നാപ്‌ടോളിലെ പ്രിയപ്പെട്ട അവതാരകന്‍ രഞ്ജിത്തിന്റെ ജീവിതം കണ്ടോ? അമ്പരന്ന് ആരാധകര്‍

കഷ്ടപ്പാടുകൾക്ക് ഒടുവിൽ കരിയറിൽ വിജയം നേടിയ ധാരാളം ആളുകളുണ്ട്. സമൂഹത്തിൻ്റെ പലമേഖലകളിലും അങ്ങനെ അധ്വാനിച്ച് വന്ന പലരുടെയും കഥകൾ നമ്മൾ കേട്ടിട്ടുണ്ട്. ഇപ്പോ ഇപ്പോഴിതാ ഇൻറർനാഷണൽ മെൻസ് ഡേയിൽ തൻ്റെ ജീവിതകഥ പറഞ്ഞ് എത്തിയിരിക്കുകയാണ് നടനും ടെലിവിഷൻ അവതാരകനുമായ രഞ്ജിത്ത് സരോവർ.കൈരളി, ഏഷ്യാനെറ്റ് തുടങ്ങിയ പ്രമുഖ ചാനലുകളിൽ വീഡിയോ ജോക്കി ആയിട്ടാണ് രഞ്ജിത്തിൻ്റെ കരിയർ ആരംഭിക്കുന്നത്. അവതാരകനായി എത്തിയപ്പോഴുള്ള രഞ്ജിത്തിനെക്കുറിച്ച് മാത്രമേ എല്ലാവർക്കും അറിയുകയുള്ളൂ. എന്നാൽ അതിനു മുൻപ് തനിക്കൊരു ജീവിതം ഉണ്ടായിരുന്നു എന്നു പറയുകയാണ് താരമിപ്പോൾ. പ്രതിസന്ധികൾ നിറഞ്ഞ കാലഘട്ടത്തിൽ അകന്ന ബന്ധുക്കളുടെ പഴയ വസ്ത്രങ്ങൾ ആയിരുന്നു ധരിച്ചിരുന്നത്.

സ്കൂൾ ഫീസ് വാങ്ങാതെ പഠിപ്പിച്ച അധ്യാപകർ മുതൽ എല്ലാവരെ കുറിച്ചും സോഷ്യൽ മീഡിയയിൽ പങ്കുവെച്ച കുറിപ്പിലൂടെ രഞ്ജിത്ത് ഓർമ്മിക്കുന്നു. രഞ്ജിത്തിൻ്റെ വാക്കുകളിങ്ങനെ. ‘ഇൻറർനാഷണൽ മെൻസ് ഡേക്ക് എൻ്റെ അടുത്ത് എഡിറ്റ് ചെയ്ത് അയച്ചു തന്നതാ. ഇത് കണ്ടപ്പോൾ അറിയാതെ എൻ്റെ ബാല്യകാലത്തെക്കുറിച്ച് ഓർത്തുപോയി. അപ്പൂപ്പൻ അഭേദാനന്ദ ആശ്രമത്തിൽ നിന്ന് കൊണ്ടുവരുന്ന പ്രസാദം ആയിരുന്നു ബ്രേക്ക്ഫാസ്റ്റ്. രാവിലെ സ്കൂൾ യൂണിഫോം ഇട്ട് ആശ്രമത്തിൽ പോയി ലഞ്ച് ബോക്സിൽ ഫുഡ് നിറച്ചു കൊണ്ടുപോകുന്നതും അപ്പൂപ്പൻ്റെ അടുത്ത സുഹൃത്തും അളിയനും ആയ ഭാസ്കരൻ അപ്പൂപ്പൻ്റെ വീട്ടിലെ ഭക്ഷണം കഴിക്കുന്നതും, പലരുടെയും വീട്ടിൽ നിന്ന് പഠിച്ചു.

തറ തുടക്കാനും, തുണി കഴുകുവാനും പഠിച്ച കാലം. ചിലർ കണക്കു പറഞ്ഞു. മറ്റു ചിലർ സ്വന്തം മകനെപ്പോലെ നോക്കി. സ്കൂൾ ഫീസ് അടയ്ക്കാൻ ഒരുപാട് പേർ സഹായിച്ചിട്ടുണ്ട്. മാമൻമാരുടെയും അകന്ന ബന്ധുക്കളുടെയും പഴയ വസ്ത്രങ്ങൾ ആയിരുന്നു കൂടുതലും എൻ്റെ പുതിയ ഉടുപ്പുകൾ. ചെരുപ്പുകുത്തിയിൽ നിന്ന് വാങ്ങുന്ന സെക്കൻഡ് ഹാൻ്റ് ഷൂസായിരുന്നു എൻ്റെ സ്കൂൾ ഷൂസ്.എസ് വാങ്ങാതെ എന്നെ പഠിപ്പിച്ച അധ്യാപകർ. എൻ്റെ വിഷമങ്ങൾ മനസ്സിലാക്കി അവരുടെ വീട്ടിൽ മാസങ്ങളോളം നിർത്തി പഠിപ്പിച്ചു. കലാമത്സരങ്ങളിൽ പങ്കെടുക്കാൻ രജിസ്ട്രേഷൻ ഫീസ് നൽകി സഹായിച്ച അയൽവാസിയായ രാമചന്ദ്രൻ മാമൻ. അങ്ങനെ എൻ്റെ ബാല്യകാലത്തിൻ്റെ തീർക്കാൻ പറ്റാത്ത കടങ്ങളാണ് ഇവരോടെല്ലാം ഉള്ളത്. നന്ദി കൈപിടിച്ചു കയറ്റിയ ദൈവത്തോടും, നിങ്ങൾ ഓരോരുത്തരോടും.

ആണുങ്ങൾ എന്ന് പറഞ്ഞാൽ എത്രയും വേഗത്തിൽ ജോലി ചെയ്തു പെങ്ങളെ കെട്ടിച്ചു വിട്ടു, തനിക്ക് അവകാശപ്പെട്ട സ്വത്തുക്കൾ അവൾക്ക് സന്തോഷത്തോടെ കൊടുത്തു, വർഷങ്ങളോളം അതിൻ്റെ കടങ്ങൾ വീട്ടിൽ അച്ഛനും അമ്മയും ഉള്ളിൽ തട്ടി സ്നേഹിച്ചാലും ഒടുവിൽ വരുന്ന ഒരു ചോദ്യമുണ്ടാകും നീ ഈ കുടുംബത്തിനുവേണ്ടി ഇതുവരെ എന്താണ് ചെയ്തതെന്ന്. ഒരുപാട് ആണുങ്ങൾ ഈ ചോദ്യം കേട്ടിട്ടുണ്ടാവും. സ്ത്രീകളുടെ ത്യാഗവും സ്നേഹവും ഒക്കെ വാഴ്ത്തിപ്പാടി കേൾക്കുമ്പോൾ നമുക്ക് മുന്നിൽ വരുന്ന ഈ ചോദ്യം കേട്ട് ചെറുപുഞ്ചിരിയോടെ നമുക്ക് തന്നെ പറയാം ഹാപ്പി മെൻസ് ഡേ.’

Leave a Reply

Your email address will not be published. Required fields are marked *