അനുപമയുടെകുഞ്ഞിനെ ദത്തെടുത്ത ആന്ധ്രദമ്പതികളില്‍നിന്നു കുഞ്ഞിനെ തിരിച്ചുവാങ്ങാന്‍ചെന്നപ്പോള്‍ . അനുപമ എന്ന ‘അമ്മ അറിയാതെ ദത്തു നൽകിയ കുഞ്ഞിനെ ആന്ധ്രായിൽ ദത്തെടുത്ത മാതാപിതാക്കളുടെ അരികിൽ നിന്നും കേരളത്തിലേക്ക് എത്തിച്ചിരിക്കുകയാണ്.വിവാദത്തിൽ ഉൾപ്പെട്ട കുഞ്ഞിനെ തിരികെ എത്തിക്കാൻ ആന്ധ്രായിലെ വിജയ് വാടയിൽ എത്തിയ ഉദോഗസ്ഥ സംഘം സാക്ഷി ആയത് വികാര നിർഭരമായ രംഗങ്ങൾക്കാണ്.ജില്ലാ ക്രൈം ബ്രാഞ്ചിലെ രണ്ടു എസ് ഐ മാരും ഉദോഗസ്ഥയും ശിശു ക്ഷേമ ഉദോഗസ്ഥയുമാണ് സംഘത്തിൽ ഉണ്ടായിരുന്നത് വിജയ് വാഡയിലെ അദ്ധ്യാപിക ദമ്പതികൾ ആണ് അനുപമയുടെ കുഞ്ഞിനെ ദത്തെടുത്തത്.കുട്ടികൾ ഇല്ലാതെ നീറിയ അവർ നാല് വര്ഷം മുൻപാണ് ഒരു കുട്ടിയെ ദത്തെടുക്കാൻ വേണ്ടി തീരുമാനിച്ചത്.
ദത്തെടുപ്പ് നൂലാമാല എല്ലാം പിന്നിട്ടു അവരുടെ കൈകളിൽ കുട്ടി എത്തിയത് ഈ വര്ഷം ആഗസ്റ്റ് ഏഴിന് ആയിരുന്നു.കുട്ടിയെ കിട്ടിയ നാളുകൾക്ക് അകം തന്നെ അവർ ഗ്രാമത്തിൽ നിന്നും പട്ടണത്തിലേക്ക് ചേക്കേറി.കുട്ടി തങ്ങളുടേത് അല്ല എന്ന് ആരും അറിയരുത് കുഞ്ഞിനെ മികച്ച വിദ്യഭ്യാസം നൽകണം എന്നിവ എല്ലാം മുന്നിൽ കണ്ടു കൊണ്ട് ആയിരുന്നു ഈ കൂടുമാറ്റം.കുഞ്ഞിനെ ആദ്യമായി കൊണ്ട് നെഞ്ചോടു ചേർത്തപ്പോൾ ആ അമ്മയും അച്ഛനും കരുതിയിട്ടുണ്ടാകില്ല ഇനി ആ അവനെ വേര്പിരിയുമെന്ന്.അവരുടെ ലോകവും മൂന്നു മാസ കാലം ആ കുഞ്ഞു മാത്രം ആയിരുന്നു ഇതിനു ഇടയിലാണ് വിവാദം ഉണ്ടായത്.കുട്ടിയെ കൈമാറണം എന്ന് ശിശു ക്ഷേമ സമിതി യുടെ നിർദേശം ദത്തെടുത്ത അദ്ധ്യാപിക ദമ്പതികളെ നേരത്തെ തന്നെ അറിയിച്ചിരുന്നു.ഈ വാർത്തയുടെ പൂർണ വിശേഷം അറിയുന്നതിന് വേണ്ടി താഴെ കാണുന്ന വീഡിയോ കാണുക.