വഴി യാത്രക്കാരന്റെ കാലിൽ പിടിച്ച് കരഞ്ഞ് അണ്ണാൻ, ഒടുവിൽ പിന്നാലെ പോയപ്പോൾ കണ്ട കാഴ്ച.!!

ആർക്കാണ് അണ്ണാര കണ്ണൻ മാരെ ഇഷ്ടമല്ലാത്തത്. ഒരു അണ്ണാൻ തന്റെ കുഞ്ഞിനെ രക്ഷിക്കാൻ വേണ്ടി ഒരു വഴിയാത്രക്കാരന്റെ സഹായം ചോദിക്കുന്ന അണ്ണാന്റെ വീഡിയോ ആണ് ഇപ്പോൾ നിങ്ങളുമായി പങ്ക് വെക്കുന്നത്. തന്റെ വീടിനോട് ചേർന്ന തോട്ടത്തിലൂടെ എന്നത്തേയും പോലെ നടക്കാൻ ഇറങ്ങിയതാണ് മിഖായേൽ എന്ന ആൾ അപ്പോഴാണ് ഒരു അണ്ണാൻ അയാളുടെ അടുത്ത് വന്നു ശബ്‍ദം ഉണ്ടാകുകയും വട്ടമിട്ട് കിറങ്ങാനും തുടങ്ങിയത്. ആദ്യം അയാൾ കരുതിയത് അതിന് വിശന്നിട്ട് ആവും ഇങ്ങനെ ചെയ്തത് എന്നാണ് അതിനാൽ തന്നെ അയാൾ തന്റെ കയ്യിൽ ഉണ്ടായിരുന്ന കുറച്ചു കപ്പലണ്ടികൾ കൊടുത്തു. എന്നാൽ ആ അണ്ണാൻ അത് എടുക്കാതെ വീണ്ടും അയാളുടെ അടുത്ത് പോയി ശബ്ദം ഉണ്ടാകാൻ തുടങ്ങി. കുറച്ചു തിരക്കിലായതിനാൽ അയാൾ വീണ്ടും നടക്കാൻ തുടങ്ങി. ‘

അപ്പോൾ ആ അണ്ണാൻ മിഖയേലിന്റെ കാലിലേക് ചാടി കേറി. ശേഷം ഇയാൾ ശ്രദ്ധിക്കുന്നു എന്ന് മനസ്സിലാക്കിയ അണ്ണാൻ അൽപ്പം ദൂരത്തേക്ക് മാറി നിന്ന് കൊണ്ട് കരയുകയും ചെയ്തു. അത് കണ്ടു മിഖയേൽ അങ്ങോട്ട് ചെന്നു അപ്പോൾ അണ്ണാൻ കുറച്ചു കൂടി മാറി ഒരു മരത്തിന്റെ ചുവട്ടിലേക്ക് പോയി നിന്നു അപ്പോൾ ഇയാൾ കണ്ടത് കാൽ ഒടിഞ്ഞു കിടക്കുന്ന ഒരു അണ്ണാൻ കുഞ്ഞിനെ ആണ്. അപ്പോൾ ആയിരുന്നു മിഖായേലിന് മനസ്സിലായത് തന്റെ കുഞ്ഞിഞ്ഞെ രക്ഷിക്കാനായി സഹായം തേടി വന്നതാണ് അണ്ണാൻ എന്ന്. അദ്ദേഹം ഉടൻ തന്നെ അനിമൽ റെസ്‌ക്യു സെന്ററിൽ വിവരം അറീകുകയും അദ്ദേഹം അതിനെ രക്ഷിക്കുകയും ചെയ്തു. മിഖായേൽ തന്നെ ആയിരുന്നു ഈ സംഭവവും അണ്ണാൻ കുട്ടിയുടെ വീഡിയോയും സോഷ്യൽ മീഡിയയിൽ പങ്കു വെച്ചത്.

Leave a Reply

Your email address will not be published. Required fields are marked *