സ്ത്രീകളുടെ മാല കവർന്ന ആളെ തിരുവല്ല പോലീസ് പിടികൂടി. ആലപ്പുഴ മിത്രമഠം കോളനി സ്വദേശി ലതിന് ബാബു വാണ് പിടിയിലായത് 33 വയസ്സാണ്. ഇയാളുടെ ഭാര്യ സൂര്യ മോളെയും കുറ്റൂറിലെ വാടക വീട്ടിൽ നിന്നും പോലീസ് അറസ്റ്റ് ചെയ്തു. ലതിന് ബാബു മോഷ്ടിച്ചു കൊണ്ടുവരുന്ന സ്വർണ്ണം വിറ്റിരുന്നത് സൂര്യ മോൾ ആയിരുന്നു എന്നും പോലീസ് പറഞ്ഞു. ജില്ലാ പോലീസ് മേധാവി R നിഷാദിനിയുടെ നിർദ്ദേശ പ്രകാരം തിരുവല്ല DYSP രാജപ്പൻ തുടങ്ങിയവരുടെ പ്രതേക സംഘമാണ് പ്രതികളെ അറസ്റ്റ് ചെയ്തത്. കഴിഞ്ഞ കുറച്ചു ദിവസങ്ങളായി തിരുവല്ല ചെങ്ങന്നൂർ എന്നീ പ്രതേശങ്ങളിൽ സമാന രീതിയിലുള്ള മോഷണങ്ങൾ നടന്നിരുന്നു. രാവിലെ നടക്കാൻ ഇറങ്ങാനും വിഴായാമം ചെയ്യാനും പോവുന്നു എന്ന വ്യാജേനെ സ്ത്രീകളെ ആദ്യം നിരീക്ഷിക്കും.
പിന്നീട് കാത്തു നിന്ന് മാല കവരുന്നതാണ് ഇയാളുടെ രീതി. മോഷണങ്ങളുടെ എണ്ണം വർധിച്ചതോടെ സമീപത്തെ cctv ക്യാമെറകൾ പരിശോധിച്ചപ്പോൾ ആയിരുന്നു പ്രതിയെ തിരിച്ചറിഞ്ഞത്. കുറ്റൂർ പഞ്ചായത് അംഗങ്ങളുടെയും ആശാ വർക്കർ മാരുടെയും സഹായത്തോടെ സ്ഥലത്തു വാടകക്ക് താമസിക്കുന്ന ആളുകളിൽ നടത്തിയ അന്വേഷണത്തെ തുടർന്നാണ് ആളുകളെ കണ്ടെത്തിയത്. രാമൻഗിരി സ്റ്റേഷനിലെ കേസിനെ തുടർന്ന് കുറ്റൂരിൽ വാടക വീട്ടിൽ ഒളിവിൽ കഴിയുകയായിരുന്നു. നിരവധി ക്രി,മി,ന,ൽ കേസുകളിൽ ഇയാൾ പ്രതിയാണ് എന്നും പോലീസ് പറഞ്ഞു.