നടി ശ്രീകല ശശിധരന്റെ വീട്ടിൽ നടന്നത് കണ്ടോ, നടുങ്ങി താരം.!!

പ്രമുഖ സീരിയിൽ നടി ശ്രീകല ശശിധരന്റെ വീട്ടിൽ മോഷണം. സ്വർണാഭരണങ്ങൾ നഷ്ടമായി. കണ്ണൂർ ചെറുകുന്നിലുള്ള താരത്തിന്റെ വീട്ടിലാണ് മോഷണം നടന്നത്. സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചു. വിവാഹ ശേഷം സോഫ്റ്റ്‌വെയർ എൻജിനീയറായ ഭർത്താവിനൊപ്പം ലണ്ടനിലാണ് ശ്രീകലയുടെ താമസം. കൊറോണയെ തുടർന്ന് അടുത്തിടെ താരം നാട്ടിലെത്തിയിരുന്നു. എന്നാൽ മോഷണ വിവരം അറിഞ്ഞിരുന്നില്ല. കഴിഞ്ഞ ദിവസം ചെറുകുന്നിൽ എത്തിയപ്പോഴാണ് മോഷണം നടന്നതായി അറിഞ്ഞത്. തുടർന്ന് വിവരം പോലീസിനെ അറിയിക്കുകയായിരുന്നു. 15 പവൻ സ്വർണാഭരണങ്ങളാണ് ശ്രീകലയുടെ വീട്ടിൽ നിന്നും നഷ്ടമായത്.

മുൻവാതിൽ കുത്തിപ്പൊളിച്ചാണ് മോഷ്ടാക്കൾ വീടിനകത്തു കടന്ന് മോഷണം നടത്തിയിരിക്കുന്നത്. പരാതിയുടെ അടിസ്ഥാനത്തിൽ വിരലടയാള വിദഗ്ധരെത്തി വീട്ടിൽ പരിശോധന നടത്തി. പരിസാരവാസികളെയും, ശ്രീകലയുടെ വീടുമായി അടുപ്പമുള്ളവരെയും കേന്ദ്രീകരിച്ചാണ് നിലവിൽ അന്വേഷണം പുരോഗമിക്കുന്നത്. മോഷ്ടാവിനായി പ്രദേശത്തെ സിസിടിവി ദൃശ്യങ്ങൾ പോലീസ് പരിശോധിക്കുന്നുണ്ട്. പ്രദേശവാസികളിൽ നിന്നും പോലീസ് മൊഴിയെടുത്തിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *