മലയാള സിനിമക്ക് മറ്റൊരു വലിയ നഷ്ടം കൂടി, ആരാധകരുടെ പ്രിയ നടി വിടവാങ്ങി.!!

നടൻ നെടുമുടി വേണുവിൻ്റെ മ.ര.ണം ഏൽപ്പിച്ച വേദനയിൽ നിന്നും മലയാള സിനിമ മുക്തമാകും മുമ്പാണ് നടി കെപിഎസ് സി ലളിത ആശുപത്രിയിലെ തീ.വ്ര.പരി.ച.രണ വിഭാഗത്തിലാണ് ഉള്ള വാർത്തകൾ പുറത്തെത്തിയത്. നടിയുടെ തിരിച്ചുവരവിനായി പ്രാർത്ഥനയോടെ കാത്തിരിക്കുകയാണ് ആരാധകർ ഇപ്പോൾ.എന്നാൽ ഇപ്പോൾ സങ്കടപ്പെടുത്തുന്ന മറ്റൊരു മ.ര.ണ.വാ.ർത്തയാണ് എത്തുന്നത്. വിവിധ ജനപ്രിയ ചിത്രങ്ങളിലെ അമ്മ വേഷം കൈകാര്യം ചെയ്ത മലയാളി മനസ്സിൽ ഇടംനേടിയ പ്രിയനടി ഇന്ന് അ.ന്ത.രി.ച്ചി.രിക്കുകയാണ്. പ്രശസ്ത നാടക, ടിവി ,ചലച്ചിത്രനടി കോഴിക്കോട് ശാരദയാണ് ഇന്ന് വിടപറഞ്ഞത്. 84 വയസ്സായിരുന്നു. കോഴിക്കോട് മെഡിക്കൽ കോളേജിൽ ചികിത്സയിലായിരുന്നു അവർ. ഹൃദയാഘാതത്തെ തുടർന്നായിരുന്നു അ.ന്ത്യം..

നാടകങ്ങളിൽ അഭിനയിച്ചു കൊണ്ടായിരുന്നു കോഴിക്കോട് സ്വദേശിയായ ശാരദ അഭിനയജീവിതത്തിന് തുടക്കമിടുന്നത്. 1979-ൽ പുറത്തിറങ്ങിയ അംഗകുറി എന്ന സിനിമയിലാണ് ആദ്യം അഭിനയിച്ചത്. ഐവി ശശി സംവിധാനം ചെയ്ത അനുബന്ധം, നാല്കവല, അന്യരുടെ ഭൂമി എന്നീ ചിത്രങ്ങളിൽ അഭിനയിച്ചു. ഉത്സവപിറ്റേന്ന്, സദയം, സല്ലാപം, കിളിച്ചുണ്ടൻ മാമ്പഴം, അമ്മക്കിളിക്കൂട്, നന്ദനം, യുഗപുരുഷൻ കുട്ടിസ്രാങ്ക് എന്നിവ ഉൾപ്പെടെ എൺപതോളം ചിത്രങ്ങളിൽ ശാരദ അഭിനയിച്ചിട്ടുണ്ട്. ഭൂരിഭാഗം സിനിമകളിലും ചെറിയ വേഷക്കളിലായിരുന്നു അഭിനയിച്ചിരുന്നത്. സിനിമകൾ കൂടാതെ ടെലിവിഷൻ സീരിയലുകളിലും സജീവമായിരുന്നു. നീലക്കുയിൽ എന്ന സീരിയലിലും വീട്ടുജോലിക്കാരിയുടെ റോളിൽ താരം തിളങ്ങിയിരുന്നു. നിരവധി താരങ്ങൾ കോഴിക്കോട് ശാരദയ്ക്ക് അ.ന്ത്യാ.ഞ്ജ.ലി അർപ്പിച്ചു രംഗത്തെത്തി. ശാരദയുടെ ഭർത്താവ് കെ പി ഉമ്മർ പഴയകാല നാടക പ്രവർത്തകനും , 60-ൽ കൂടുതൽ സിനിമകളിൽ അഭിനയിച്ച മികച്ച ഒരു അഭിനേതാവും, ഒരു എഴുത്തുകാരനും, സിനിമ പ്രൊഡക്ഷൻ കൺട്രോളറും കൂടിയായിരുന്നു. ഇവരുടേത് പ്രണയവിവാഹമായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *