സ്വാകാര്യ ആശു പത്രിയിൽ ചികിത്സയിൽ കഴിഞ്ഞിരുന്ന മലയാളത്തിലെ മുതിർന്ന നടിയും സംഗീത നാടക അക്കാദമി പ്രെസിഡന്റും ആയ കെ പി എ സി ലളിതയെ ആശുപത്രിയിൽ നിന്നും ഡിസ്ചാർജ് ചെയ്തു വീട്ടിൽ എത്തിച്ചു. വീട്ടിലേക്കു പോകണം എന്ന് ലളിത ആഗ്രഹം പ്രകടിപ്പിച്ചതോട് കൂടി ആണ് ഇത്. ഇന്നലെ തൃശ്ശൂരിലെ സ്വകാര്യ ആശുപത്രിയിൽ നിന്നും ഡോക്ടർമാരുടെ സങ്കം ഇവരെ പരിശോധിച്ചു. ഇടയ്ക്കിടയ്ക്ക് ബോധം നഷ്ടപെടുന്നുണ്ട്. മകൾ ശ്രീ കുട്ടി, മകൻ സിദ്ധാർഥ് ഭരതനും അടുത്ത ബന്ധുക്കളും ആണ് വീട്ടിൽ ഉള്ളത്. സന്ദർശകരെ അനുവദിക്കില്ല. കഴിഞ്ഞ ദിവസം ഹോസ്പിറ്റലിൽ നിന്നും കെ പി എ സി ലളിതയെ ഡിസ്ചാർജ് ചെയ്തിരുന്നു. ആരോഗ്യ നിലയിൽ നേരിയ പുരോഗതി ഉണ്ടെന്നു ഡോക്ടർമാർ പറഞ്ഞിരുന്നു. മരുന്നുകൾ കൊണ്ട് മുന്നോട്ടു പോകാൻ തീരുമാനിച്ചതിനെ തുടർന്ന് ആണ് ഡിസ്ചാർജ് ചെയ്തത് എന്ന് ആശുപത്രി അധികൃതർ അറിയിച്ചു.
കഴിഞ്ഞ മാസം ഇരുപത്തി നാലിന് ആണ് മലയാളികളുടെ പ്രിയ നടിയെ തൃശ്ശൂരിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചത്. കരൾ മാറ്റി വെക്കേണ്ടതിനാൽ പിന്നീട് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. കുറച്ചു ദിവസങ്ങളിലായി തീവ്ര പരിചരണ വിഭാഗത്തിൽ ചികിത്സയിൽ ആയിരുന്നു. നടിയുടെ ചികിത്സ ചെലവ് പൂർണമായും സർക്കാർ വഹിക്കും എന്ന് വ്യക്തം ആക്കിയിരുന്നു. ഈ തീരുമാനങ്ങൾക്ക് എതിരെ സമൂഹ മാധ്യമങ്ങളിൽ വിമർശനങ്ങളും ചെറിയ രീതിയിൽ ഉള്ള വിവാദവും ഉണ്ടായിരുന്നു. നടിക്ക് അനുകൂലമായും പ്രതികൂലമായും ഒരുപാട് പേര് സമൂഹ മാധ്യമങ്ങളിൽ അഭിപ്രായവും വിമർശനവും പറഞ്ഞിരുന്നു. എന്തിരുന്നാലും, നടിയുടെ ആരോഗ്യ നിലയിൽ ഉണ്ടായ നേരിയ പുരോഗതിയുടെ വാർത്ത പുറത്തു വന്നതോട് കൂടി ഏറെ ആശ്വാസത്തിലാണ് ആരാധകർ.