രജിസ്റ്റര്‍ മാരേജ് ചെയ്തിട്ട് രണ്ടുപേരും രണ്ടുവഴിക്ക് പോയി വിവാഹത്തെപറ്റി മാലാപാര്‍വ്വതി പറയുന്നത്

മലയാളത്തിലെ ശ്രദ്ധേയയായ നടിയാണ് മാല പാര്‍വ്വതി. നടി എന്നതിലുപരി സമകാലിക വിഷയങ്ങളില്‍ നിരന്തര ഇടപെടല്‍ നടത്തി സോഷ്യല്‍മീഡിയയില്‍ സജീവവുമാണ് താരം. എന്നാൽ ഇപ്പോൾ തന്റെ മുപ്പതാം വിവാഹ വാര്‍ഷികം ആഘോഷിക്കുകയാണ് മാല. നടി തന്നെയാണ് ഫേസ്ബുക്കിലൂടെ പങ്കുവെച്ച കുറിപ്പിലൂടെ വിശേഷം പങ്കുവെച്ചത്.

മാലാ പാര്‍വതിയുടെ ഭര്‍ത്താവ് സതീശന്‍ ബാലന്‍ ’30 വര്‍ഷം! കൂട്ടിന്റെ, സന്തോഷത്തിന്റെ, സ്‌നേഹത്തിന്റെ 30 വര്‍ഷം. വര്‍ഷം പോകുന്നതറിയുന്നില്ല. എന്നായിരുന്നു ഫേസ്ബുക്കില്‍ എഴുതിയ കുറിപ്പില്‍ പറഞ്ഞിരിക്കുന്നത്. സതീശന്‍ പോസ്റ്റ് ചെയ്തിരുന്നത് ഭാര്യയും ഭര്‍ത്താവും ഒന്നിച്ച്‌ നില്‍ക്കുന്നൊരു ചിത്രമായിരുന്നു. പിന്നാലെ ഇതേ പോസ്റ്റ് ഷെയര്‍ ചെയ്ത് മാലാ പാര്‍വതിയും എത്തി. രജിസ്റ്റര്‍ മാര്യജ് നടന്നത് 30 വര്‍ഷത്തിന് മുമ്ബ് ഇതേ ദിവസം. റജിസ്റ്റര്‍ ചെയ്ത് ഞങ്ങള്‍ രണ്ട് വഴിക്ക് പോയി. 1991 ഡിസംബര്‍ 9 വരെ വീണ്ടും കാത്തിരുന്നു കല്യാണത്തിന്. ജീവിതത്തില്‍ എടുത്ത ഏറ്റവും നല്ല തീരുമാനം’ എന്നുമാണ് മാലാ പാര്‍വതി തുറന്ന് പറയുന്നത്. ഇതോടെയാണ് താരത്തിന്റെ വിവാഹവാര്‍ഷികത്തെ കുറിച്ചുള്ള കാര്യം പുറംലോകം അറിയുന്നത് കേരള സര്‍ക്കാരിലെ സി-ഡിഐടിയില്‍ (സീഡിറ്റ്) ജോലി ചെയ്യുകയായിരുന്നു സതീശന്‍.

പ്രീ-ബിരുദം തിരുവനന്തപുരത്തെ ഓള്‍ സെയിന്റ്‌സ് കോളേജില്‍ നിന്ന് പൂര്‍ത്തിയാക്കിയ ശേഷം മാലാ പാര്‍വതി യൂണിവേഴ്സിറ്റി യൂണിയന്‍ കൗണ്‍സിലറാകുകയായിരുന്നു. സൈക്കോളജിയില്‍ തിരുവനന്തപുരത്തെ ഗവണ്‍മെന്റ് കോളേജ് ഫോര്‍ വുമണില്‍ നിന്ന് ബിരുദം കരസ്ഥമാക്കുകയും ചെയ്‌തു കേരള സര്‍വകലാശാലയുടെ കാര്യവട്ടം കാമ്ബസില്‍ നിന്നും സൈക്കോളജിയില്‍ എം.എ, എം.ഫില്‍ ,എന്നിവ പൂര്‍ത്തിയാക്കി . അതിന് ശേഷം എല്‍എല്‍ബി തിരുവനന്തപുരത്തെ കേരള ലോ അക്കാദമി ലോ കോളേജില്‍ നിന്നും പൂര്‍ത്തിയാക്കി. മാലാ പാര്‍വതി അഭിനയ രംഗത്തേക്ക് ചുവട് വയ്ക്കുന്നത് 2007 ലായിരുന്നു. തുടർന്ന് നിരവധി സിനിമകളുടെ ഭാഗമാവുകയും ചെയ്തു.

എകെ ശശീന്ദ്രൻെറ വിവാദത്തിൽ ശക്തമായ വിമ‍ർശനവുമായി നടിയും സാമൂഹ്യ പ്രവ‍ർത്തകയുമായ മാലപാ‍‍ർവതി. മലയാളിക്ക് വിഷയം പെണ്ണാണ് . ആ അറിവാണ് ഈ കച്ചവടക്കാരുടെ ബലമെന്ന് പാ‍ർവതി തുറന്നടിക്കുന്നു. പ്രണയമാണ് എന്ന് പറഞ്ഞ് ഒരു വർഷത്തോളം ഫോൺ വിളിച്ചും നേരിൽ കണ്ടും വിശ്വസിപ്പിച്ചതിന് ശേഷം ആ ഫോൺ സംഭാഷണം റെക്കോർഡ് ചെയ്ത് സംപ്രേക്ഷണം ചെയ്താൽ കേരളത്തിലെ സദാചാര കുതുകികൾ എല്ലാവരും ചേർന്ന് ആ ഫോൺ സംഭാഷണത്തിൽ കുടുങ്ങിയ ആളെ അതാരായാലും തല്ലി കൊന്നോളും എന്ന് എല്ലാവർക്കും അറിയാം. അങ്ങനെ ഇതൊരു ബിസിനസ്സ് ഫോർമുലയാക്കി മനസ്സിയാക്കി ക്കൊണ്ടാണ് പ്രസ്തുത മാദ്ധ്യമം തയ്യാറെടുപ്പുകൾ നടത്തിയത്. അങ്ങനെ ആദ്യ ഇരയായി ഒരു മന്ത്രിയെ തിരഞ്ഞെടുത്തു. ആ മന്ത്രി കസേരയ്ക്കാണെങ്കിൽ ആവശ്യക്കാരുണ്ടായിരുന്നു താനും. മന്ത്രിയെ ഒഴിവാക്കി തരാം. തന്നാൽ? ഒഴിയുന്ന മന്ത്രി കസേരയ്ക്ക് വിലയുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *