ലോകത്തിലെ ഏറ്റവും സമ്പന്നരായ വ്യക്തികളുടെ പട്ടികയാണ് ഹുറൂൺ ലിസ്റ്റ്. ഹുറൂൺ ഇന്ത്യറിച്ച് ലിസ്റ്റ് അനുസരിച്ച് ബൈജൂസ് ലേണിംഗ് ആപ്പിൻ്റെ ഉടമസ്ഥനായ ബൈജു രവീന്ദ്രൻ്റെയും കുടുംബത്തിൻ്റെയും സമ്പത്ത് 24,300 കോടി രൂപ ആയിട്ടുണ്ട്.ഇത് മുൻവർഷത്തെ അപേക്ഷിച്ച് 19% ഉയർച്ചയാണ്. എന്നാൽ ഇപ്പോൾ ഈ വമ്പന്മാർക്കൊപ്പം ആഘോഷിക്കപ്പെടുന്ന മറ്റൊരു പേരുകൂടി പുറത്തുവരികയാണ്. ഇന്ത്യയിലെതന്നെ ഏറ്റവും പ്രായംകുറഞ്ഞ കോടീശ്വരൻ. ഇരുപത്തി മൂന്നാമത്തെ വയസ്സിൽ ഹുറൂൺ ലിസ്റ്റിൽ കയറിയ ശാശ്വത് നക്റാണി. ആയിരം കോടിയിലേറെ ഉള്ള സമ്പത്തും ആയിട്ടാണ് നക്റാണി ലിസ്റ്റിൽ ഇടം പിടിച്ചത്.
വ്യാപാരികൾക്ക് തങ്ങളുടെ മാർജിൻ വെട്ടിക്കുറയ്ക്കാത്ത പെയ്മെൻറ് സംവിധാനം കൊണ്ടുവരേണ്ട ആവശ്യകത അദ്ദേഹം തിരിച്ചറിയുന്നത് തൻ്റെ മൂന്നാംവർഷ ഐ ഐ ടി പഠനകാലത്താണ്.ഒന്നു രണ്ടു വർഷമായി പേടിഎം, ഗൂഗിൾ പേ എന്നിവ മേഖലയിൽ സജീവമാണെങ്കിലും ചെറുകിട പ്രയോജനമാകുന്ന ഒരു ആപ്പിന് വിപണിയിൽ അവസരം ഉണ്ടോ എന്ന് നക്രാണി പഠനം നടത്തി. അതൊരു വഴിത്തിരിവായിരുന്നു. ഡൽഹിയിൽ ഐഐടിയിൽ നിന്ന് പഠനം പാതിവഴിയിൽ ഉപേക്ഷിച്ച ശേഷം പത്തൊൻപതാം വയസ്സിൽ നക്രാണി ഭാരത് പേ സ്ഥാപിച്ചു. 2018-ൽ അഷ്ണീർ ഗ്രോബർ, ഭവിക്ക് കൊളാഡിയ എന്നിവരോടൊപ്പം ചേർന്നാണ് ഫിൻ ടെക് ആപ്പായ ഭാരത് പേ ആപ്പ്ക്രാണി സ്ഥാപിച്ചത്.
ചെറുകിടകാർക്കും ഗ്രാമങ്ങളിലെ അക്ഷരാഭ്യാസമില്ലാത്ത കച്ചവടക്കാർക്ക് പോലും ഇത് സാമ്പത്തിക ഇടപാടുകളിൽ വേഗത നൽകി. ഈ രംഗത്ത് വിപ്ലവകരമായ മാറ്റം സൃഷ്ടിക്കാൻ ഇതിന് സാധിച്ചു. ഗൂഗിൾപേ, പേടിഎം തുടങ്ങി 150-ൽ അധികം മറ്റ് യുപിഐ ഉൾപ്പെടെ എല്ലാം പെയ്മെൻറ് ആപ്പുകളും സ്വീകരിക്കുന്നതിന് ഭാരത് പേ വ്യാപാരികൾക്ക് ഒരൊറ്റ ക്യു ആർ കോഡ് വാഗ്ദാനം ചെയ്യുന്നു