പെൺകുട്ടിയുടെ ഇംഗ്ലീഷ് കേട്ട് ഞെട്ടി നടൻ അനുപം ഖേർ, പിന്നീട് നടന്നത് കണ്ടോ.??

ഇന്ദ്രജാലം, പ്രജാ , പ്രണയം എന്നീ ചിത്രങ്ങളിലൂടെയെല്ലാം മലയാളികൾക്ക് സുപരിചിതനായ നടനാണ് അനുപം ഖേർ. പ്രണയത്തിൽ മോഹൻലാലിനൊപ്പം തകർത്തഭിനയിച്ച അനുപം ഖേറിനെ മലയാളികൾ ഇന്നും ഓർക്കുന്നുണ്ട്, ഇപ്പോൾ നേപ്പാളിലാണ് താരം. സൂരജ് ബർജാതിയ സംവിധാനം ചെയ്യുന്ന ഉഞ്ചായി എന്ന സിനിമയുടെ ചിത്രീകരണത്തിനായിട്ടാണ് ഇവിടെ എത്തിയത്. ഇതിനിടയിൽ കാഠ്മണ്ഡുവിൽ നിന്നും താരം പങ്കുവെച്ച ഒരു പെൺകുട്ടിയുടെ വീഡിയോ ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ കൊടൂര വൈറൽ ആയികൊണ്ടിരിക്കുന്നത്. തെരുവിൽ ഭിക്ഷ യാചിക്കുന്ന ആരതി എന്ന ഈ പെൺകുട്ടി . ആരതിയുമായുള്ള അനുപം ഖേറിന്റെ സംഭാഷണം ആണ് വിഡിയോയിൽ ഉള്ളത്. എന്തെങ്കിലും തരണം എന്നുള്ളതായിരുന്നു അദ്ദേഹത്തോട് അവളുടെ ആദ്യ ആവശ്യം. അദ്ദേഹത്തോടൊപ്പം ഒരു ഫോട്ടോ എടുക്കുക എന്നതായിരുന്നു രണ്ടാമത്തെ ആവശ്യം.

അനുപാമിനെ ഞെട്ടിച്ച കാര്യം എന്താണെന്നു വെച്ചാൽ പെൺകുട്ടി സംസാരിച്ചത് നല്ല ഒഴുക്കുള്ള ഇംഗ്ലീഷ് ഭാഷയിൽ ആണെന്നുള്ളതാണ്. സോഷ്യൽ മീഡിയയിൽ ഈ വീഡിയോ പങ്കുവെച്ചു അനുപം ഖേർ എഴുതിയത് ഇങ്ങനെയാണ് . കാത്മണ്ഡുവിലെ ഒരു ക്ഷേത്രത്തിനു പുറത്തു വെച്ചാണ് ഞാൻ ആരതിയെ കണ്ടത്. അവൾ രാജസ്ഥാൻ സ്വദേശിയാണ്. അവളെന്നോട് ഭിക്ഷ ചോദിച്ചു. എന്നോടൊപ്പം നിന്നും ഒരു ചിത്രം എടുക്കട്ടെയെന്നും ചോദിച്ചു. അതിനു ശേഷം അവൾ എന്നോട് സംസാരിക്കാൻ തുടങ്ങി. നല്ല ഒഴുക്കുള്ള ഇംഗ്ലീഷിൽ. പഠനത്തോടുള്ള അവളുടെ അഭിനിവേശം കണ്ടു ഞാൻ അത്ഭുദപ്പെട്ടു.

എന്നും അനുപം കുറിച്ചിട്ടുണ്ട്. താൻ ഭിക്ഷ യാചിച്ചാണ് കഴിയുന്നതെന്നും സ്കൂളിൽ ഒന്നും പോയിട്ടില്ലെന്നും വിഡിയോയിൽ ആരതി പറയുന്നു. ഹിക്ഷ യാചിക്കാൻ വേണ്ടിയാണു കുറച്ചു കുറച്ചായി ഇംഗ്ലീഷ് പഠിച്ചതെന്നും അങ്ങനെ നന്നായി സംസാരിക്കാൻ പഠിച്ചെന്നും കുട്ടി പറയുന്നു, എന്തിനാണ് ഭിക്ഷ എടുക്കുന്നതെന്നു ചോദിച്ചപ്പോൾ തന്റേതു വളരെ പാവപെട്ട കുടുംബമാണെന്നും തനിക്ക് പഠിക്കാൻ പോകാൻ സാധികുന്നിലെന്നും ആയിരുന്നു മറുപടി. നല്ല ഇംഗ്ലീഷിൽ സംസാരിക്കുന്നുണ്ടലൊ ജോലി അന്വേഷിച്ചു കൂടെയെന്ന് താരം അന്വേഷിച്ചു എന്നാൽ എനിക്ക് ആരും ജോലി തരുന്നില്ലെന്നും ഇന്ത്യയിലും ഇതേ സാഹചര്യം ആയതിനാൽ ആണ് സ്പാളിൽ എത്തിയതെന്നും കുട്ടി പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *