മലയാള സിനിമക്ക് ഇത് മറ്റൊരു നഷ്ടം, തിയേറ്റർ ഉടമ കൂടിയ പ്രിയ താരം അ,ന്ത,രി,ച്ചു.!!

എസ്.എൻ.ഡി.പി യോഗം കോഴിക്കോട് സിറ്റി യൂണിയൻ കൺവീനറും ബി.ഡി.ജെ.എസ് ജില്ലാ ട്രഷററും ചലച്ചിത്ര നിർമ്മാതാവുമായ സതീഷ് കുറ്റിയിൽ (68) അ,ന്ത,രി,ച്ചു. ബ്രെയിൻ ട്യൂമർ ബാധിച്ച് ആറു മാസത്തിലേറെയായി ചെന്നൈ അപ്പോളോ ആശുപത്രിയിൽ ചികിത്സയിലായിരന്നു. ഇന്നലെ വൈകിട്ട് അഞ്ചു മണിയോടെ മിംസ് ആശുപത്രിയിലായിരുന്നു അ,ന്ത്യം. ചേവായൂരിലെ വീട്ടിൽ പൊതുദർശനത്തിനു വെച്ച ശേഷം സംസ്കാരം വ്യാഴാഴ്ച നടക്കും. സ്വാതന്ത്ര്യസമര സേനാനി കുറ്റിയിൽ നാരായണന്റെയും ലക്ഷ്മിയുടെയും മകനാണ്. ഭാര്യ: അഡ്വ.സൈറ സതീഷ്, മക്കൾ: ബ്രിട്ടോ സതീഷ്, ഷാരോ സതീഷ്. മരുമകൾ: ശശികല ബ്രിട്ടോ. ചെറുമകൻ: ദേവാങ്ക് ബ്രിട്ടോ. സഹോദരങ്ങൾ: സുഭാഷ്, പരേതനായ സുരേഷ്, സുജാത, വേണുഗോപാൽ, സുഗുണേഷ്, സന്തോഷ്, സുലേഖ.ബി.ഡി.ജെ.എസ് ബാനറിൽ 2016 ലെ നിയമസഭ തിരഞ്ഞെടുപ്പിൽ കോഴിക്കോട് സൗത്തിൽ എൻ.ഡി.എ സ്ഥാനാർത്ഥിയായിരുന്നു.

വടകര ജയഭാരത് തീയേറ്റർ ഉടമയായ സതീഷ് ‘ജ്വലനം’, ‘കാക്കയ്ക്കും പൂച്ചയ്ക്കും കല്യാണം”, ‘കിണ്ണം കട്ട കള്ളൻ” തുടങ്ങി ഏഴു സിനിമകൾ നിർമ്മിച്ചിട്ടുണ്ട്. കേരള ഫിലിം എക്സിബിറ്റേഴ്സ് ഫെഡറേഷൻ വൈസ് പ്രസിഡന്റ്, കേരള ഫിലിം ചേംബർ എക്സിക്യൂട്ടീവ് അംഗം എന്നീ നിലകളിൽ പ്രവർ‌ത്തിച്ചിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *