വീടിനുള്ളിൽ മകളെ തടവിലിട്ട് ഒരു അമ്മ, കാരണമറിഞ്ഞാൽ കണ്ണുനിറയും.!!

വീടിനുള്ളിൽ ഇരുമ്പു കൊണ്ട് വാതിൽ ഉണ്ടാക്കി മകളെ അതിനുള്ളിൽ പൂട്ടി ഇരിക്കുകയാണ് കാസറഗോഡ് വിദ്യാനഗറിൽ ഒരു ‘അമ്മ. എൻഡോ സൾഫാൻ ദുരിത ബാധിത ആയ മകൾ അഞ്ജലിയുടെ മനോ നില തെറ്റുമ്പോൾ നിയന്ത്രിക്കാൻ കഴിയാതെ ആയപ്പോൾ ആണ് ‘അമ്മ രാജേശ്വരിക്ക് ഇങ്ങനെ ചെയേണ്ടി വന്നത്. കഴിഞ്ഞ എട്ടു വര്ഷം ആയി ഇരുമ്പു വാതിലിന്റെ ഉള്ളിലുള്ള റൂമിൽ ആണ് ഇരുപതു വയസ്സ് കാരി ആയ അഞ്ജലി ജീവിക്കുന്നത്. കാസറഗോഡുള്ള നിരവധി കുട്ടികളെ പോലെ തന്നെ അഞ്ജലിയും എൻഡോ സൾഫാൻ വിതച്ച വാൻ ദുരന്തത്തിന്റെ ഇര ആണ്. ഓട്ടിസം ബാധിച്ചത് ആണെന്ന് ആൺ ഡോക്ടർമാർ പറയുന്നത്. അഞ്ജലി ചെറുതായപ്പോൾ അമ്മക്ക് പിടിച്ചു നിർത്താൻ ആവുമായിരുന്നു എങ്കിൽ ഇപ്പോൾ സ്ഥിതി പാടെ മാറിയിരിക്കുന്നു.


വലുതായ അഞ്ജലി അടുത്ത ചെല്ലുന്നവരെ ഒക്കെ ഉപദ്രവിക്കും. ആരെയും കിട്ടിയില്ലെങ്കിൽ, സ്വയം ശരീരത്തിൽ കടിച്ചു മുറിവ് ആക്കും. കയ്യിലെ കറുത്ത പാടുകൾ എല്ലാം കാണിച്ചു അവളുടെ ‘അമ്മ ദയനീയം ആയി പറയുന്നു. ഈ പാടുകൾ എല്ലാം തന്നെ അവൾ സ്വയം കടിച്ചു മുറിച്ചു കരിഞ്ഞു ഉണങ്ങിയതാണ്. ചോറ് കൊടുത്താൽ എറിഞ്ഞു കളയും. ഒരു ശബ്ദം ഉണ്ടാക്കികൊണ്ടേ ഇരിക്കും. ഇതെല്ലം കാരണം, വീടിനുള്ളിൽ ഉണ്ടാക്കിയ ഇരുമ്പു വാതിലിന്റെ ഉള്ളിൽ ഉള്ള റൂമിൽ അമ്മയുടെ കണ്മുന്നിൽ തന്നെ ആണ് അഞ്ജലി കഴിയുന്നത്. കുളിപ്പിക്കാനും ആഹാരം കൊടുക്കാനുമൊക്കെ പുറത്തേക്കു കൊണ്ട് വരും. അപ്പോഴെല്ലാം സഹായം വേണം. കുളിപ്പിക്കുമ്പോളൊക്കെ ഉപദ്രവിക്കും. അങ്ങനെ പല തവണ താൻ തറയിൽ വീണിട്ടുണ്ട് എന്ന ആ ‘അമ്മ പറയുന്നു.

Leave a Reply

Your email address will not be published. Required fields are marked *