പ്രണയത്തിന്റെ സ്മാരകമായി ഇന്നും ലോകത്തിൽ നില നിൽക്കുന്ന ഒരു അത്ഭുതമാണ് താജ്മഹൽ. നിനക്ക് വേണ്ടി ഞാൻ ഒരു താജ്മഹൽ പണിയും എന്ന് തമാശയിൽ പറയുന്ന പങ്കാളികളും കുറവായിരിക്കും. എന്നാൽ അങ്ങനെ ഒന്ന് തന്റെ ഭാര്യക്ക് വേണ്ടി നിർമ്മിച്ച് നൽകിയിരിക്കുകയാണ് ഈ ഭർത്താവ്. മധ്യപ്രദേഷിലാണ് ഈ താജ്മഹൽ 2.0 ഉള്ളത്. മധ്യപ്രദേശിലെ ബുർഹാൻപൂരിലെ ആനന്ദ് ചോക്ലയാണ് താജ്മഹലിന്റെ രൂപത്തിൽ ഭാര്യക്കായി വീട് ഒരുക്കിയത്. 4 കിടപ്പുമുറികൾ ഒരുങ്ങിയ വീട് പണിയാൻ മൂന്ന് വര്ഷം എടുത്തു. ബംഗാളിലെയും ഇൻഡോറിലെയും ശിൽപ്പികൾ വരുത്തിയാണ് പണി പൂർത്തിയാക്കിയത് . യഥാർത്ഥ താജ്മഹലിനെ കുറിച്ച് നന്നായി പഠിച്ച ശേഷമാണ് ഇത്തരം ഒന്ന് പണിയാൻ ഒരുങ്ങിയത് എന്ന് വീട്ടുടമ പറയുന്നു.
29 അടി ഉയരമാണ് വീടിനെ വലിയ ഹാൾ താഴത്തെ നിലയിൽ രണ്ടു കിടപ്പു മുറി മുകളിൽ രണ്ടു കിടപ്പുമുറി വായന ശാല പ്രാർത്ഥന മുറി എന്നിവയും വീട്ടിലുണ്ട് വീടിന്റെ അകം മനോഹരമാക്കാൻ രാജസ്ഥാനിൽ നിന്നും മുബൈയിൽ നിന്നും കലാകാരൻ മാരെ വരുത്തി ആണ് പണി കഴിപ്പിച്ചത്.