർ അണക്കെട്ട് ദുർബലമാണെന്നും പൊളിച്ചുപണിയണമെന്നും ആവശ്യപ്പെട്ട നടൻ പൃഥ്വിരാജ്​ ഉൾപ്പെടെയുള്ളവരുടെ പ്രസ്​താവനക്കെതിരെ തമിഴ്​നാട്ടിൽ പ്രതിഷേധം. തിങ്കളാഴ്​ച തേനി ജില്ല കലക്​ടറേറ്റിന്​ മുന്നിൽ അഖിലേന്ത്യ ഫോർവേഡ്​ ബ്ലോക്ക്​ പ്രവർത്തകർ പൃഥ്വിരാജി​െൻറ കോ,ലം ക,ത്തി,ച്ചു സുപ്രിംകോടതി വിധി നിലനിൽക്കെ തെറ്റിദ്ധാരണജനകമായ പ്രസ്​താവനകളിറക്കിയ നടൻ പൃഥ്വിരാജ്​, അഡ്വ. റസ്സൽ ജോയ്​ എന്നിവർ​െക്കതിരെ ദേ,ശ സു,ര,ക്ഷാ നിയമ പ്രകാരം കേസെടുക്കണമെന്നും ഇതുമായി ബന്ധപ്പെട്ട്​ കലക്​ടർക്കും എസ്​.പിക്കും പരാതി നൽകിയെന്നും സംഘടന ജില്ല സെക്രട്ടറി എസ്​.ആർ ചക്രവർത്തി പറഞ്ഞു.

പൃഥ്വിരാജിന്‍റെ പ്രസ്​താവന തമിഴ്​നാടിന്‍റെ താൽപര്യത്തിനെതിരാണെന്നും തമിഴ്​ സിനിമകളിൽ മലയാളി നടീ-നടൻമാരെ നിരോധിക്കാൻ തമിഴ്​ സിനിമ പ്രൊഡ്യൂസഴേ്​സ്​ അസോസിയേഷനോട്​ ആവശ്യപ്പെടുന്നതായും തമിഴക വാഴ്​വുരിമൈ കക്ഷി നേതാവും എം.എൽ.എയുമായ വേൽമുരുകൻ പ്രസ്​താവിച്ചു. ഫേസ്ബുക്കിലൂടെയാണ് മുല്ലപെരിയാര്‍ വിഷയത്തില്‍ പൃഥ്വിരാജ് പ്രതികരിച്ചത്. 120 വര്‍ഷത്തോളം പഴക്കമുളള ഒരു ഡാം പ്രവര്‍ത്തിക്കുന്നതിന് എന്ത് ഒഴിവുകഴിവ് പറഞ്ഞാലും അത് സമ്മതിക്കാനാവില്ലെന്നും രാഷ്ട്രീയവും സാമ്പത്തികവുമായ കാര്യങ്ങള്‍ മാറ്റിവെച്ച് ശരി എന്തോ അത് ചെയ്യാനുള്ള സമയമായെന്നും പൃഥ്വിരാജ്​ കുറിച്ചിരുന്നു. നമുക്ക് സിസ്റ്റത്തില്‍ മാത്രമേ വിശ്വസിക്കാന്‍ കഴിയൂവെന്നും സിസ്റ്റം ശരിയായ തീരുമാനം എടുക്കണമെന്ന് പ്രാര്‍ഥിക്കാമെന്നും പൃഥ്വിരാജ് വ്യക്തമാക്കിയിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *