അനുപമയുടെ അച്ഛൻ പറഞ്ഞത് കേട്ടോ. ഈ അച്ഛൻ ചെയ്തതല്ലേ ശരി.

സ്വന്തം കുടുംബത്തെ അപമാനത്തിൽ രക്ഷിക്കാനാണ് താൻ ശ്രമിച്ചതെന്ന് അനുപമയുടെ പിതാവ് എസ്.ജയചന്ദ്രൻ. കുഞ്ഞിനെ ദത്ത് നൽകിയത്. അനുപമയുടെ സമ്മതത്തോടെ ആണെന്നും അദ്ദേഹം വ്യക്തമാക്കി.അനുപമയ്ക്ക് മികച്ച വിദ്യാഭ്യാസം നൽകിയിരുന്നു. ഏറെ സ്നേഹവും ലാളനയും പിന്തുണയും നൽകി. ഏതു വെല്ലുവിളികളെയും നേരിടാൻ ഏറെ സ്വാതന്ത്ര്യത്തോടെ ധൈര്യത്തോടെയും ആണ് മകളെ വളർത്തിയത്. ഡിഗ്രി അവസാന വർഷ വേളയിലാണ് മകൾ അജിത്തുമായി പ്രണയത്തിലാവുന്നത്. കരുതലും സ്നേഹവും ആയി ഒരു അച്ഛൻ മകൾ പ്രണയിക്കുന്ന ആളുടെ പശ്ചാത്തല വിവരങ്ങൾ അന്വേഷിക്കും. മകളുടെ തീരുമാനം തെറ്റാണെന്ന് ബോധ്യപ്പെട്ടാൽ എല്ലാ അച്ഛനമ്മമാരും ആ ബന്ധം അവസാനിപ്പിക്കാനാണ് ശ്രമിക്കുക. പ്രണയ ബന്ധത്തെക്കുറിച്ച് അറിഞ്ഞിട്ടും അനുപമയെ കോളേജിലേക്ക് വിട്ടിരുന്നു. അവൾ തെറ്റൊന്നും ചെയ്തില്ല എന്ന് തനിക്ക് ഉറപ്പായിരുന്നു.ജയചന്ദ്രൻ പറഞ്ഞു.

അജിത്ത് വിവാഹിതനായിരുന്നു. അജിത്തിൻ്റെ ആദ്യഭാര്യ മുമ്പ് വിവാഹിതയായിരുന്നു. അവരുടെ കുടുംബജീവിതം തകർത്താണ് അജിത്ത് നസിയയുമായി ബന്ധം സ്ഥാപിച്ചത്. ഈ കാര്യങ്ങളെല്ലാം മകളെ അറിയിച്ചതാണ്. എന്നാൽ അവൾ അതൊന്നും കേൾക്കാൻ തയ്യാറായില്ല. മൂത്ത മകളുടെ വിവാഹത്തിന് മാസങ്ങൾക്ക് മുൻപാണ് അനുപമ ഗർഭിണിയാണെന്ന വിവരം അറിഞ്ഞതും. കാര്യങ്ങളെല്ലാം ഞങ്ങൾ അറിയുമ്പോൾ അനുപമ 8 മാസം ഗർഭിണിയായിരുന്നു. അന്ന് അവളെ പരിചരിക്കാൻ ആരുമുണ്ടായിരുന്നില്ല. അന്ന് കുഞ്ഞിനെ പരിപാലിക്കാവുന്ന സ്ഥിതിയിലായിരുന്നില്ല അനുപമ. കുഞ്ഞിനെ ശിശുക്ഷേമസമിതിയിൽ ഏൽപ്പിക്കാമെന്ന് പ്രസവത്തിനു മുൻപേ തന്നെ ഞങ്ങൾ കൂട്ടായി തീരുമാനിച്ചിരുന്നു.

വിവാഹ ബന്ധത്തിലൂടെ അല്ലാതെ ഒരു കുഞ്ഞിനെ പ്രസവിച്ച നാണക്കേട് ഒഴിവാക്കാൻ അനുപമയും ആഗ്രഹിച്ചിരുന്നു.പ്രസവിച്ച് രണ്ട് ദിവസങ്ങൾക്കുശേഷം ഒക്ടോബർ 25ന് രാത്രിയാണ് ഭാര്യയെയും കൂട്ടി കുഞ്ഞിനെ അമ്മ തൊട്ടിലിലേക്ക് കൈമാറിയത്. ഇതിനുശേഷം എല്ലാം ശാന്തമായി. ഇതിനിടെ മൂത്ത മകളുടെ കല്യാണം കഴിഞ്ഞതായി ജയചന്ദ്രൻ പറയുന്നു. പിന്നീട് 2021 ഏപ്രിലിലാണ് അനുപമ കുട്ടി ആവശ്യപ്പെട്ട് തൻ്റെ അടുക്കൽ എത്തിയത്. കുഞ്ഞിനെ തിരികെ വേണമെങ്കിൽ ശിശുക്ഷേമസമിതിയെ സമീപിക്കാനാണ് അനുപമയോട് പറഞ്ഞത്.ഇതിന് ശേഷം മാത്രമാണ് അജിത്തും അനുപമയും വീണ്ടും ബന്ധപ്പെട്ടിരുന്നുവെന്ന കാര്യമറിഞ്ഞത്. മകളെ സഹായിക്കുക മാത്രമേ ചെയ്തിട്ടുള്ളൂ. കുട്ടിയെ തിരികെ വാങ്ങുന്നതിന ഒരിക്കലും എതിർത്തിട്ടില്ലെന്നും ജയചന്ദ്രൻ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *