പുച്ഛത്തോടെ നോക്കിയവരെ തലകുനിപ്പിച്ച ആ മരണമാസ്സ്‌ അമ്മ ഇതാണ് കൈയടിച്ചു സോഷ്യൽ ലോകം

പുച്ഛത്തോടെ നോക്കിയവരെ തലകുനിപ്പിച്ച ആ മരണ മാസ്സ് അമ്മ ഇതാണ്. 30 വർഷമായി മുനിസിപ്പാലിറ്റിയിലെ തൂപ്പുകാരി ആയി ജോലി ചെയ്തിരുന്ന സുമിത്രാ ദേവിയുടെ വിരമിക്കൽ ചടങ്ങ് ആയിരുന്നു അന്ന്. ജോലിയിലെ അവസാന ദിവസത്തിൽ സഹപ്രവർത്തകരും പ്രദേശവാസികളും ചേർന്നാണ് യാത്രയയപ്പ് ചടങ്ങ് സംഘടിപ്പിച്ചത്. അറുപതുകാരിയായ സുമിത്രാ ദേവിയുടെ മക്കളെയും ചടങ്ങിലേക്ക് ക്ഷണിച്ചിരുന്നു.

പ്രാഥമിക വിദ്യാഭ്യാസം പോലും ലഭിച്ചിട്ടില്ലാത്ത സാധാരണക്കാരിയായ ഒരു തൂപ്പുകാരി. അപ്പോൾ അവരുടെ മക്കളും സാധാരണ കുടുംബത്തിൽ കുഞ്ഞുകുട്ടി മക്കളോടുകൂടി പരാധീനതയിൽ ജീവിക്കുന്നവരാണ് എന്നുമാണ് സംഘാടകർ കരുതിയിരുന്നത്. എന്നാൽ യാഥാർത്ഥ്യം അവരിലൊക്കെ സൃഷ്ടിച്ച ആശ്ചര്യം വാക്കുകളിൽ പകർത്താൻ ആവില്ല. അന്നേ ദിവസം വരെ തൂപ്പുകാരിയെ പുച്ഛത്തോടെ നോക്കിയവർ അവർക്കു മുന്നിൽ ബഹുമാനവും ആദരവും കൊണ്ട് തലകുമ്പിട്ടു.

ആദ്യമെത്തിയത് നീല ബീക്കൺ ഉള്ള ജില്ലാകളക്ടറുടെ കാറാണ്. കാറിൽനിന്നിറങ്ങി മഹേന്ദ്ര കുമാർ ഐഎഎസ് അമ്മ സുമിത്രാ ദേവിയുടെ കാലു തൊട്ടു വണങ്ങി. മഹേന്ദ്രകുമാർ ബിഹാറിലെ സിവാൻ ജില്ലയിലെ കളക്ടർ ആണ്. തൊട്ടു പുറകിലായി രണ്ടു കാറുകളിലുമായി മൂത്തമകൻ വീരേന്ദ്രകുമാർ, റെയിൽവേയിൽ എൻജിനീയർ, രണ്ടാമൻ വീരേന്ദ്രകുമാർ ഡോക്ടറൂം എത്തി അമ്മയെ വണങ്ങി. തന്റെ യാത്രയയപ്പ് ചടങ്ങിൽ മക്കൾ എത്തിയത് അഭിമാനം കൊണ്ട് ആ അമ്മയുടെ കണ്ണുകൾ നിറഞ്ഞൊഴുകി. അതുവരെ പുച്ഛത്തോടെ തൂപ്പുകാരി എന്ന നിലയിൽ നോക്കിക്കണ്ട ജനങ്ങളുടെ തല താഴ്ന്നപ്പോൾ അത്രയും നാൾ തല താഴ്ന്ന അമ്മയുടെ തല അഭിമാനം കൊണ്ട് ഉയർന്നു.

മൂന്നു മക്കളും ആ ചടങ്ങിൽ തങ്ങളെ പഠിപ്പിക്കുവാനും വളർത്തുവാനും അമ്മ കഷ്ടപ്പെട്ട കാര്യങ്ങൾ ഓർത്തു. ഈ ജോലിയിൽ നിന്നും ലഭിച്ച വരുമാനം കൊണ്ടാണ് അമ്മ തങ്ങളെ പഠിപ്പിച്ചതും വളർത്തിയതും, അതുകൊണ്ടുതന്നെ അമ്മ ഇപ്പോഴും ഈ ജോലി ചെയ്യുന്നതിൽ ഞങ്ങൾക്ക് അഭിമാനമേയുള്ളൂ മഹേന്ദ്ര കുമാർ പറയുന്നു. മക്കൾ ഉയർന്ന പദവിയിൽ എത്തിയിട്ടും എന്തുകൊണ്ട് ജോലി ഉപേക്ഷിച്ചില്ല എന്നുള്ളതിനും സുമിത്ര ദേവി ഇതുതന്നെയാണ് പറയുന്നത്.

ഈ ജോലിയിൽ നിന്നും ലഭിച്ച വരുമാനം കൊണ്ടാണ് 3 മക്കളെ പഠിപ്പിച്ചതും വളർത്തിയതും, മക്കളിൽ ഉള്ള പ്രതീക്ഷകൾ വളർത്തുവാൻ സഹായിച്ച ഈ ജോലിയെ തള്ളി പറയുവാൻ അവർ ഒരിക്കലും തയ്യാറായില്ല. തൂപ്പു ജോലി എന്നു കേൾക്കുമ്പോൾ നെറ്റി ചുളിക്കുന്നവർ ഈ അമ്മയെയും മക്കളെയും അറിയുക. അമ്മ തൂപ്പുകാരി ആയി ജോലി എടുത്തത് ഇത്രയും ഉയരത്തിൽ സ്ഥാനമാനങ്ങൾ വഹിക്കുന്ന മക്കൾക്ക് നാണക്കേടില്ല. അഭിമാനം മാത്രമേ ഉള്ളൂ കാരണം, അവർ പട്ടിണി അറിയാതെ വളർന്നതും അല്ലൽ അറിയാതെ പഠിച്ചതും ഈ ജോലിയുടെ കരുത്തിൽ ആയിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *