മലയാള സിനിമക്ക് മറ്റൊരു നഷ്ടം കൂടി, പ്രിയ നടൻ വിടവാങ്ങി, കണ്ണീരോടെ താരങ്ങൾ.!!

ആദ്യകാല സിനിമാ നടനും നാടക പ്രവർത്തകനുമായ ആലപ്പി ലത്തീഫ് അ,ന്ത,രി,ച്ചു. ചുങ്കം പുത്തൻ പുരയ്ക്കൽ ലത്തീഫ് എന്നാണ് മുഴുവൻ പേര്. വാർദ്ധക്യസഹജമായ അസുഖത്തെ തുടർന്നായിരുന്നു അ,ന്ത്യം. ചെറുപ്പകാലത്ത്​ നാടകാഭിനയം, ചെറുകഥ എഴുത്ത്​ തുടങ്ങിയ മേഖലകളിൽ തിളങ്ങിയിരുന്ന ലത്തീഫിനെ കുഞ്ചാക്കോയുടെ ഉദയാ സ്​റ്റുഡിയോയിൽ എത്തിച്ചത് തിരക്കഥാകൃത്ത്​ ശാരംഗപാണിയുമായുള്ള സൗഹൃദമാണ്. അക്കാലത്ത്​ പുറത്തിറങ്ങിയ ഉദയായുടെ ഉമ്മ, ആരോമലുണ്ണി, കണ്ണപ്പനുണ്ണി ചിത്രങ്ങളിലും നവോദയ അപ്പച്ച​ന്റെ തച്ചോളി അമ്പു, കടത്തനാട്ടുമാക്കം, മാമാങ്കം, തീക്കടൻ തുടങ്ങിയ ചിത്രങ്ങളിലും അദ്ദേഹം വേഷമിട്ടിട്ടുണ്ട്. ഉദയാ സ്റ്റുഡിയോയിലെ അഭിനയകാലത്ത്​ നടന്മാരായ നസീർ, ഉമ്മർ എന്നിവരുമായി അടുത്ത സൗഹൃദമുണ്ടായിരുന്നു.

നടന്മാരായ സുകുമാരൻ, രതീഷ്​, അമാൻ ​നവോദയ എന്നിവർക്കൊപ്പം ‘തീക്കടൽ’ സിനിമയിൽ ‘അടിച്ചങ്ങ്​ പൂസായി…..’ എന്ന ഗാനരംഗത്തിൽ ശ്രദ്ധേയമായ വേഷമണിഞ്ഞു. സിനിമാഭിനയം നിർത്തിയ ശേഷം ആലപ്പുഴയിൽ വലിയകുളത്ത്​ പുരാവസ്തു വ്യാപാരവും ടാക്സി ഹൗസും നടത്തുകയായിരുന്നു. ഭാര്യ: ബീമ. മക്കൾ: ബീന, ഹാസ്​ലിം, നൈസാം, ഷാഹിർ (ദുബായ്). മരുമക്കൾ: ഷാജി (ദുബായ്), കെ.എസ്​. അനീഷ (ട്രേഡിംഗ്​ കമ്പനി, ആലപ്പുഴ), മുംതാസ്​ (വിവൺ ഹോസ്​പിറ്റൽ). ആലപ്പുഴ മസ്​താൻപള്ളി കിഴക്കേ ജുമാമസ്​ജിദിൽ ക,ബ,റ,ട,ക്കി.

Leave a Reply

Your email address will not be published. Required fields are marked *