മകളെ ഒരു നോക്ക് കാണാൻ ആശുപത്രി വരാന്തയിൽ കണ്ണീരോടെ കാത്തിരുന്ന ലക്ഷ്മി, അത് പറയുന്നു

ഹൃദയം നിറഞ്ഞു തുളുമ്പുന്ന സ്നേഹത്തിന് ഇന്ന് ആറ് വയസ്സ്.മൂകാംബികയും ഗുരുവായൂർ കണ്ണനും ഒരുമിച്ച് നൽകിയ പുണ്യം.അമ്മയുടെ പൊന്നുമൊന്നിച്ചുള്ള ഓരോ ദിവസവും അമ്മയ്ക്കത്ഭുതമാണ്. ഒന്ന് കാണാൻ കൊതിച്ച് N IC U വരാന്തയിൽ കാത്തു നിന്ന ദിവസങ്ങൾ എനിക്കോർമ്മ വരും. ഈ കുഞ്ഞിക്കാലിൽ ഒന്ന് തൊട്ടോട്ടെ എന്ന് കെഞ്ചിയ കാര്യം ഓർമ്മവരും… ഡയപ്പറോ മരുന്നോ അങ്ങനെ എന്തെങ്കിലും തരാൻ എന്ന വ്യാജേന ഒന്ന് കൂടി കാണാനുള്ള കൊതിയോടെ N I C U വിന്റെ ഉള്ളിലേക്ക് ഞാനും അച്ഛനും വരാറുണ്ടായിരുന്നു… എനിക്കറിയാം മാസം തികയാതെ ജനിച്ച എല്ലാ കുഞ്ഞുങ്ങളുടെയും മാതാപിതാക്കൾ ഇതേ അവസ്ഥയിലൂടെ കടന്നു പോയിട്ടുണ്ടാവും എന്ന്…..

ഇന്ന് ഞാൻ അനുഭവിക്കുന്ന അളവറ്റ ആനന്ദത്തിനു പരിധികളില്ല പൊന്നേ… തുലാം മാസത്തിലെ പൂരം ഇത്തവണ നവംബർ ഒന്നിന് ആയിരുന്നു. ഈ ആറ് വർഷവും വൈക്കത്തപ്പന്റെ മുന്നിൽ ആയിരുന്നു പിറന്നാൾ ആഘോഷം. കൊറോണ ആഘോഷമാക്കാൻ സമ്മതിക്കാഞ്ഞ Birthday ഇത്തവണ ചെറുതായി ആഘോഷിക്കാൻ ആണ് തീരുമാനം….എല്ലാവരും മാതു നെ അനുഗ്രഹിക്കണം. അമ്മയുടെ തങ്കം ദീർഘായുസ്സ് ആയി ഇരിക്കട്ടെ, ഭക്തിയുള്ള കുഞ്ഞായി വളരട്ടെ, എല്ലാവരോടും സ്നേഹം ഉള്ള കുഞ്ഞാവട്ടെ ….. മണ്ണിനെയും പ്രകൃതിയെയും അറിഞ്ഞു വളരാൻ എന്റെ മകൾക്ക് കഴിയട്ടെ.

Leave a Reply

Your email address will not be published. Required fields are marked *