പാലക്കാട് മെഡിക്കൽ കോളേജിലെ ഈ ഡോക്ടർ ചെയ്തത് കണ്ടോ, കൈയ്യടിച്ച് സോഷ്യൽ മീഡിയ

പാലക്കാട് മെഡിക്കൽ കോളേജിലെ ഈ ഡോക്ടർ ചെയ്തത് കണ്ടോ, കൈയ്യടിച്ച് സോഷ്യൽ മീഡിയ ഏവരുടെയും മനസ് നിറക്കുന്ന ഒരു വീഡിയോയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറൽ ആകുന്നത്.സംഭവം നടന്നത് പാലക്കാടാണ് പാലക്കാട് മെഡിക്കൽ കോളേജിലെ ഡോക്റ്റർ ഡ്യൂട്ടി കഴിഞ്ഞു പോകാൻ ഇറങ്ങാൻ എത്തിയ രോഗിയെ കണ്ടു ഈ ഡോക്റ്റർ ചെയ്ത പ്രവർത്തിയാണ് സോഷ്യൽ മീഡിയയുടെ കയ്യടി ഇപ്പോൾ നേടുന്നത്.ഡ്യൂട്ടി സമയം കഴിഞ്ഞ് കാറിൽ തിരികെ പോകുന്നതിനിടെയാണ് കൈ ഒടിഞ്ഞ് പ്ളാസ്റ്ററിട്ട സ്ത്രീ ഓട്ടോയിൽ വന്നിറങ്ങുന്നത് കാണുന്നത്.

ഇവരെ കണ്ട ഡോക്ടർ കാറിൽ നിന്നിറങ്ങി കാര്യങ്ങൾ തിരക്കിയതിനുശേഷം പരിശോധിച്ച് മരുന്നും എഴുതി നൽകി. ഡോക്ടർ രോഗിയെ വഴിയരികിൽ നിന്ന് പരിശോധിക്കുന്നത് കണ്ട് സമീപത്തുണ്ടായിരുന്ന ആരോ പകർത്തിയ ദൃശ്യങ്ങളാണിപ്പോൾ തരംഗമാകുന്നത്.ദൂരെ നിന്ന് സൂം ചെയ്താണ് ദൃശ്യങ്ങൾ പകർത്തുന്നതെന്നും ജോലി സമയം കഴിഞ്ഞും രോഗിയെ പരിശോധിക്കാൻ സന്നദ്ധരാകുന്ന ഇത്തരം ഡോക്ടർമാരെയാണ് നമുക്കാവശ്യമെന്നും വീഡിയോ പകർത്തിയയാൾ പറയുന്നുണ്ട്. ഒപ്പം ബിഗ് സല്യൂട്ടും നൽകുന്നു. ഒട്ടേറെ പേർ വീഡിയോ പങ്കുവയ്ക്കുകയും ഡോക്ടർക്ക് അഭിനന്ദനം നൽകുകയും ചെയ്തു.ആ വീഡിയോ കാണാം.

Leave a Reply

Your email address will not be published. Required fields are marked *