കോട്ടയം വൈക്കത്ത് ഒരു കുടുംബത്തിന് സംഭവിച്ചത്, നടുക്കം മാറാതെ ഒരു നാട്

ചേമ്പ് ബ്രഹ്മമംഗലത് നാലംഗ കുടുംബം ആസിഡ് കഴിച്ചു ജീവൻ ഒടുക്കാൻ ശ്രമിച്ചതിൽ മൂന്നുപേർ മ,രി,ച്ചു.കല്യാണ പന്തൽ ഒരുക്കങ്ങള്‍ നടക്കേണ്ട വീട്ടു മുറ്റത്ത് കല്യാണ പെണ്ണിന്റെയും മാതാ പിതാക്കളുടെയും മൃതദേഹങ്ങള്‍ആണ് എത്തിക്കേണ്ടത് എന്ന് സങ്കടത്തിൽ നിൽക്കുകയാണ് സുകുമാരന്റെ സഹോദരൻ സന്തോഷ്.അടുത്ത മാസം പന്ത്രണ്ടിന് ജേഷ്ടൻ സുകുമാരന്റെ മൂത്ത മകൾ സൂര്യയുടെ വിവാഹം നിശ്ചയിച്ചിരിക്കുകയായിരുന്നു.എറണാകുളം സ്വാദേശിയായ യുവാവിന്റെ വിവാഹ ആലോചന ഉറപ്പിച്ചതോടെ കുടുംബത്തിൽ സന്തോഷമായിരുന്നു.ജേഷ്ടന്റെ കുടുംബത്തിന്റെ സാമ്പത്തിക സ്ഥിതി പരിതാപകരമായിട്ടും വിവാഹം കഴിക്കാൻ ഏറെ സന്തോഷത്തോടെ വന്ന സുഹൃത്തിനെ എല്ലാവർക്കും വളരെ ഇഷ്ടമായിരുന്നു.ഏറെ സന്തോഷത്തോടെ കാര്യങ്ങൾ മുന്നോട്ട് പോവുന്നതിന് ഇടയിൽ സൂര്യയ്ക് കോവിഡ് ബാധിച്ചനിലാണ് കാര്യങ്ങൾ അകെ താറുമാറായത്.

കോവിഡ് മാറിയിട്ടും സൂര്യയുടെ ശാരീരിക അവശതകൾ മാറാതെ നിന്നു.കല്യാണം അടുത്ത് വരുന്നതിന് ഇടയിൽ മകൾക് അസുഖം ബാധിച്ചത് സുകുമാരനേയും ഭാര്യാ സിനിയെയും വലിയ പിരിമുറുക്കത്തിൽ ആക്കിയിരുന്നു.ഇതിനിടെ ഡോക്ടറുടെ നിർദേശ പ്രകാരം വിവാഹം മൂന്ന് മാസത്തേക് നീട്ടി വെക്കാനും ബന്ധുക്കൾ തീരുമാനിച്ചു.ബന്ധുക്കൾ ഈ കാര്യം വരന്റെ വീട്ടുകാരെ അറിയിച്ചപ്പോൾ വരൻ വിവാഹം നീട്ടി വെക്കാൻ തയാറായി.നാട്ടിലെ ചെറുപ്പക്കാരുടെ കൂട്ടായ്മ്മയായ ചങ്ങാതി കൂട്ടവും സുകുമാരനറെ സന്തോഷ് അടക്കമുള്ള സഹോദരങ്ങളും പറ്റാവുന്ന സഹായങ്ങൾ ചയ്തു മംഗളമാകാൻ ഒരുങ്ങി.കഴിഞ്ഞ ദിവസം വൈദ്യ പരിശോധനയിൽ ജേഷ്ടന് സുകുമാരന് പ്രമേഹം സ്ഥിതികരിച്ചത് ഏറെ വിഷമിപ്പിച്ചതായി സഹോദരൻ സന്തോഷ് പറയുന്നു.എന്നാൽ വിവാഹം നീട്ടി വെക്കണം എന്ന സുകുമാരന്റെയും ബന്ധുക്കളുടയും ആവിശ്യം വരന്റെ വീട്ടുകാർ എതിർത്തിരുന്നുവെന്നും സ്ഥിതികരിക്കാത്ത റിപോർട്ടുകൾ പറയുന്നു. ഇതിന്റെ മനോവിഷമമായിരിക്കും ആസിഡ് കഴിച്ചു ആത്മഹത്യക് ശ്രമിച്ചത് എന്നും പറയുന്നു എന്നാൽ ഈ റിപോർട്ടുകൾ സ്ഥിതികരിച്ചിട്ടില്ല.

Leave a Reply

Your email address will not be published. Required fields are marked *