പാമ്പാടി കൊത്തളയിൽ നിന്നും കാണാതായ പെൺകുട്ടികളെ കണ്ടെത്തി. പതിനാറും പതിനേഴും വയസ്സുള്ള സഹോദരി മാർ ആയ ഇവരെ തിരുവനന്ത പുരത്തു നിന്നും ആണ് കണ്ടെത്തിയത്. തിരുവനന്ത പുരം തമ്പാനൂരിലെ സി കെ ലോഡ്ജിൽ നിന്നും ആണ് ഇരുവരെയും കണ്ടെത്തിയത്. ഇവർക്കു ഒപ്പം ഒളശ്ശ സ്വതേഷി ജിബിൻ സ്കറിയ കോത്തല സ്വതേഷി വിശാൽ എന്നിവരെയും പിടികൂടി. ഇന്നലെ ഉച്ചയോടു കൂടി ആണ് വിദ്യാർത്ഥികളെ കാണാൻ ഇല്ലെന്ന പരാതി ഉയർന്നത്. ജോലി കഴിഞ്ഞു രക്ഷിതാക്കൾ വീട്ടിൽ എത്തിയപ്പോൾ കുട്ടികൾ വീട്ടിൽ ഉണ്ടായിരുന്നില്ല. തുടർന്ന് വീടിന്റെ പരിസരത്തു അന്വേഷണം നടത്തി എങ്കിലും കണ്ടെത്താനായില്ല. ഇതേ തുടർന്ന് രക്ഷിതാക്കൾ പാമ്പാടി പോലീസിൽ പരാതി നൽകുക ആയിരുന്നു. എന്നാൽ ഇന്നലെ ഉച്ച കഴിഞ്ഞു കുട്ടികൾ നാഗമ്പടം റെയിൽവേ സ്റ്റേഷനിൽ എത്തിയതായി സി സി ടി വി ദൃശ്യങ്ങൾ ലഭിച്ചു. ഉടനെ പോലീസ് നടത്തിയ അന്വേഷണത്തിൽ ആണ് ഇവർ തിരുവനന്ത പുറത്തു ഉണ്ടെന്നു മനസിലാക്കുവാൻ കഴിഞ്ഞത്.
കുട്ടികളെ കണ്ടെത്തുന്നതിനായി ഇവരുടെ ചിത്രങ്ങൾ പാമ്പാടി പോലീസ് പ്രചരിപ്പിച്ചിരുന്നു. തമ്പാനൂരിൽ അന്വേഷണം നടത്തിയ പോലീസിന് ഇവർ സി കെ ലോഡ്ജിൽ ഉണ്ടെന്നുള്ള വിവരം ലഭിക്കുക ആയിരുന്നു. ഇതേ തുടർന്ന് ലോഡ്ജിൽ എത്തി പരിശോധിച്ചപ്പോൾ ആണ് ഈ യുവകൾക്കൊപ്പം സഹോദരി മാരെ കണ്ടെത്തിയത്. ഇരയുവരെയും കാണാനില്ലെന്ന പരാതി ഉയർന്നതോടെ രണ്ടു ചെറുപ്പക്കാരെയും കാണാനില്ലെന്ന പരാതി ഉയർന്നിരുന്നു. ഇവർക്കൊപ്പം കുട്ടികൾ പോയിരിക്കാം എന്ന സംശയം പോലീസിന് ഉണ്ടായിരുന്നു. ഈ ചെറുപ്പക്കാരുടെ മൊബൈൽ ഫോൺ കേന്ത്രീകരിച്ചും അന്വേഷണം നടന്നിരുന്നു. തമ്പാനൂരിലെ ലോഡ്ജിൽ നിന്നും പിടികൂടിയ ഇവരെ സ്റ്റേഷനിലേക്ക് മാറ്റി. പാമ്പാടി പോലീസ് തിരുവനന്ത പുറത്തേക്കു തിരിച്ചിട്ടുണ്ട്. ഇവരെ കോട്ടയത്ത് എത്തിച്ച ശേഷം കോടതിയിൽ ഹാജർ ആക്കും. സി സി ടി വി ദൃശ്യങ്ങൾ പോലീസ് പ്രചരിപ്പിച്ചിരുന്നു.